Braking News


SSLC റിസള്‍ട്ട് 5/5/2019 ഉച്ചയ്ക്ക് രണ്ട് മണിമുതല്‍ ലഭ്യമാണ്.. ....





SSLC Result


Showing posts with label Ramzan 2013. Show all posts
Showing posts with label Ramzan 2013. Show all posts

Aug 5, 2013

സ്വലാത്ത് നഗര്‍ മഅ്ദിന്‍ കാമ്പസില്‍ ആത്മീയ സാഗരം

മലപ്പുറം: റമസാന്‍ ഇരുപത്തിയേഴാം രാവിന്റെ വിശുദ്ധ രാവില്‍ സമര്‍പ്പണത്തിന്റെയും ഒരുമയുടെയും മാതൃകകളായി സ്വലാത്ത് നഗര്‍ മഅ്ദിന്‍ കാമ്പസില്‍ ആത്മീയ സാഗരം. ഭീകരതയ്ക്കും ലഹരിവിപത്തിനുമെതിരെ പ്രതിജ്ഞയെടുത്ത് രാജ്യത്തെ ഏറ്റവും വലിയ റമസാന്‍ സംഗമത്തിനു സമാപനമായി. മഅ്ദിന്‍ അക്കാദമിക്കു കീഴില്‍ സംഘടിപ്പിച്ച റമസാന്‍ പ്രാര്‍ത്ഥനാ സംഗമം ഒരിക്കല്‍ കൂടി വിശ്വാസികള്‍ക്ക് മറക്കാനാവാത്ത ആത്മീയാനുഭൂതിയായി.
പ്രതികൂല കാലാവസ്ഥയിലും ഞായറാഴ്ച പുലര്‍ച്ചെ മുതല്‍ പ്രാര്‍ത്ഥനാ നഗരിയിലേക്ക് ഒഴുകിയെത്തിയ ആളുകള്‍ തിങ്കളാഴ്ച പുലര്‍ച്ചെയാണ് തിരിച്ചു പോയത്. മലപ്പുറത്തിനും പൂക്കോട്ടൂരിനുമിടയില്‍ വിവിധ ഗ്രൗണ്ടുകളില്‍ വിപുലമായ സൗകര്യങ്ങളൊരുക്കിയത് അലോസരങ്ങളില്ലാതെ സംഗമത്തില്‍ പങ്കെടുക്കാന്‍ സഹായിച്ചു.
പാരസ്പര്യത്തിന്റെ ഇഫ്താര്‍ വിരുന്നില്‍ സംബന്ധിച്ച വിശ്വാസികള്‍ മഅ്‌രിബ് നിസ്‌കാര ശേഷം വ്യത്യസ്ത ദുആ മജ്‌ലിസുകളെ സജീവമാക്കി. അവ്വാബീന്‍, തസ്ബീഹ് ഇശാ, തറാവീഹ്, വിത്ര്‍ നിസ്‌കാരങ്ങള്‍ക്ക് ഗ്രാന്റ് മസ്ജിദും കവിഞ്ഞൊഴുകി അവര്‍ അണിയൊപ്പിച്ചു സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രാരംഭ പ്രാര്‍ത്ഥന നടത്തിയ സമാപനവേദിയില്‍ സമസ്ത  പ്രസിഡണ്ട് താജുല്‍ ഉലമ സയ്യിദ് അബ്ദുര്‍റഹ്മാന്‍ അല്‍ ബുഖാരി അധ്യക്ഷനായിരുന്നു. അഖിലേന്ത്യാ സുന്നീ ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ. പി. അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടം ചെയ്തു.
ഭീകരതക്കും ലഹരിക്കുമെതിരെ മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്രാഹീമുല്‍ ഖലീലുല്‍ ബുഖാരി ചൊല്ലിക്കൊടുത്ത പ്രതിജ്ഞ വലതു കൈ ഇടതു നെഞ്ചിലമര്‍ത്തി വിശ്വാസ സാഗരം ഏറ്റുചൊല്ലി. രാജ്യത്തെയും സമൂഹത്തെയും അപകടപ്പെടുത്തുന്ന ഒരു നീക്കത്തിനും തങ്ങളില്ലെന്ന് വിശുദ്ധരാവിനെ മുന്‍നിര്‍ത്തി ആബാല വൃദ്ധം ജനങ്ങള്‍ നിശ്ചയമെടുത്തു.
നാരിയത്ത് സ്വലാത്തും ആയിരംതവണ തഹ്‌ലീല്‍ ചൊല്ലിക്കൊണ്ടുള്ള ഹദ്ദാദ് റാതീബുമായിരുന്നു പിന്നീട്. പശ്ചാതാപ പ്രാര്‍ത്ഥനയായ തൗബ, സമാപന പ്രാര്‍ത്ഥന എന്നിവക്ക് ഖലീലുല്‍ ബുഖാരി തങ്ങള്‍ നേതത്വം നല്‍കി. പ്രാര്‍ത്ഥനാ സമ്മേളനത്തെക്കുറിച്ചുള്ള ഡോക്യുമെന്ററിയുടെ പ്രകാശനവും കരുണയ്‌ക്കൊരു കാരണം ഓണ്‍ലൈന്‍ പ്രൊജക്ടിന്റെ ഉദ്ഘാടനവും വേദിയില്‍ നടന്നു.
ഞായറാഴ്ച രാവിലെ ഹദീസ് പാഠത്തോടെയാണ് പരിപാടികള്‍ തുടങ്ങിയത്. ഏഴു മണിക്ക് സ്‌കൂള്‍ ഓഫ് ഖുര്‍ആന്‍ വേദിക്ക് അബൂബക്കര്‍ സഖാഫി അരീക്കോട് നേതൃത്വം നല്‍കി. ളുഹ്ര്‍ നിസ്‌കാരാനന്തരം ഖത്മുല്‍ ഖുര്‍ആന്‍, അസ്മാഉല്‍ ബദര്‍ പ്രാര്‍ത്ഥന നടന്നു.
