Braking News


SSLC റിസള്‍ട്ട് 5/5/2019 ഉച്ചയ്ക്ക് രണ്ട് മണിമുതല്‍ ലഭ്യമാണ്.. ....





SSLC Result


Showing posts with label SYS. Show all posts
Showing posts with label SYS. Show all posts

Apr 28, 2014

പള്ളികളിലേക്ക് രാഷ്ട്രീയം കടത്തരുത്: കാന്തപുരം..എസ് എം എ സംസ്ഥാന പ്രതിനിധി സമ്മേളനം സമാപിച്ചു

തൃശൂര്‍: അല്ലാഹുവിന്റെ ഭവനങ്ങളായ പള്ളികളിലേക്ക് രാഷ്ട്രീയം കയറ്റരുതെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍. തൃശൂര്‍ ശക്തനിലെ പി പി ഉസ്താദ് നഗറില്‍ എസ് എം എ സംസ്ഥാന പ്രതിനിധി സംഗമത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയും അതിന്റെ കീഴ്ഘടകങ്ങളും രാഷ്ട്രീയമായി സംഘടിക്കേണ്ടതില്ല എന്നത് സമസ്തയുടെ മുമ്പ് കാലത്തേ ഉള്ള നയമാണ്. ആ നയത്തിലാണ് ഞങ്ങള്‍ ഇന്നും ഉറച്ചുനില്‍ക്കുന്നത്. പള്ളികള്‍ക്കും മദ്‌റസകള്‍ക്കും രാഷ്ട്രീയ നിറം നല്‍കുന്നത് മഹല്ലുകളില്‍ ഛിദ്രദക്ക് വഴിയൊരുക്കും. മഹല്ലുകളില്‍ തിരഞ്ഞെടുപ്പ് വരുമ്പോള്‍ രാഷ്ടീയ ഭിന്നിപ്പ് ഉണ്ടാകരുത്. കുതന്ത്രങ്ങള്‍ ഉണ്ടാക്കി മഹല്ലുകളിലെ ജനങ്ങളെ ഭിന്നിപ്പിക്കുന്നവരെ തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു. സമാപന സമ്മേളത്തില്‍ കെ കെ അഹമ്മദ് കുട്ടി മുസ്്‌ലിയാര്‍ കട്ടിപ്പാറ സ്വാഗതം പറഞ്ഞു. അബ്ദുല്‍ അസീസ് ഫൈസി ചെറുവാടി പദ്ധതി കരട് അവതരിപ്പിച്ചു. എസ് എം എ സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഇബ്‌റാഹിം ഖലീല്‍ ബുഖാരി അധ്യക്ഷത വഹിച്ചു. തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ രാജന്‍ ജെ പല്ലന്‍ മാതൃകാ മഹല്ലിനുള്ള അവാര്‍ഡുകള്‍ വിതരണം ചെയ്തു. മുന്‍ മേയര്‍ ഐ പി പോള്‍ മികച്ച മദ്‌റസകള്‍ക്കുള്ള അവാര്‍ഡുകള്‍ വിതരണം ചെയ്തു.സയ്യിദ് ശറഫുദ്ദീന്‍ ജമല്ലൂല്ലൈലി, സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി തങ്ങള്‍, കൂറ്റമ്പാറ അബ്ദുര്‍റഹ്്മാന്‍ ദാരിമി, പി കെ അബ്ദുര്‍റഹ്്മാന്‍ മാസ്റ്റര്‍, പ്രൊഫ. കെ എം എ റഹീം, സൈഫുദ്ദീന്‍ ഹാജി തിരുവനന്തപുരം, വണ്ടൂര്‍ അബ്ദുര്‍റഹ്്മാന്‍ ഫൈസി, അബുബക്കര്‍ ശര്‍വാനി, പി കെ എം സഖാഫി ഇരിങ്ങല്ലൂര്‍, അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി, കൊമ്പം കെ പി മുഹമ്മദ് മുസ്്‌ലിയാര്‍, അബ്ദുല്‍ കലാം മാവൂര്‍, യഅ്കൂബ് ഫൈസി, പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ്, വി എം കോയ മാസറ്റര്‍, എം വി ഉമര്‍ ഹാജി, എം എന്‍ സിദ്ദീഖ് ഹാജി, കുഞ്ഞിമുഹമ്മദ് സഖാഫി കൊല്ലം, സയ്യിദ് ഹബീബ് കോയ തങ്ങള്‍, ടി കെ അബ്ദുര്‍റഹ്്മാന്‍ ബാഖവി, സി പി സൈതലവി മാസ്റ്റര്‍, കെ മുഹമ്മദ് കാസിം കോയ പൊന്നാനി, താഴപ്ര പി വി മുഹ്് യിദ്ദീന്‍ കുട്ടി മുസ്്‌ലിയാര്‍, കെ ആര്‍ നസ്‌റുദ്ദീന്‍ ദാരിമി, സയ്യിദ് പി എം എസ് തങ്ങള്‍, മൊയ്തീന്‍ കുട്ടി മുസ്്‌ലിയാര്‍ പാലപ്പിള്ളി, പി എസ് കെ മൊയ്തു ബാഖവി മാടവന, തൊഴിയൂര്‍ കുഞ്ഞി മുഹമ്മദ് സഖാഫി, അഡ്വ. പി യു അലി, വരവൂര്‍ മുഹ്്‌യിദ്ദീന്‍ സഖാഫി, അബ്ദു ഹാജി വേങ്ങര തുടങ്ങിയവര്‍ സംബന്ധിച്ചു.




