Braking News


SSLC റിസള്‍ട്ട് 5/5/2019 ഉച്ചയ്ക്ക് രണ്ട് മണിമുതല്‍ ലഭ്യമാണ്.. ....





SSLC Result


Jul 7, 2013

വണ്ണം കൂട്ടാന്‍ വണ്ണം കുറയ്‌ക്കാന്‍ അലോപ്പതി

ആധുനികവൈദ്യശാസ്‌ത്രം സ്‌ഥൂലശരീരമാണ്‌ആരോഗ്യത്തിന്‌ അഭികാമ്യമെന്ന്‌ വാദിക്കുമ്പോഴും വണ്ണം കൂട്ടാനുള്ള ചില പോംവഴികള്‍ നിര്‍ദ്ദേശിക്കുന്നു
സൗന്ദര്യ സങ്കല്‌പത്തില്‍ പ്രധാനമാണ്‌ ശരീരവടിവ്‌. ശരീരവടിവ്‌ എന്നാല്‍ മെലിഞ്ഞുണങ്ങിയ ശരീരം എന്നല്ല അര്‍ത്ഥം. ഭക്ഷണം എത്ര കഴിച്ചിട്ടും വണ്ണം വയ്‌ക്കാത്ത ആളുകളേറെയുണ്ട്‌. വണ്ണം വയ്‌ക്കാന്‍ പരസ്യങ്ങളുടെയും മരുന്നുകളുടെയും പിറകെ ഓടിത്തളരുന്നവരും കുറവല്ല. അലോപ്പതിയില്‍ വണ്ണം വയ്‌ക്കാനുള്ള മാര്‍ഗ്ഗം എന്തെന്നു നോക്കാം.
മെലിഞ്ഞ ശരീരവും വണ്ണം വയ്‌ക്കാന്‍ ആഗ്രഹവുമുള്ളവര്‍ക്ക്‌ മരുന്നുകള്‍ കൊടുക്കുന്നത്‌ ബുദ്ധിയല്ല, പകരം എന്തുകൊണ്ടാണ്‌ വണ്ണം വയ്‌ക്കാത്തത്‌ എന്നു കണ്ടുപിടിക്കുകയാണ്‌ ആദ്യം ചെയ്യേണ്ടത്‌. പാരമ്പര്യം, പോഷകാഹാരക്കുറവ്‌, സമയത്ത്‌ ആഹാരം കഴിക്കാതിരിക്കുക, മറ്റസുഖങ്ങള്‍ എന്നിവയാണ്‌ ശരീരം മെലിയുന്നതിന്റെ പ്രധാന കാരണങ്ങള്‍. തോളെല്ല്‌ പൊങ്ങിനില്‍ക്കുന്നത്‌ സൗന്ദര്യത്തിന്‌ മാറ്റുകൂട്ടുമെന്ന ധാരണയിലാണ്‌ ഇപ്പോഴത്തെ പെണ്‍കുട്ടികള്‍. ശരീരം മെലിയുന്നതിനേക്കാള്‍ ശ്രദ്ധിക്കേണ്ടത്‌ ശരീരത്തിന്റെ തൂക്കം കുറയുന്നുണ്ടോ എന്നതാണ്‌. വിപണിയില്‍ ലഭിക്കുന്ന ഒരു മരുന്നും വണ്ണം കൂട്ടാന്‍ സഹായിക്കില്ലെന്ന്‌ അറിയുക. മാത്രമല്ല, പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കാനും സാധ്യതയുണ്ട്‌.
ഓരോ വ്യക്‌തിയുടെയും ശരീരപ്രകൃതി, ജോലി എന്നിവയുടെ അടിസ്‌ഥാനത്തിലാണ്‌ അവര്‍ക്ക്‌ വണ്ണം വയ്‌ക്കാനുള്ള നിര്‍ദേശങ്ങള്‍ കൊടുക്കുന്നത്‌. വ്യക്‌തികളുടെ ശരീരത്തില്‍ എത്ര കലോറി ആവശ്യമാണ്‌, എന്തൊക്കെ ആഹാരം കഴിക്കണം എന്നൊക്കെ തീരുമാനിക്കുന്നത്‌ അവരുടെ ജോലിയുടെ സ്വഭാവമനുസരിച്ചാണ്‌. ശരീരത്തില്‍ നിന്ന്‌ നഷ്‌ടപ്പെടുന്ന ഊര്‍ജ്‌ജം തിരികെ ലഭിക്കാന്‍ മാത്രം ആഹാരം കഴിച്ചാല്‍ മതിയാകും. ആവശ്യത്തിന്‌ മാത്രം ആഹാരം കഴിക്കുക. ശരീരം മെലിഞ്ഞതാണെങ്കിലും അസുഖങ്ങള്‍ ഒന്നുമില്ലെന്ന്‌ ഉറപ്പ്‌ വരുത്തുക.