പ്രാര്‍ത്ഥനാ സമ്മേളനദിനത്തെ നോമ്പു തുറയിലേക്ക് നാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന്  പത്തിരിയും പലഹാരങ്ങളും എത്തിച്ച വാഹനങ്ങള്‍ക്ക് സ്വലാത്ത് നഗറില്‍ വരവേല്‍പ്പു നല്‍കി. നാലിന് സ്വലാത്ത് നഗറിലെ പ്രധാന വേദിയില്‍ ബുര്‍ദ പാരായണം, ഗ്രാന്റ് മസ്ജിദില്‍ വിര്‍ദുല്ലത്വീഫ് മജ്‌ലിസ് എന്നിവ നടന്നു.
വിവിധ ആത്മീയ മജ്‌ലിസുകള്‍ക്ക് സയ്യിദ് യൂസുഫുല്‍ ബുഖാരി വൈലത്തൂര്‍, സയ്യിദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി, സയ്യിദ് അഹ്മദ് കുഞ്ഞുട്ടി തങ്ങള്‍, പൂക്കോയതങ്ങള്‍ തലപ്പാറ, സയ്യിദ് ഹബീബ് കോയ തങ്ങള്‍ ചെരക്കാപറമ്പ്, കെ.പി.എച്ച് തങ്ങള്‍, സയ്യിദ് അബ്ദുല്ലാ ബുഖാരി, സയ്യിദ് ശിഹാബുദ്ധീന്‍ ബുഖാരി, ഇ.സുലൈമാന്‍ മുസ്‌ലിയാര്‍, പൊന്മള അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍ എന്നിവര്‍ നേതൃത്വം നല്‍കി. വയനാട് ഹസന്‍ മുസ്‌ലിയാര്‍, എ.കെ അബ്ദുല്‍ റഹിമാന്‍ മുസ്‌ലിയാര്‍, ഹൈദ്രോസ് മുസ്‌ലിയാര്‍ കൊല്ലം, വൈലത്തൂര്‍ ബാവ മുസ്‌ലിയാര്‍, എന്‍. അലി മുസ്‌ലിയാര്‍ കുമരംപുത്തൂര്‍, എ.പി മുഹമ്മദ് മുസ്‌ലിയാര്‍ കാന്തപുരം, സി. മുഹമ്മദ് ഫൈസി, പൊന്മള മൊയ്തീന്‍ കുട്ടി ബാഖവി, കൂറ്റമ്പാറ അബ്ദുര്‍റഹ്മാന്‍ ദാരിമി, പ്രഫ. എ.കെ. അബ്ദുല്‍ ഹമീദ്, പി.കെ.എം സഖാഫി ഇരിങ്ങല്ലൂര്‍, അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
കിലോമീറ്ററുകള്‍ നീളത്തില്‍ ശബ്ദ, വെളിച്ച സൗകര്യങ്ങളും സ്‌ക്രീനുകളും  സ്ഥാപിച്ചിരുന്നു. പ്രവാസികള്‍ക്കായി ഗള്‍ഫ് കോര്‍ണറും  ഓണ്‍ലൈന്‍ ആവശ്യങ്ങള്‍ക്കായി വെബ് ഹബ് കൗണ്ടറും പ്രവര്‍ത്തിച്ചു. വിദേശ രാജ്യങ്ങളിലുള്ളവര്‍ വിവിധ ചാനലുകള്‍ വഴി തത്സമയം പ്രാര്‍ത്ഥനയില്‍ പങ്കുകൊണ്ടു.
മലപ്പുറം: രാജ്യത്തെ ഏറ്റവും വലിയ ഇഫ്താര്‍ സംഗമത്തിനാണ് ഇന്ന് മലപ്പുറം സ്വലാത്ത് നഗര്‍ വേദിയായത്. കേരളത്തിനകത്തുനിന്നും പുറത്തുനിന്നും സ്വലാത്ത് നഗറിനെ ലക്ഷ്യമാക്കി എത്തിയ ലക്ഷക്കണക്കിനു വിശ്വാസികള്‍ ഇസ്‌ലാമിക സാഹോദര്യത്തിന്റെ മഹത്വം വിളംബരം ചെയ്ത് നോമ്പ് തുറന്നു. ഗ്രൗണ്ടുകളില്‍ പൊതുജനങ്ങള്‍ക്കും പ്രത്യേകം സജ്ജീകരിച്ച ഇഫ്താര്‍ ഖൈമയില്‍ പണ്ഡിതന്‍മാര്‍ക്കും ജനപ്രതിനിധികള്‍ക്കുമാണ് സൗകര്യമൊരുക്കിയിരുന്നത്.
പൊതുജന പങ്കാളിത്തത്തോടെയാണ് വിപുലമായ നോമ്പുതുറ സംഘടിപ്പിച്ചത്. ജില്ലക്കകത്തുനിന്നും പുറത്തുനിന്നും ആയിരക്കണക്കിന് വീടുകളില്‍ തയ്യാറാക്കിയ പത്തിരിയുടെ ഒരു ഓഹരിയുമായാണ് വിശ്വാസികള്‍ സംഗമത്തിനെത്തിയത്. പരപ്പനങ്ങാടി ഏരിയയില്‍ നിന്ന് പത്ത് ലക്ഷത്തോളം പത്തിരിയും ചങ്കുവെട്ടി അബ്ദുല്‍ സലാം ബാഖവിയുടെ നേതൃത്വത്തില്‍ മൂന്ന് ലക്ഷചത്തില്‍ പരം പത്തിരിയും സ്വലാത്ത് നഗറിലെത്തി. എടവണ്ണപ്പാറ, കുറ്റാളൂര്‍, കരേക്കാട്, മുത്ത നൂര്‍, ഒളമതില്‍, ചീക്കോട്, കടലുണ്ടി, തലശ്ശേരി എന്നിവിടങ്ങളില്‍ നിന്നും പ്രത്യേകം വാഹനങ്ങളില്‍ പത്തിരിയെത്തി.
റമളാന്‍ ഒന്ന് മുതല്‍ മുപ്പത് വരെ സ്വലാത്ത്‌നഗറില്‍ നടക്കുന്ന സമൂഹ നോമ്പുതുറയിലേക്ക് മലപ്പുറം മേഖലയിലെ ആയിരക്കണക്കിന് വീടുകളില്‍ നിന്നെത്തിക്കുന്ന പത്തിരിയും മറ്റു വിഭവങ്ങളുമാണ് വിളമ്പാറുള്ളത്.

