Braking News


SSLC റിസള്‍ട്ട് 5/5/2019 ഉച്ചയ്ക്ക് രണ്ട് മണിമുതല്‍ ലഭ്യമാണ്.. ....





SSLC Result


Showing posts with label ICF. Show all posts
Showing posts with label ICF. Show all posts

Aug 5, 2013

DEIRA NAIF ICF SANGADIPICH THAZKIYATHU CAMPIL KOLLAM MOHD KUNHI SAQAFI PRASANKIKKUNU


Aug 4, 2013

മക്ക RSC- ICF ചരിത്ര പഠന യാത്ര

മക്ക: പെരുന്നാൾ  ആഘോഷങ്ങളുടെ  ഭാഗമായി ICF -രിസാല സ്റ്റഡി സര്‍ക്കിള്‍, മക്ക ഘടകം മദീനയിലേക്ക് ചരിത്ര പഠന യാത്ര സംഘടിപ്പിക്കുന്നു. പെരുന്നാൾ സുദിനത്തിൽ രാത്രി 8 ന് പുറപ്പെടുന്ന യാത്രക്ക് RSC മക്ക സോണ്‍ ചെയര്‍മാന്‍ ശംസുദ്ധീന്‍ സഖാഫി പത്തപ്പിരിയം  നേതൃത്വം നല്‍കും. യാത്രയിലും മദീനയിലും സംഘടിപ്പിക്കപ്പെടുന്ന വിവിധ വൈജ്ഞാനിക സെഷനുകള്‍ക്ക് ശാഫി ബാഖവി, ഉസ്മാൻ കുറുകത്താണി, നജിം തിരുവനന്തപുരം, യഹ് യ  ആസഫലി ,സിറാജ് വില്യാപ്പള്ളി , അശ്റഫ് പേങ്ങാട്,   മുസമ്മില്‍ താഴെ ചൊവ്വ,  അശ്റഫ് ചേരൂര്‍  നേതൃത്വം നല്‍കും. പ്രവാചക സവിധത്തിൽ സന്ദര്ശനം നടത്തുന്ന സംഘം മദീനയിലെ മറ്റു പുണ്യ സ്ഥലങ്ങളും  വിവിധ ചരിത്ര സ്മാരകങ്ങളും തോട്ടങ്ങളും  മ്യൂസിയവും  സന്ദര്‍ശിക്കും.വിവരങ്ങള്‍ക്ക്  050 4245957 / 053 5264483.

Jul 11, 2013

ജിദ്ദ: ഐ.സി.എഫ് ജിദ്ദാ സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളായി

ജിദ്ദ: ഐ.സി.എഫ് ജിദ്ദാ സെന്‍ട്രല്‍ കമ്മിറ്റി ഭാരവാ
ഹികളായി മുഹ്‌യുദ്ദീന്‍ സഅദി കൊട്ടൂക്കര, (പ്രസിഡണ്ട്) സയ്യിദ് പൂക്കോയ തങ്ങള്‍ പൂക്കോട്ടൂര്‍, സയ്യിദ് സൈനുല്‍ ആബിദീന്‍ പള്ളിക്കല്‍ ബസാര്‍, ശാഫി മുസ്‌ലിയാര്‍, അബ്ദുല്‍ മജീദ് സഖാഫി (വൈസ് പ്രസിഡണ്ട്) അബ്ദുല്‍ റഹ്മാന്‍ മളാഹിരി (ജനറല്‍ സെക്രട്ടറി) മുജീബ് ഏ.ആര്‍ നഗര്‍, അബ്ദുല്‍ ഖാദിര്‍, സൈദ് കൂമണ്ണ, ബശീര്‍ പറവൂര്‍, അബ്ദുല്‍ ഗഫൂര്‍ വാഴക്കാട്, മുഹമ്മദലി വേങ്ങര (ജോയന്റ് സെക്രട്ടറി) അബ്ദുല്‍ റഹീം വണ്ടൂര്‍ (ടഷറര്‍) , അബ്ദുറബ്ബ് ചെമ്മാട് (സാന്ത്വനം കണ്‍വീനര്‍) എന്നിവരടങ്ങുന്ന പുതിയ കമ്മിറ്റി നിലവില്‍ വന്നു.
ജിദ്ദയിലെ 42 യൂനിറ്റ് പ്രതിനിധികളില്‍ നിന്നും അഞ്ച് സര്‍കിളുകളില്‍ നിന്നുമായി തെരഞ്ഞെടുത്ത സെന്‍ട്രല്‍ വാര്‍ഷിക കണ്‍സില്‍ മീറ്റിലാണ് പുതിയ ഭാരവാഹികളെ നിശ്ചയിച്ചത്. ജിദ്ദാ ശറഫിയ്യ മര്‍ഹബയില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംസ്ഥാന സെക്രട്ടറി തെന്നല അബൂഹനീഫല്‍ ഫൈസി കണ്‍സില്‍ മീറ്റ് ഉല്‍ഘാടനം ചെയ്തു. സൗദീ നാഷണല്‍ ഐ.സി.എഫ് പ്രസിഡണ്ട് സയ്യിദ് ഹബീബ് അല്‍ ബുഖാരിയുടെ അധ്യക്ഷതയില്‍ റിട്ടേണിങ് ഓഫീസര്‍ അബ്ദുല്‍ റഹീം പാപ്പിനിശ്ശേരി തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

