Braking News


SSLC റിസള്‍ട്ട് 5/5/2019 ഉച്ചയ്ക്ക് രണ്ട് മണിമുതല്‍ ലഭ്യമാണ്.. ....





SSLC Result


Showing posts with label hajj2013. Show all posts
Showing posts with label hajj2013. Show all posts

Jul 2, 2013

ഉംറ വിസക്കാര്‍ക്ക് ഹജ്ജ് വരെ തങ്ങാനാവില്ല: ഹജ്ജ് മന്ത്രാലയം

 
മക്ക: ഉംറ വിസക്കെത്തിയവര്‍ വിസയുടെ കാലാവധിക്കുമുമ്പ് സുരക്ഷിതമായി മടങ്ങണമെന്ന് ഹജ്ജ് മന്ത്രാലയം അറിയിച്ചു. ഉംറ വിസക്കാര്‍ ഹജ്ജ് വരെ കാത്തിരിക്കാന്‍ നിയമം അനുവദിക്കുന്നില്ല.

ഹജ്ജ്, ഉംറ, സന്ദര്‍ശന, തൊഴില്‍ വിസകളില്‍ രാജ്യത്തെത്തി വിസകാലാവധിക്ക് ശേഷം താമസിക്കുന്നവര്‍ക്കെതിരെ ശിക്ഷാനടപടികളെടുക്കും. ഉംറക്കെത്തി കര്‍മം പൂര്‍ത്തിയാക്കിയിട്ടും ഇതുവരെ മടങ്ങാത്തവര്‍ വേഗം രാജ്യം വിടണം. അല്ലെങ്കില്‍ കടുത്ത ശിക്ഷയായിരിക്കും ലഭിക്കുക.

അവര്‍ക്ക് താമസ, യാത്ര, തൊഴില്‍ സൗകര്യങ്ങള്‍ നല്‍കുന്നവരും ശിക്ഷിക്കപ്പെടും. ഹറമില്‍ നടക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ കാരണം ഹജ്ജ് ക്വാട്ട 20 ശതമാനം കുറച്ചത് സംബന്ധിച്ച് ഏഷ്യ, യൂറോപ്പ്, ആഫ്രിക്ക എന്നിവിടങ്ങളില്‍ നിന്നുള്ള 72 ഹജ്ജ് സംഘങ്ങളുമായി മന്ത്രാലയം ചര്‍ച്ച നടത്തിയിട്ടുണ്ട്.

ആഭ്യന്തര ഹാജിമാരുടെ എണ്ണം 50 ശതമാനമായാണ് കുറക്കുന്നത്. മന്ത്രാലയം അറിയിച്ചു

ഹജ്ജ് സേവനങ്ങള്‍ അറിയാന്‍ സ്മാര്‍ട്ട്‌ഫോണ്‍ ആപ്പ്