 സ്വലാത്ത് നഗര്‍: പ്രാര്‍ഥനാ സംഗമത്തിലെ ആത്മീയ ചടങ്ങുകളുടെ ആത്മീയ ചടങ്ങുകളുടെ പ്രധാന വേദികളിലൊന്നായ ഗ്രാന്റ് മസ്ജിദ് ആത്മീയ മന്ത്രധ്വനികളാല്‍ ഭക്തി സാന്ദ്രമായി. റമസാന്‍ ഒന്ന് മുതല്‍ തന്നെ വിവിധ പരിപാടികളാല്‍ സജീവമായ ഗ്രാന്റ് മസ്ജിദില്‍ ഇരുപത്തിയേഴാം രാവിനോടനുബന്ധിച്ചുള്ള ചടങ്ങുകള്‍ക്ക് ഞായാറാഴ്ച പുലര്‍ച്ചയോടെ തുടക്കം കുറിച്ചു.
വിദൂര ദിക്കുകളില്‍ നിന്നും മറ്റും ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ എത്തിയ വിശ്വാസികളാല്‍ ഗ്രാന്റ് മസ്ജിദ് പുലര്‍ച്ചയോടെ തന്നെ തിങ്ങിനിറഞ്ഞു. സുബ്ഹി നമസ്‌കാരത്തിന് മുമ്പ് സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരിയുടെ ഭക്തി നിര്‍ഭരമായ പ്രാര്‍ത്ഥനയോടെയായിരുന്നു ഗ്രാന്റ്മസ്ജിദിലെ ചടങ്ങുകള്‍ ആരംഭിച്ചത്. നമസ്‌കാര ശേഷം നടന്ന ഹദീസ് പാഠം സെഷനില്‍ അബ്ദുസ്സലാം ബാഖവി പൊടിയാട് നേതൃത്വം നല്‍കി. ഏഴ് മണിക്ക് നടന്ന സ്‌കൂള്‍ ഓഫ് ഖുര്‍ആനില്‍ പ്രമുഖ ഖുര്‍ആന്‍ പ്രഭാഷകന്‍ അബൂബക്കര്‍ സഖാഫി ക്ലാസെടുത്തു.
ഉച്ചക്ക് ഒരു മണിക്ക് സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലൂല്‍ ബുഖാരിയുടെ നേതൃത്വത്തില്‍ നടന്ന ഖത്മുല്‍ ഖുര്‍ആന്‍, അസ്മാഉല്‍ ബദ്ര്‍ പ്രാര്‍ഥനാ സദസ്സില്‍ ആയിരങ്ങളാണ് സംബന്ധിച്ചത്. ശേഷം നടന്ന വിര്‍ദുലത്വീഫ് പാരായണത്തില്‍ സയ്യിദ് പൂക്കോയ തങ്ങള്‍ തലപ്പാറ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി.
റമസാനിലെ അവസാന നാളുകളിലെ ഓരോ നിമിഷവും വ്യത്യസ്ത ആരാധനകളാല്‍ ധന്യമാക്കുന്നതിനായി വിശ്വാസികള്‍ക്ക് നിരവധി സൗകര്യങ്ങളാണ് ഗ്രാന്റ് മസ്ജിദില്‍ ഒരുക്കിയിരിക്കുന്നത്.
പ്രാര്‍ഥനാ സംഗമത്തിനെത്തിയ വിശ്വാസികള്‍ ഖുര്‍ആന്‍ പാരായണത്താലും ഇഅ്തികാഫിനാലും മസ്ജിദില്‍ കര്‍മനിരതരായി. ഖലീലുല്‍ ബുഖാരി തങ്ങളുടെ സജീവമായ സാന്നിധ്യം ഗ്രാന്‍മസ്ജിദില്‍ തടിച്ചുകൂടിയ വിശ്വാസി ലക്ഷങ്ങള്‍ക്ക് നവ്യമായ ആത്മീയാനുഭൂതി സമ്മാനിച്ചു. ഇഅ്തികാഫ് ജല്‍സക്കായി എത്തിയ വിശ്വാസികള്‍ക്ക് മഅ്ദിന്‍ കമ്മറ്റി വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയത്.