 


Apr 26, 2014

കേരളത്തില്‍ സുന്നി പ്രസ്ഥാനത്തി ന്റെ നേരവകാശികള്‍ എസ് വൈ എസുകാര്‍: ഖലീല്‍ തങ്ങള്‍

കല്‍പ്പറ്റ: കേരളത്തിലെ സുന്നി പ്രസ്ഥാനത്തിന്റെ നേരവകാശികളാണ്
കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ നേതൃത്വം നല്‍കുന്ന എസ് വൈ എസുകാരെന്ന് ഇബ്‌റാഹീം ഖലീലുല്‍ ബുഖാരി.

എസ് വൈ എസിന്റെ സ്ഥാപക നേതാക്കളില്‍ നിന്ന് പതാക ഏറ്റുവാങ്ങിയ എം എ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ അടക്കമുള്ളവരാണ് ഈ പ്രസ്ഥാനത്തെ മുന്നോട്ട് നയിക്കുന്നതെന്നും എസ് വൈ എസ് സുപ്രീം കൗണ്‍സില്‍ അംഗമായ ഖലീലുല്‍ ബുഖാരി പറഞ്ഞു. എസ് വൈ എസ് 60 ാം വാര്‍ഷിക പ്രഖ്യാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

മറ്റുള്ളവര്‍ പ്രസവിച്ച കുഞ്ഞ് സ്വന്തം കുഞ്ഞാണെന്ന് പറയുന്നതിന് തുല്യമാണ് ചിലര്‍ എസ് വൈ എസിനായി അവകാശവാദം നടത്തുന്നത്. എസ് വൈ എസിന് 60 വയസ്സ് പൂര്‍ത്തിയായെന്ന് പറഞ്ഞ് നേരത്തെ ഒരു വിഭാഗം സമ്മേളനം നടത്തിയിരുന്നു. എന്നാല്‍, എസ് വൈ എസിന് 60 വയസ്സ് പൂര്‍ത്തീയയാത് ഇന്നലെയാണ്. എസ് വൈ എസിന്റെ ചരിത്രം പോലും അറിയാത്തവരാണ് നേരത്തെ സമ്മേളനം നടത്തിയവരെന്നും അദ്ദേഹം പറഞ്ഞു. എസ് വൈ എസ് എന്ന് പറഞ്ഞ് നടക്കുന്ന വിഘടിത വിഭാഗം സുന്നത്ത് ജമാഅത്തിന്റെ ആശയങ്ങളില്‍ നിന്ന് വ്യതിചലിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്ന് എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് പൊന്‍മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ പറഞ്ഞു. സമുദായ നേതാക്കളെ അവഹേളിക്കാനാണ് ഇവരുടെ നേതാക്കള്‍ സമയം കണ്ടെത്തുന്നത്.

