Braking News


SSLC റിസള്‍ട്ട് 5/5/2019 ഉച്ചയ്ക്ക് രണ്ട് മണിമുതല്‍ ലഭ്യമാണ്.. ....





SSLC Result


Jul 7, 2013

92 കാരന്‌ 22 കാരി വധു; കൊച്ചുമക്കളും ഒപ്പം വിവാഹിതരായി!

കല്യാണമായാല്‍ ഇങ്ങനെ വേണം. ഇറാഖ്‌ സ്വദേശിയായ കര്‍ഷകന്‍ മുസാലി മുഹമ്മദ്‌ അല്‍-മുജാമായിക്ക്‌ വയസ്സ്‌ 92. അദ്ദേഹം കഴിഞ്ഞ വ്യാഴാഴ്‌ച വിവാഹിതനായത്‌ വലിയ വാര്‍ത്തയായി. മുസാലി മുഹമ്മദ്‌ വധുവാക്കിയത്‌ തന്നെക്കാള്‍ 70 വയസ്സ്‌ പ്രായം കുറഞ്ഞ മുന മുഖ്‌ലിഫ്‌ അല്‍-ജബുരി എന്ന യുവതിയെയാണ്‌!
92 കാരന്‍ 22 കാരിയെ വിവാഹം കഴിച്ചുവെന്നത്‌ മാത്രമല്ല വാര്‍ത്തയിലെ കൗതുകം. തന്റെ രണ്ട്‌ കൊച്ചുമക്കളുടെ വിവാഹവും മുസാലി മുഹമ്മദിന്റെ വിവാഹവും ഒരേ വേദിയിലാണ്‌ നടന്നത്‌! തനിക്ക്‌ യോജിച്ച ഒരു വധുവിനെ കിട്ടാത്തതു കാരണം 16 ഉം 17 ഉം വയസ്സുളള കൊച്ചുമക്കളുടെ വിവാഹം പലതവണ മാറ്റിവച്ചുവെന്നും ഒരേ ദിവസം തന്നെ മൂന്നു പേരുടെയും വിവാഹം നടന്നതിന്റെ സന്തോഷം പങ്കുവയ്‌ക്കുന്നതിനിടെ മുസാലി പറഞ്ഞു.
മൂന്ന്‌ വര്‍ഷം മുന്‍പാണ്‌ മുസാലി മുഹമ്മദിന്റെ 58 കാരിയായ ആദ്യ ഭാര്യ മരിച്ചത്‌. ആദ്യ വിവാഹത്തില്‍ 16 മക്കളാണുളളത്‌. മധ്യ ഇറാഖ്‌ നഗരമായ സമാരയുടെ തെക്കുളള ഗുബ്ബാന്‍ ആണ്‌ മുസാലി മുഹമ്മദിന്റെ ഗ്രാമം

No comments:
Write comments