റമസാനില്‍ ലൈറ്റണയാതെ മഅദിന്‍ ഗ്രാന്റ് മസ്ജിദ്
മലപ്പുറം: റമളാന്‍ ഒന്ന് മുതല്‍ മുപ്പത് വരെ മഅ്ദിന്‍ ഗ്രാന്റ് മസ്ജിദ് ലൈറ്റ് അണയാതെ സജീവമാണ്.  പ്രാര്‍ത്ഥനാ നഗരിയിലെ ആത്മീയ ചടങ്ങുകളുടെ പ്രധാന വേദികളിലൊന്നായ ഗ്രാന്റ് മസ്ജിദ് റമളാന്‍ ഒന്ന് മുതല്‍ ഇരുപത്തിനാല് മണിക്കൂറും ആത്മീയ മന്ത്രങ്ങളാല്‍ ഭക്തി സാന്ദ്രമാണ്.  റമളാന്‍ ആദ്യ ദിവസം മുതല്‍ ഇതുവരെ ആയരിത്തോളം വിശ്വാസികളാണ് ഇവിടെ ഇഅ്തികാഫ് ഇരിക്കുന്നത്.  ഹദീസ് പഠനം ഖത്മുല്‍ ഖുര്‍ആന്‍, തസ്ബീഹ് നിസ്‌കാരം, അവ്വാബീന്‍ നിസ്‌കാരം, തൗബ, വിത്‌രിയ്യ, വിര്‍ദുല്ലത്വീഫ്, ആത്മീയ ഉപദേശം, ദിക്ര്‍, ദുആ മജ്‌ലിസുകള്‍ എന്നീ പ്രോഗ്രാമുകളാണ് എല്ലാ ദിവസവും ഗ്രാന്റ് മസ്ജിദില്‍ നടുന്നുവരുന്നത്.
ഇഅ്തികാഫിരിക്കുന്നവര്‍ക്ക് നോമ്പുതുറ, അത്താഴം, മുത്താഴം, ക്ലോക്ക് റൂം തുടങ്ങിയ സൗകര്യങ്ങളെല്ലാം ഇവിടെ സംവിധാനിച്ചിട്ടുണ്ട്. പുതിയ തലമുറ വിസ്മരിക്കപ്പെട്ട നിരവധി ആത്മീയ ദിക്‌റുകളുടെയും ചടങ്ങുകളുടെയും സ്മരണ പുതുക്കുന്ന വേദി കൂടിയായിരുന്നു ഇത്.  വിര്‍ദുല്ലത്വീഫ്, വിത്‌രിയ്യ, നൂറുല്‍ ഈമാന്‍, കന്‍ജുല്‍ അര്‍ശ്, സലാമത്തുല്‍ ഈമാന്‍, അഅ്‌ളമു സ്വലാത്ത് തുടങ്ങിയ പരിപാടികള്‍ വിശ്വാസികള്‍ക്ക് കൂടുതല്‍ ആത്മീയാനുഭൂതി പകരുന്ന ചടങ്ങായി മാറി.
ഇന്നലെ മുതല്‍ കൂടുതല്‍ പേര്‍ ഗ്രാന്റ് മസ്ജിദില്‍ ഇഅ്തികാഫിനെത്തി.  മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരിയുടെ സജീവ സാന്നിധ്യം ഇഅ്തികാഫിനെത്തിയവര്‍ക്ക് ആത്മീയാവേശം പകരുന്നു. സമസ്ത ജില്ലാ മുശാവര മെമ്പര്‍ ഇബ്‌റാഹീം ബാഖവി യുടെ അവസരോചിതമായ  പഠന ക്ലാസുകളും സംശയ നിവാരണവും ഇഅ്തികാഫിനെത്തിയവര്‍ക്ക് ഏറെ പ്രയോജനപ്പെടുന്നു. ഗ്രാന്റ് മസ്ജിദ് ഇമാം ശൗക്കത്തലി സഖാഫിയുടെയും അസിസ്റ്റന്റ് ഇമാം അശ്കര്‍ സഅ്ദിയുടെയും നേതൃത്വത്തില്‍ പ്രത്യേക വളണ്ടിയര്‍മാര്‍ തന്നെ ഇഅ്തികാഫിനെത്തിയവര്‍ക്ക് സേവനം ചെയ്യാന്‍ ഓടിനടക്കുന്നു.