തറപ്രസംഗം പാടില്ലെന്ന് ഇ കെ അബൂബക്കര്‍ മുസ്‌ലിയാരും കണ്ണിയത്തും ഫത്‌വ നല്‍കിയിട്ടുണ്ട്. എന്നാല്‍, വിഘടിത വിഭാഗത്തിന്റെ ഭൂരിഭാഗം പള്ളികളിലും ഇന്ന് ഇത്തരം പ്രസംഗങ്ങള്‍ നടക്കുന്നുണ്ട്. ഇത് തന്നെ അവരുടെ മൂല്ല്യച്ച്യുതി തുറന്നുകാട്ടുന്നതാണ്. വിഘടിത വിഭാഗത്തിന്റെ ഏത് ആക്രമണങ്ങളെയും പ്രതിരോധിച്ച് മുന്നേറാന്‍ കാന്തപുരം നേതൃത്വം നല്‍കുന്ന യാഥാര്‍ഥ എസ് വൈ എസിന് കഴിയുമെന്നും പൊന്‍മള കൂട്ടിച്ചേര്‍ത്തു.

ബൈപ്പാസ് റോഡിന് സമീപത്തെ പ്രത്യേകം തയ്യാറാക്കിയ നഗരിയില്‍ വൈകുന്നേരം നാലോടെ സയ്യിദ് യൂസുഫുല്‍ ബുഖാരി പതാക ഉയര്‍ത്തിയതോടെയാണ് സമ്മേളന പരിപാടികള്‍ക്ക് തുടക്കമായത്. എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് പൊന്‍മള അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. എസ് വൈ എസ് സംസ്ഥാന സെക്രട്ടറി വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി പദ്ധതി അവതരിപ്പിച്ചു. എ പി മുഹമ്മദ് മുസ്‌ലിയാര്‍ കാന്തപുരം, പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി, സയ്യിദ് ഉമറുല്‍ ഫാറൂഖ് അല്‍ ബൂഖാരി, കെ കെ അഹമ്മദ്കുട്ടി മുസ്‌ലിയാര്‍, വി പി എം വില്ല്യാപ്പള്ളി, പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ്, കെ അബ്ദുല്‍ കലാം സംസാരിച്ചു. സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി, സയ്യിദ് ത്വാഹാ സഖാഫി, മാരായമംഗലം അബ്ദുര്‍റഹ്മാന്‍ ഫൈസി, പി ഹസന്‍ മുസ്‌ലിയാര്‍, കുറ്റമ്പാറ അബ്ദുര്‍റഹ്മാന്‍ ദാരിമി, സി പി സൈതലവി മാസ്റ്റര്‍, എന്‍ അലി അബ്ദുള്ള, സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി, സയ്യിദ് ഹബീബ്‌കോയ പെരിന്തല്‍മണ്ണ, സയ്യിദ് ഹബീബ് ബുഖാരി, സുലൈമാന്‍ സഖാഫി മാളിയേക്കല്‍, മുഹമ്മദ് പറവൂര്‍, ഡോ. മുഹമ്മദ്കുഞ്ഞി സഖാഫി, സ്വാദിഖ് വെളിമുക്ക്, ജലീല്‍ സഖാഫി കടലുണ്ടി, എയര്‍ലെന്‍സ് അഹമ്മദ്കുട്ടി ഹാജി, എം എന്‍ സിദ്ദീഖ് ഹാജി സംബന്ധിച്ചു.