വണ്ണം കുറയ്‌ക്കാന്‍

അമിതാഹാരത്തിലൂടെയാണ്‌ പ്രധാനമായും അമിത വണ്ണം ഉണ്ടാകുന്നത്‌. ഇപ്പോഴുള്ള ആഹാരരീതിയും, ജീവിത ശൈലിയും, വ്യായാമക്കുറവും ശരീരം തടിവയ്‌ക്കാന്‍ കാരണമാകുന്നു. വറുത്തതും പൊരിച്ചതുമായ ആഹാരങ്ങള്‍, ഫാസ്‌റ്റ് ഫുഡ്‌, അമിതമായ മസാലകളുടെ ഉപയോഗം എന്നിവ കുറയ്‌ക്കുക. ഇവയെല്ലാം നിയന്ത്രിച്ചിട്ടും വണ്ണം കുറയുന്നില്ല എങ്കില്‍ ശരീരത്തിലെ കൊഴുപ്പ്‌ നീക്കം ചെയ്യുന്ന ശസ്‌ത്രക്രിയ ചെയ്യാവുന്നതാണ്‌. കലോറി കൂറഞ്ഞ പഴങ്ങളും, പച്ചക്കറികളും, ആവിയില്‍ വേവിച്ച ആഹാരങ്ങളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. തടി വയ്‌ക്കും എന്ന്‌ പേടിച്ച്‌ ആഹാരം വേണ്ട എന്നു വയ്‌ക്കുന്നത്‌ അബദ്ധമാണ്‌. അരി ആഹാരം വേണ്ട എന്നു വയ്‌ക്കരുത്‌. മിതമായ രീതിയില്‍ ഉപയോഗിക്കാം. വണ്ണം കുറയ്‌ക്കാന്‍ ആഹാരം പൂര്‍ണ്ണമായും ഒഴിവാക്കി പട്ടിണി കിടക്കാന്‍ ശ്രമിക്കരുത്‌. അതു മറ്റു പല രോഗങ്ങളിലേക്കുമുള്ള വഴികാട്ടിയാകും. ശരീരത്തിന്റെ ചില ഭാഗങ്ങളില്‍ മാത്രമായി വണ്ണം കുറയ്‌ക്കാന്‍ കഴിയില്ല എന്നു മനസിലാക്കുക. വണ്ണം കുറയ്‌ക്കാനുള്ള മരുന്നുകള്‍ വിപണിയില്‍ സുലഭമാണ്‌. ഇതും തട്ടിപ്പാണ്‌. തടി കുറയാന്‍ ആഹാരം നിയന്ത്രിക്കുന്നതും വ്യായാമം ചെയ്യുന്നതും തന്നെയാണ്‌ നല്ലത.്‌

- ഡോ.പി.എസ്‌.ഷാജഹാന്‍

ജനറല്‍ ഫിസിഷ്യന്‍, മെഡിക്കല്‍ കോളജ്‌, കോട്ടയം

No comments:
Write comments