ഫിതര്‍ സകാത്ത്: സകാത്ത് സ്വീകരിക്കാന്‍ ഗള്‍ഫില്‍ ആളില്ലെന്നോ

റമദാന്‍ അവസാനിക്കുന്നതോടെ നിര്‍ബന്ധമായിത്തീരുന്ന ഒന്നാണ് ഫിതര്‍ സകാത്ത്. വലിയവര്‍, കുട്ടികള്‍, സ്ത്രീകള്‍, പുരുഷന്മാര്‍, അടിമകള്‍, സ്വതന്ത്രര്‍ തുടങ്ങിഎല്ലാവര്‍ക്കും ഫിതര് സകാത്ത് നിര്‍ബന്ധമാണ്. തനിക്കുവേണ്ടിയും തന്‍റെ ആശ്രിതര്‍ക്കുവേണ്ടിയും അതു നല്‍കേണ്ടതു കുടുംബ നാഥന്റെ ബാധ്യതയാണ്. നാട്ടിലെപ്രധാന ഭക്ഷ്യവസ്തു ഒരാള്‍ക്ക് ഒരു സാഅ് (സുമാര്‍ രണ്ടേകാല്‍ കിലോ) എന്ന അളവിലാണ് നല്‍കേണ്ടത്. ഹിജ്റയുടെ രണ്ടാം വര്‍ഷമാണ് ഈ സകാത്ത് നിര്‍ബന്ധമായത്. നോമ്പുകാരനില്‍ നിന്ന് സംഭവിച്ചിരിക്കാനിടയുള്ള വീഴ്ചകള്‍ പരിഹരിക്കുകയും പെരുന്നാള്‍ ദിവസം സമൂഹത്തില്‍ ആരും പട്ടിണി കിടക്കുന്നില്ലെന്ന് ഉറപ്പുവരുത്തുകയുമാണ് ഈ സകാത്തിന്റെ ഉദ്ദേശ്യം.

ഇബ്നു ഉമര്‍ (റ) പറയുന്നു.: (റസൂല്‍ (സ) ഫിതര് സകാത്ത് മുസ്ലിംകളിലെ അടിമയ്ക്കും സ്വതന്ത്രനും സ്ത്രീക്കുംപുരുഷനും കുട്ടികള്‍ക്കും വലിയവര്‍ക്കുമെല്ലാം ഒരു സാഅ് ഈത്തപ്പഴം, ഒരു സാഅ് യവം എന്ന കണക്കില്‍ നിര്‍ബന്ധമായി പ്രഖ്യാപിച്ചു.)ഇബ്നു അബ്ബാസ് (റ) പറയുന്നു (നോമ്പുകാരന് അനാവശ്യവാക്കിനും പ്രവൃത്തിക്കുമുള്ള പ്രായശ്ചിത്തമെന്ന നിലയ്ക്കും അഗതികള്‍ക്കുള്ള ഭക്ഷണമായുമാണ് റസൂല്‍(സ) ഫിതര് സകാത്ത് നിര്‍ബന്ധമാക്കിയത്. ആരെങ്കിലും അതു നമസ്കാരത്തിനുമുമ്പ് കൊടുത്തുവീട്ടിയാല്‍ അതു സ്വീകാര്യമായ സകാത്തായി. നമസ്കാരത്തിനുശേഷമാണ് അതു നല്‍കുന്നതെങ്കില്‍ അതൊരു ദാനം മാത്രമായിരിക്കും.)

റമദാനിലെ അവസാന ദിവസം സൂര്യന്‍ അസ്തമിക്കുമ്പോള്‍ ജീവിച്ചിരിപ്പുള്ളവര്‍ക്കെല്ലാം അതുനിര്‍ബന്ധമാണ്.  സൂര്യാസ്തമയ ശേഷം ജനിച്ച കുട്ടിക്ക് ഫിതര് സകാത്ത് നിര്‍ബന്ധമില്ല. ഫിതര് സകാത്ത് നിര്‍ബന്ധമാകുന്നതു റമദാന്‍ അവസാനിക്കുന്നതോടു കൂടിയാണെങ്കിലും റമദാന്‍ ആദ്യം മുതല്‍ക്കുതന്നെ അത് നല്‍കാവുന്നതാണ്. സകാത്ത് ലഭിക്കാനര്‍ഹരായ എട്ടു വിഭാഗങ്ങള്‍ക്കുതന്നെയാണ് ഫിതര് സകാത്തും നല്‍കേണ്ടത്. ദരിദ്രര്‍ക്കും അഗതികള്‍ക്കും മുന്‍ഗണന നല്കണമെന്നും അഭിപ്രായമുണ്ട്.