എസ് എം എ സംസ്ഥാന പ്രതിനിധി സംഗമം ഇന്ന് തുടങ്ങും

എസ് എം എ സംസ്ഥാന പ്രതിനിധി സംഗമം ഇന്ന് തുടങ്ങും
തൃശൂര്‍: മഹല്ല് നന്മയിലേക്ക് എന്ന പ്രമേയത്തില്‍ സുന്നി മാനേജ്‌മെന്റ് അസോസിയേഷന്‍ പത്താം വാര്‍ഷിക സംസ്ഥാന പ്രതിനിധി സമ്മേളനം ഇന്നും നാളെയും തൃശൂര്‍ ശക്തന്‍ തമ്പുരാന്‍ ഗ്രൗണ്ടിലെ പി പി ഉസ്താദ് നഗറില്‍ നടക്കും.ഉച്ച തിരിഞ്ഞ് രണ്ടിന് കൊടുങ്ങല്ലൂര്‍ ചേരമാന്‍ മസ്ജിദില്‍ നിന്ന് സമസ്തയുടെ ത്രിവര്‍ണ പതാക എസ് എം എ നേതാക്കള്‍ക്ക് കൈമാറി പതാക ജാഥയായി വന്ന് വൈകീട്ട് നാലിന് സമ്മേളന സ്വാഗത സംഘ ചെയര്‍മാന്‍ സയ്യിദ് പി എം എസ് തങ്ങള്‍ ഉയര്‍ത്തും. ശേഷം നടക്കുന്ന ഉദ്ഘാടന സമ്മേളനം മുന്‍ നിയമസഭാ സ്പീക്കര്‍ തേറമ്പില്‍ രാമകൃഷ്ണന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്യും. എസ് എം എ സംസ്ഥാന വൈസ് പ്രസിഡന്റ് സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി തങ്ങള്‍ അധ്യക്ഷത വഹിക്കും. മന്ത്രി സി എന്‍ ബാലകൃഷ്ണന്‍, എസ് എം എ മലപ്പുറം ജില്ലാ പ്രസിഡന്റ് സയ്യിദ് യൂസുഫുല്‍ ജീലാനി വൈലത്തൂര്‍ പ്രാര്‍ഥന നടത്തും. സുന്നി വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറി പ്രഫ. എ കെ അബ്ദുല്‍ ഹമീദ്, എസ് വൈ എസ് സംസ്ഥാന വൈസ് പ്രസിഡന്റ് മാരായമംഗലം അബ്ദുര്‍റഹ്മാന്‍ ഫൈസി, എസ് എം എ സംസ്ഥാന ട്രഷറര്‍ വി പി എം ഫൈസി വില്യാപ്പള്ളി, കേന്ദ്ര ഗവ. മദ്‌റസാ മോഡണൈസേഷന്‍ അംഗം വി എം കോയ മാസ്റ്റര്‍, എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി, എസ് എം എ സംസ്ഥാന വൈസ് പ്രസിഡന്റ് എം എന്‍ സിദ്വീഖ് ഹാജി, അബ്ദു ഹാജി വേങ്ങര അഡ്വ. പി യു അലി സംബന്ധിക്കും. വൈകീട്ട് ഏഴിന് നടക്കുന്ന സംസ്ഥാന കൗണ്‍സില്‍ സമസ്ത കേന്ദ്ര മുശാവറ അംഗം താഴപ്ര മൊയ്തീന്‍ കുട്ടി മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. ഡോ. എം അബ്ദുല്‍ അസീസ് ഫൈസി റിട്ടേണിംഗ് ഓഫീസറാകും. കഴിഞ്ഞ ഒരു വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട് കൗണ്‍സിലില്‍ അവതരിപ്പിക്കും. തുടര്‍ന്ന് പുതിയ കമ്മിറ്റി നിലവില്‍ വരും. നാളെ ‘പ്രഭാതവചന’ത്തോടെ പ്രാരംഭംകുറിക്കും. സമ്മേളന പ്രതിനിധികളുടെ രജിസ്‌ട്രേഷന്‍ 8.30 ന് ആരംഭിക്കും. വിവിധ ജില്ലകള്‍ക്കായി പ്രത്യേക കൗണ്ടര്‍ സ്ഥാപിക്കും. സമകാലികം, ആദര്‍ശം, മുന്നേറ്റം സെഷനുകള്‍, മഹല്ല്: അടിസ്ഥാനം വികസനം സാമ്പത്തികം എന്ന വിഷയത്തില്‍ പ്രബന്ധാവതരണം, മഹല്ല്: നേതൃത്വം കാഴ്ചപ്പാട് എന്ന വിഷയത്തില്‍ പ്രഭാഷണങ്ങള്‍, അടുത്ത മൂന്ന് വര്‍ഷത്തേക്കുള്ള പദ്ധതിയവതരണം എന്നിവ നടക്കും. വിവിധ സെഷനുകളിലായി എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറി കാന്തപുരം എ പി മുഹമ്മദ് മുസ്‌ലിയാര്‍, എസ് എം എ സംസ്ഥാന സെക്രട്ടറി ഇ യഅ്കൂബ് ഫൈസി വിഷയാവതരണം നടത്തും. വൈകീട്ട് മൂന്നിന് നടക്കുന്ന സമാപന സമ്മേളനം അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബുബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. എസ് എം എ സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഇബ്‌റാഹീം ഖലീല്‍ ബുഖാരി അധ്യക്ഷത വഹിക്കും. ജസ്റ്റിസ് രജീന്ദര്‍ സിംഗ് സച്ചാര്‍ മുഖ്യാതിഥിയായിരിക്കും. ചീഫ് വിപ്പ് പി സി ജോര്‍ജ്ജ്, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് എം എ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ സന്ദേശം നല്‍കും. വൈസ് പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്‌ലിയാര്‍ ഉപദേശം നല്‍കും. മാതൃകാ മഹല്ലിനുള്ള അവാര്‍ഡ് ദാനം തൃശൂര്‍ കോര്‍പറേഷന്‍ മേയര്‍ രാജന്‍ ജെ പല്ലന്‍ നിര്‍വഹിക്കും. മ്ാതൃകാ മദ്‌റസക്കുള്ള അവാര്‍ഡ് ദാനം ബാബു എം പാലിശ്ശേരി എം എല്‍ എയും, വി എസ് സുനില്‍ കുമാര്‍ എം എല്‍ എബ്രോഷന്‍ പ്രകാശനവും നിര്‍വഹിക്കും. കൊമ്പം കെ പി മുഹമ്മദ് മുസ്‌ലിയാര്‍, വെന്മേനാട് അബുബക്കര്‍ മുസ്‌ലിയാര്‍, വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി, സുലൈമാന്‍ സ്ഖാഫി മാളിയേക്കല്‍, കെ അബ്ദുല്‍ കലാം, സുലൈമാന്‍ സഖാഫി കുഞ്ഞുകുളം തുടങ്ങിയവര്‍ സംബന്ധിക്കും.