സൗദി ഐ.സി.എഫിന് പുതിയ നേതൃത്വം

സ്വന്തം ജനതയുടെ പുരോഗതിയും ക്ഷേമവും ലക്ഷ്യം വച്ച് നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന നിഥാഖാത്ത് ഉള്‍പെടെയുള്ള നിയമങ്ങള്‍ക്കിടയില്‍ പ്രയാസമനുഭവിക്കുന്ന തൊഴിലാളികള്‍ക്കും നിയമ വിരുദ്ദര്‍ക്കും പരമാവധി വിട്ടു വീഴ്ചയും ആനുകൂല്യങ്ങളും നല്‍കിക്കൊണ്ട് ഇളവുകാലം ദീര്‍ഘിപ്പിച്ച തിരു ഗേഹങ്ങളുടെ സേവകന്‍ അബ്ദുല്ല രജാവ് മനുഷ്യ കാരുണ്യത്തിന്റെ ഉയര്‍ന്ന മാതൃകയാണെന്നും മനുഷ്യ ജീവനുകള്‍ക്ക് വില കല്പിക്കാത്ത കോര്‍പ്പറേറ്റ് ഭീമന്‍ മാരുടെയും സാമ്രാജ്യത്വ ശക്തികളുടെയും കളിപ്പാവകളായ ആധുനിക രാഷ്ട്ര്ത്തലവന്മാര്‍ അദ്ദേഹത്തില്‍ നിന്ന് പാഠമുള്‍ക്കൊള്ളണമെന്നും ഐ.സി.എഫ്. സൗദി നാഷണല്‍ പ്രതിനിധി സമ്മേളനം അഭിപ്രായപ്പെട്ടു. രാജാവും സൗദി ഭരണകൂടവും കാട്ടുന്ന ഈ ഔദാര്യങ്ങളെ വിലമതിക്കാനും നന്ദിയും കടപ്പാടും പ്രകടിപ്പിക്കുവാനും പ്രവാസി സമൂഹം തയ്യാറാകണം. ഒപ്പംതന്നെ; നിസ്സംഗത കൈവെടിഞ്ഞ് പതവിയും രേഖകളും ശരിപ്പെടുത്തി ഈസുവര്‍ണ്ണാവസരം പരമാവധി ഉപയോഗപ്പെടുത്തണമെന്നും ഐ.സി.എഫ്. ആഹ്വാനം ചെയ്തു.
ഐ.സി.എഫിന്റെ പുതിയ ദേശീയ കമ്മിറ്റി ഭാരവാഹികളായി സയ്യിദ് ഹബീബുല്‍ ബുഖാരി ജിദ്ദ(പ്രസിടന്റ്) അബുബകര്‍ അന്‍വരി റിയാദ് (ജനറല്‍ സെക്രട്ടറി) സയ്യിദ് ആറ്റക്കോയതങ്ങള്‍ ഖുബാര്‍(ട്രഷറര്‍) അബ്ദുറഹ്മാന്‍ സഖാഫി ദമ്മാം, അബ്ദുല്‍ഖാദിര്‍ ബാഖവി ബുറൈദ, അബ്ദുല്‍കരീം ഖാസിമി, അബ്ദുറഹീം പപ്പിനിശ്ശേരി (വൈസ് പ്രസിട്) ബഷീര്‍ എറണാകുളം ജിദ്ദ, ബശീര്‍ മാസ്റ്റര്‍ റിയാദ്, അബ്ദുസ്സലാം വടകര റിയാദ്, അബ്ദുല്‍ജലീല്‍ വെളിമുക്ക് മക്ക (സെക്രട്ടരിമാര്‍) എന്നിവരെ തെരഞ്ഞെടുത്തു. റിട്ടേണിംഗ് ഓഫീസര്‍ പേരോട് അബ്ദുറഹ്മാന്‍ സഖാഫി തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. നേരത്തെ നടന്ന വാര്‍ഷിക കൗണ്‍സിലില്‍പ്രസിട് സയ്യിദ് ഹബീബ് തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചുസുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജനറല്‍ സെക്രട്ടറി തെന്നല അബൂ ഹനീഫല്‍ ഫൈസി ഉദ്ഘാടനം നിര്‍വ്വഹിച്ചു.അബുബക്കര്‍ അന്‍വരി വരവ് ചെലവ് കണക്കും; നിസാര്‍ കാട്ടില്‍ റിപ്പോര്‍ട്ടും അവതരിപ്പിച്ചു. മുഹ്യുദ്ദീന്‍ സഅദി കൊട്ടുക്കര, അബ്ദുറഹീം പപ്പിനിശ്ശേരി പ്രസംഗിച്ചു, അബുബക്കര്‍ അന്‍വരി സ്വാഗതവും ബഷീര്‍ എറണാകുളം നന്ദിയും പറഞ്ഞു.