പെരുന്നാള്‍ ദിവസം രാവും പകലും തനിക്കും തന്‍റെ ബാധ്യതയിലുള്ളവര്‍ക്കും ഭക്ഷണത്തിന് വേണ്ടവക കഴിച്ച് വല്ലതും മിച്ചമുള്ളവരെല്ലാം ഫിത്വര്‍സകാത്ത് നല്‍കാന്‍ ബാധ്യസ്ഥരാണ്. തന്‍റെ ബാധ്യതയിലുള്ള മുഴുവന്‍ ആളുകള്‍ക്കും വേണ്ടി ഫിതര് സകാത്ത്നല്‍കാനുള്ള വകയില്ലെങ്കില്‍ എത്രപേര്‍ക്കുവേണ്ടി നല്‍കാന്‍ കഴിയുമോ അത്രയുംപേര്‍ക്കുവേണ്ടി നല്കണം. കടം വാങ്ങി നല്‍കേണ്ടതില്ല.

സകാത്ത് സ്വീകരിക്കാന്‍ ഗള്‍ഫില്‍ ആളില്ലെന്നോ?

ഫിതര്‍ സകാത്ത് കൊടുക്കാനുള്ള സമയം ആഗതമാകുന്നു.  സാദാരണ ഗള്‍ഫുകാര്‍ പറയാറുള്ള ഒരു പരാതിയാണ് “സകാത്ത് സ്വീകരിക്കാന്‍ ഗള്‍ഫില്‍ ആളില്ല” എന്നത്. തികച്ചും വിവരക്കേടാനിത്. നാട്ടില്‍ നിന്നും ലക്ഷങ്ങള്‍ മുടക്കി വിസ എടുത്തു ഗള്‍ഫില്‍ വന്നു തുച്ചമായ ശമ്പളത്തിന്നു ജോലി ചെയ്തു ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടി മുട്ടിക്കാന്‍ പാട് പെടുന്ന ആയിരങ്ങള്‍, വീട്ടിലേക്ക് ചിലവിന്നു പോലും അയച്ചു കൊടുക്കാന്‍ സാധിക്കാത്ത നിരവധി പേര്‍, വിസക്ക് മുടക്കിയ കാശ് തിരിച്ചു കൊടുക്കാന്‍ കഴിയാതെ ആ കാശ് എങ്കിലും സ്വരൂപിച്ചാല്‍ നാട്ടിലേക്ക് തിരിച്ചു പോകാം എന്ന് ആശിക്കുന്ന ഒട്ടനവധി മനുഷ്യര്‍ നമുക്ക് ചുറ്റും ജീവിതം തള്ളി നീക്കുന്നു. നമ്മുടെ പരിസരങ്ങളിലെ ലേബര്‍  ക്യാമ്പുകളില്‍ പോയി നോക്കിയാല്‍ മാത്രം മതി ഇത്തരക്കാരുടെ ദയനീയ രംഗങ്ങള്‍ കാണുവാന്‍. എന്നിട്ടും അവര്‍ക്ക് കിട്ടേണ്ട കാശ് നാട്ടില്‍ സംഘടനയുടെ പേര്‍ പറഞ്ഞു കീശയിലാക്കുന്ന ചിലര്‍  ഏതാനും ദിവസമായി സജീവമാകുന്ന കാഴ്ചയാണ് നാം എങ്ങും കണ്ടു കൊണ്ടിരിക്കുന്നത്. 

സകാത്ത്  കമ്മിറ്റികള്‍ നാട്ടിലും ഗള്‍ഫിലും  മലയാളികളുള്ള  മുക്ക് മൂലകളില്‍ ഇപ്പോള്‍  സജീവം ആയി കൊണ്ടിരിക്കുന്നു. ഇസ്ലാമികമായി ഇതിനു ഒരു അടിസ്ഥാനവും ഇല്ല. ഇങ്ങനെ ഉള്ള കമ്മിറ്റികള്‍ക്ക് സകാത്ത് കൊടുത്താല്‍ ഒരിക്കലും നിങ്ങളുടെ സകാത്ത് വീടുകയില്ല. റബ്ബിന്റെ അടുക്കല്‍ നിങ്ങള്‍ കുറ്റക്കാരായിരിക്കും. അല്പം വര്‍ഷങ്ങള്‍ക്കു മുമ്പ് കേരളത്തില്‍ മുജാഹിദ് പ്രസ്ഥാനം പിളര്‍ന്നപ്പോള്‍ സകാത്ത് കമ്മിറ്റികള്‍ വഴി സ്വരൂപിച്ച കാശ് ബാങ്കില്‍ ടെപോസിറ്റ്‌ ചെയ്തു പലിശ വാങ്ങിയ നിരവധി സംഭവങ്ങള്‍ 2 കൂട്ടരും പരസ്പരം തെളിവ് സഹിതം വിളിച്ചു പറഞ്ഞത് നമ്മള്‍ ആരും മറന്നു കാണില്ല. കമ്മിറ്റികള്‍ വഴി സ്വരൂപിക്കുന്ന നിങ്ങളുടെ പണം പോകുന്നതും ഈ വഴിക്ക് തന്നെ അല്ലെ എന്ന് നിങ്ങള്‍ ചിന്തിക്കുക.