Apr 24, 2014

എസ് വൈ എസ് 60ാം വാര്‍ഷിക പ്രഖ്യാപന സമ്മേളനം ഇന്ന് കല്‍പ്പറ്റയില്‍

Apr 23, 2014

എസ് വൈ എസ് 60 -ആം വാര്‍ഷിക ചരിത്രമഹാസമ്മേളനപ്രഖ്യാപനം കല്‍പറ്റയില്‍ ഏപ്രില് 24 വ്യാഴം


കേരള മുസ്ലിം നവോദ്ധാന മുന്നേറ്റത്തില്‍ തങ്കലിപികളാല്‍ ആലേഘനം ചെയ്യപ്പെടുന്ന മറ്റൊരു ചരിത്രമുഹൂര്‍ത്തം .. മദീനാപള്ളിച്ചെരുവില്‍ നിന്ന് അറബിക്കടല്‍ താണ്ടിവന്ന് സച്ചരിതരായ തേജസ്വികള്‍ മുസ്ലിം ഇന്ത്യക്ക് സമ്മാനിച്ച ശ്രേഷ്ഠവിശ്വാസ പാരമ്പര്യത്തില്‍ അധിനിവേശം നടത്താന്‍ സമുദായത്തിന് അകത്ത് നിന്നും പുറത്ത് നിന്നും ഒരു ഛിദ്രശക്തികളെയും ഉമ്മത്ത് അനുവദിക്കില്ല .. " വലൌ വഹ്ദീ.." മുസ്ലിം കൈരളിയുടെ ചരിത്രം തിരുത്തിയ താജുല് ഉലമയുടെ ആ മഹാ പ്രഖ്യാപനം ഇന്നും ലക്ഷോപലക്ഷങ്ങളുടെ ഹൃദയമന്ത്രമാണ് . കാത്തിരിക്കുക