സകാത്ത് കൊടുത്തത് കൊണ്ട് നിങ്ങളുടെ ഉത്തരവാദിത്തം അവസാനിക്കുന്നില്ല. നിങ്ങളുടെ സകാത്ത് അതിന്റെ അവകാശികളിലേക്ക് തന്നെ എത്തി ചേരുന്നു എന്ന് ഉറപ്പു വരുത്തലും നിങ്ങളുടെ ബാധ്യതയാണ്

നിങ്ങള്‍ ഉള്ള സ്ഥലത്താണ് സകാത്ത് കൊടുക്കേണ്ടത്. അരിയാണ്‌ കൊടുക്കേണ്ടത്. അരി സ്വീകരിക്കാനുള്ള  ആളുകെളെ കിട്ടിയില്ലെങ്കില്‍ ഹനഫി മദ്ഹബ് പ്രകാരം കാശ് കൊടുക്കാവുന്നതാണ്. സ്വന്തമായി കൊടുക്കലാണ് ഏറ്റവും ഉത്തമം. അതിനു കഴിയില്ല എങ്കില്‍ നിശ്ചിത വ്യക്തിയെ ഏല്പിക്കാം. അവര്‍ അവകാശികള്‍ക്ക് കൊടുക്കുന്നു എന്ന് നാം ഉറപ്പു വരുത്തണം എന്ന് മാത്രം. 

അത് കൊണ്ട് പ്രിയ സുഹൃത്തുക്കളെ, സകാത്തിന്റെ   അവകാശികള്‍ നമുക്കിടയില്‍ തന്നെ ഉണ്ട്. കണ്ടെത്തുക എന്നത് നമ്മുടെ ഉത്തരവാദിത്തം ആണ്. റൂമില്‍ വെറുതെ ചടഞ്ഞിരുന്നു, മൌലവിമാരും അവരുടെ ശിങ്കിടികളും പറയുന്ന “ഗള്‍ഫില്‍ സകാത്ത് വാങ്ങാല്‍ ആളില്ല” എന്ന വാക്കില്‍ വിശ്വസിക്കാതെ, അതൊക്കെ അവരുടെ കീശ വീര്‍പ്പിക്കാന്‍ ആണ് എന്ന് മനസ്സിലാക്കി കൊണ്ട്, നമ്മുടെ ആഖിറം നശിപ്പിക്കാന്‍ ഉള്ളതാണ് എന്ന് മനസ്സിലാക്കി കൊണ്ട്, നമ്മുടെ സകാത്ത് ഇസ്ലാം പഠിപ്പിച്ച രീതിയില്‍ കൊടുത്തു വീട്ടാന്‍ ശ്രമിക്കുക. നാഥന്‍ അനുഗ്രഹിക്കട്ടെ….ആമീന്‍.


അനുഗ്രഹീത രാവ്: വിശ്വാസി മനസുകള്‍ പ്രാര്‍ഥനാ നിര്‍ഭരം

ദുബൈ: ലൈലത്തുല്‍ ഖദ്‌റിനെ പ്രതീക്ഷിച്ച് മസ്ജിദുകളും വീടുകളും സജീവം. ഖുര്‍ആനും ദുആയും രിസാലത്തുമൊക്കെ ആരംഭിച്ച, മനുഷ്യ ജീവിതത്തിലെ ആയിരം മാസങ്ങളേക്കാള്‍ ശ്രേഷ്ടവും അനുഗ്രഹീതവുമായ ഈ രാവില്‍ മറ്റു ദിവസങ്ങളെ അപേക്ഷിച്ച് പള്ളികളില്‍ വിശ്വാസികള്‍ ധാരാളമായെത്തും.
റമസാന്‍ 20 ന് ശേഷം ഒറ്റപ്പെട്ട ദിവസങ്ങളില്‍ ലൈലത്തുല്‍ ഖദ്‌റിനെ പ്രതീക്ഷിക്കണമെന്ന് പ്രവാചകര്‍ (സ) ഉണര്‍ത്തിയിട്ടുണ്ട്. റമസാന്‍ 27 ന് സാധ്യത ഏറെയാണെന്ന് പണ്ഡിതന്മാര്‍ക്ക് അഭിപ്രായമുണ്ട്. ഇഫ്താര്‍ ടെന്റുകളിലും മഗ്‌രിബ് നിസ്‌കാരത്തോടെ ജന നിബിഡമാകും.
ജോലി ദിവസമായതിനാല്‍ ജോലി കഴിഞ്ഞാലുടന്‍ ആളുകള്‍ പള്ളിയിലെത്തി ഇഅ്തികാഫിന്റെ നിയ്യത്തോടെ കഴിയും. ഖുര്‍ആന്‍ പാരായണവും തറാവീഹ് നിസ്‌കാര ശേഷമുള്ള തസ്ബീഹ് നിസ്‌കാരവും ഖത്തം ദുആയും തൗബയും എല്ലാം ഇഅ്തികാഫിലായി പൂര്‍ത്തിയാകും.
പുണ്യങ്ങളേറെയുള്ളതിനാല്‍ സകാത്തിന്റെ അവകാശികള്‍ക്ക് അതു കൊടുത്ത് വീട്ടുവാനും ഈ ദിവസം പലരും ഉപയോഗിക്കുന്നു. ദുബൈയിലെ മസ്ജിദുകളിലും അറബി വീടുകളില്‍ നിന്നും ദാനം ചെയ്യാനുള്ള ബിരിയാണിയും മറ്റു പലഹാരങ്ങളും എത്തും. ജ്യൂസും മറ്റു പാനിയങ്ങളും പഴവര്‍ഗങ്ങളും ദാനം നല്‍കുന്നതിനാല്‍ ഇതിന്റെ ഒരു കൂമ്പാരം തന്നെ പല മസ്ജിദുകളിലും കാണാം.
ദുബൈ ദേര ഖാലിദ് മസ്ജിദ്, അവീര്‍ മാര്‍ക്കറ്റ് മസ്ജിദ്, നാസര്‍ സ്‌ക്വയര്‍ ഇഷ്ടികപ്പള്ളി തുടങ്ങി എല്ലാ മസ്ജിദുകളിലും തറാവീഹ് നിസ്‌കാരശേഷം തസ്‌കിയത്ത് ക്യാമ്പും തസ്ബീഹ് നിസ്‌കാരവും ഉണ്ടാകും. പുലരുന്നതു വരെ ഇബാദത്തുകള്‍ കൊണ്ട് അനുഗ്രീത രാവിനെ സ്വീകരിച്ച് അത്താഴ ശേഷം സുബ്ഹി നിസ്‌കരിച്ചാണ് പലരും പിരിയുക.
അനാവശ്യ ചിന്തകള്‍ മാറ്റി കൂട്ടമായിരുന്ന് ഖുര്‍ആന്‍ പാരായണം ചെയ്തും ദിക്‌റിലും പ്രാര്‍ഥനയിലും മുഴുകിയാണ് ഈ രാവിനെ വിശ്വാസികള്‍ ധന്യമാക്കുന്നത്.