എസ് എം എ പത്താം വാര്‍ഷിക സമ്മേളനം ശനിയാഴ്ച തുടങ്ങും

കോഴിക്കോട്: മഹല്ല് നന്മയിലേക്ക് എന്ന പ്രമേയത്തില്‍ സുന്നി മാനേജ്‌മെന്റ് അസോസിയേഷന്‍ (എസ് എം എ) പത്താം വാര്‍ഷിക സമ്മേളനം ശനി, ഞായര്‍ ദിവസങ്ങളില്‍ തൃശൂര്‍ പി പി ഉസ്താദ് നഗറില്‍ (ശക്തന്‍ തമ്പുരാന്‍ ഗ്രൗണ്ട്) നടക്കും. മഹല്ല് ജമാഅത്തുകള്‍ക്കും മദ്‌റസകള്‍ക്കും മറ്റു സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസം, തൊഴില്‍, സംസ്‌കരണം എന്നിവ അടിസ്ഥാനമാക്കിയുള്ള ശാക്തീകരണത്തിന് വഴിയൊരുക്കുകയാണ് സമ്മേളനത്തിന്റെ ലക്ഷ്യം. ഇതിനാവശ്യമായ കര്‍മ പദ്ധതികളെക്കുറിച്ച്‌സമ്മേളനത്തില്‍ ചര്‍ച്ചകള്‍ നടക്കും.
ശനിയാഴ്ച വൈകീട്ട് നാല് മണിക്ക് ഉദ്ഘാടന സമ്മേളനം, ഏഴ് മണിക്ക് സ്റ്റേറ്റ് വാര്‍ഷിക കൗണ്‍സില്‍ എന്നിവ നടക്കും. കൗണ്‍സിലില്‍ വെച്ച് 2014-17 വര്‍ഷത്തേക്കുള്ള പുതിയ കമ്മിറ്റിയെ തിരഞ്ഞെടുക്കും. ഞായറാഴ്ച രാവിലെ 8.30ന് യൂനിറ്റുകളില്‍ നിന്നുള്ള സമ്മേളന പ്രതിനിധികളുടെ രജിസ്‌ട്രേഷന്‍ ആരംഭിക്കും. പ്രഭാതവചനം, സമകാലികം-ആദര്‍ശം, മുന്നേറ്റം സെഷനുകള്‍, ‘മഹല്ല്: അടിസ്ഥാനം വികസനം സാമ്പത്തികം’, ‘മഹല്ല്: നേതൃത്വം കാഴ്ചപ്പാട്’ എന്നീ വിഷയങ്ങളില്‍ പ്രബന്ധാവതരണം, മൂന്ന് വര്‍ഷത്തേക്കുള്ള പദ്ധതിയവതരണം തുടങ്ങിയവ നടക്കും. വൈകീട്ട് മൂന്ന് മണിക്ക് നടക്കുന്ന സമാപന സമ്മേളനത്തില്‍ പ്രമുഖ വ്യക്തിത്വങ്ങള്‍ സംബന്ധിക്കും. മാതൃകാ മഹല്ല്-മദ്‌റസകള്‍ക്കുള്ള അവാര്‍ഡ് ദാനം, ബ്രോഷര്‍ പ്രകാശനം തുടങ്ങിയവ സമാപന സെഷനില്‍ നടക്കും.

എസ് വൈ എസ് അറുപതാം വാര്‍ഷിക പ്രഖ്യാപന സമ്മേളനത്തി​ന് ഒരുക്കങ്ങളാ​യി




കല്‍പ്പറ്റ: നാളെ കല്‍പ്പറ്റയില്‍ നടക്കുന്ന സമസ്ത കേരള സുന്നീ യുവജന സംഘം( എസ് വൈ എസ്) 60ാം വാര്‍ഷിക പ്രഖ്യാപന സമ്മേളനത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. സുന്നീ പ്രസ്ഥാനത്തിന്റെ സംഘ ചലനങ്ങള്‍ക്കൊപ്പം അണിനിരന്ന വയനാടിന്റെ പാരമ്പര്യത്തിന് പുതിയ അധ്യായം രചിക്കുന്നതാകും കല്‍പ്പറ്റയിലെ പ്രഖ്യാപന സമ്മേളനം. ഓരോ പ്രവര്‍ത്തകനും ഓരോ ഘടകത്തിനും സജീവ പങ്കാളിത്തം ലഭിക്കുന്ന ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന കര്‍മ പദ്ധതികളാണ് പ്രഖ്യാപിക്കുക. വൈകീട്ട് നാലിന് അഖിലേന്ത്യാ സുന്നീ ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ വാര്‍ഷികാഘോഷ പ്രഖ്യാപനം നടത്തുന്നതോടെ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന വിവിധ പരിപാടികള്‍ക്ക് തുടക്കം കുറിക്കുമെന്ന് സംസ്ഥാന വൈസ് പ്രസിഡന്റ് സി മുഹമ്മദ് ഫൈസി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ആഘോഷ പരിപാടികള്‍ 2015 ഏപ്രില്‍ 30ന് സമാപിക്കും. കല്‍പ്പറ്റ ബൈപാസ് റോഡിന് സമീപം പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ നടക്കുന്ന പ്രഖ്യാപന സമ്മേളനത്തില്‍ സംസ്ഥാനത്തെ 125 സോണുകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളാണ് പങ്കെടുക്കുക. വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി എസ് വൈ എസ് സംഘടിപ്പിക്കുന്ന വൈവിധ്യമാര്‍ന്ന പരിപാടികളുടെ വിശദാംശങ്ങള്‍, സമ്മേളന പ്രമേയം, ലോഗോ എന്നിവ ചടങ്ങില്‍ പ്രഖ്യാപിക്കും. എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിക്കും. സമസ്ത വൈസ് പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് അലി ബാഫഖി തങ്ങള്‍, സയ്യിദ് ഇബ്‌റാഹീം ഖലീലുല്‍ ബുഖാരി, പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി, കെ കെ അഹമ്മദ്കുട്ടി മുസ്‌ലിയാര്‍ കട്ടിപ്പാറ, അബൂഹനീഫല്‍ ഫൈസി തെന്നല, കെ അബ്ദുല്‍ കലാം പ്രസംഗിക്കും. 1954 ല്‍ രൂപവത്കൃതമായ സമസ്ത കേരള സുന്നീയുവജന സംഘത്തിന് കേരളത്തില്‍ ആയിരത്തിലധികം യൂനിറ്റുകളും പന്ത്രണ്ട് ലക്ഷം അംഗങ്ങളുമുണ്ട്. കേരളത്തിന് പുറമെ തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളിലും വിവിധ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും എസ് വൈ എസിന്റെ ഘടകങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വിദേശ രാജ്യങ്ങളിലെ ഇന്ത്യക്കാര്‍ക്ക് വേണ്ടി ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍(ഐ സി എഫ്) എന്ന പേരില്‍ പ്രവാസി ഘടകവും പ്രവര്‍ത്തിച്ചു വരുന്നുണ്ട്. ഇന്ത്യയിലെ ശക്തവും വിപുലവുമായ മുസ്‌ലിം യുവജന പ്രസ്ഥാനമായി എസ് വൈ എസ് ഇതിനോടകം വളര്‍ന്നു കഴിഞ്ഞു. കൂടുതല്‍ പ്രദേശങ്ങളിലേക്ക് എസ് വൈ എസിന്റെ പ്രവര്‍ത്തനം വിപുലപ്പെടുത്താനുള്ള പദ്ധതികള്‍ നടപ്പിലാക്കി കൊണ്ടിരിക്കുകയാണെന്നും സി മുഹമ്മദ് ഫൈസി പറഞ്ഞു. മിഷന്‍ 2014ല്‍ എത്തി നില്‍ക്കുന്ന സംഘടനയുടെ സാന്ത്വന-സേവന പ്രവര്‍ത്തനങ്ങളുടെ ഉജ്ജ്വല തുടര്‍ച്ചയാകും 60ാം വാര്‍ഷിക കര്‍മ പദ്ധതികള്‍. പ്രഖ്യാപന സമ്മേളനം ചരിത്ര സംഭവമാക്കി മാറ്റാനുള്ള തയ്യാറെടുപ്പുകളും നടന്നു കഴിഞ്ഞു. പ്രഖ്യാപനം വിളംബരം ചെയ്ത് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മൂന്ന് ദിവസം നീണ്ടു നിന്ന ഉത്തര-ദക്ഷിണ മേഖലാ സന്ദേശയാത്രകളും നടത്തി. വാര്‍ത്താ സമ്മേളനത്തില്‍ സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ കെ എസ് മുഹമ്മദ് സഖാഫി, എസ് വൈ എസ് ജില്ലാ പ്രസിഡന്റ് യു കെ എം അഷ്‌റഫ് സഖാഫി കാമിലി, ജനറല്‍ സെക്രട്ടറി ഉമര്‍ സഖാഫി കല്ലിയോട,് എസ് അബ്ദുല്ല എന്നിവരും സംബന്ധിച്ചു.

               00000000000000000000000 

Apr 14, 2014

കര്‍മ്മപഥത്തില്‍ വിജയത്തിന്റെ ആറുദശകത്തിലേക്ക്..


Jul 20, 2013

SYS റമളാന് പ്രഭാഷണം മേച്ചേരിപ്പടിയില് ( PAVARATTY)


Jul 2, 2013

ബേങ്ക് അക്കൗണ്ട്‌ വ്യവസ്ഥയിൽ ഇളവു ചെയ്യണം:എസ് വൈ എസ്