Aug 4, 2013

ഇന്ന് ദേര ‌ ഖാലിദ് മസ്ജിദിൽ തസ്കിയത് കേമ്പ്


അവീറിൽ തസ്കിയത് കേമ്പ് ഇന്ന്


Aug 3, 2013

സഅദിയ്യയുടെ മുറ്റത്ത് പതിനായിരങ്ങള്‍ ആത്മീയ സാഗരം തീര്‍ത്തു.

ദേളി ജാമിഅ: സഅദിയ്യ: യില്‍ നടന്ന പ്രാര്‍ത്ഥനാ സമ്മേളനം സമസ്ത കേന്ദ്ര മുശാവറ അംഗം എം. അലി കുഞ്ഞി മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യുന്നു.
ദേളി: വിശുദ്ധ റംസാനിന്റെ ഇരുപത്തിയഞ്ചാം രാവില്‍ ലൈലത്തുല്‍ ഖദ്‌റിന്റെ പ്രാര്‍ത്ഥനാ പുണ്യം തേടി ദേളി ജാമിഅ സഅദിയ്യ അറബിയ്യയില്‍ ഒത്തു കൂടിയത് പതിനായിരങ്ങള്‍. സഅദിയ്യ പ്രാര്‍ത്ഥനാ സമ്മേളനത്തിലേക്ക് ജില്ലയുടെ എല്ലാ ഭാഗങ്ങളില്‍ നിും അയല്‍ ജില്ലകളില്‍ നിുമായി രാവിലെ മുതല്‍ വിശ്വാസികളുടെ ഒഴുക്ക് തുടങ്ങിയിരുു. കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ നിും വിദേശ ഘടകങ്ങളില്‍ നിും പ്രിതനിധികളെത്തിയിരുു. കണ്ണീരില്‍ കുതിര്‍ പ്രാര്‍ത്ഥനകളും ദിക്‌റ് സ്വലാത്തുകളുമായി ഒരു രാത്രി മുഴുവന്‍ പാപമോചനത്തിനിര് തേടിയ വിശ്വാസി സഹസ്രങ്ങള്‍ ആത്മീയ നിര്‍വൃതിയോടെയാണ് അര്‍ധരാത്രി പിി'് പിരിഞ്ഞ് പോയത്.
ആയിരങ്ങള്‍ കണ്ണിയായ സമൂഹ നോമ്പ് തുറയും ഏറെ ശ്രദ്ധേയമായി.
നരകമുക്തിയും സ്വര്‍ഗീയ സൗഭാഗ്യവും കരഗതമാകു അവസാന പത്തിലെ അനുഗ്രഹീത ദിനമായി മാറുകയായിരുു വിശ്വാസികള്‍ക്ക് പ്രാര്‍ത്ഥനാ സമ്മേളനം. തൗബാ മജ്‌ലിസിന് സയ്യിദ് മുഹമ്മദ് ഇബ്രാഹിം പൂകുഞ്ഞി തങ്ങള്‍ കല്ലക്ക'് നേതൃത്വം നല്‍കി.
വെള്ളിയാഴ്ച ഉച്ചയോടെ തുടങ്ങിയ പ്രാര്‍ത്ഥനാ സമ്മേളനം രാത്രി സമൂഹ അര്‍ധരാത്രിയോടെയാണ് പിരിഞ്ഞത്. ജലാലിയ്യ റാത്തീബ് മജ്‌ലിസ് പ്രമുഖ സയ്യിദുമാരുടെ സാിദ്ധ്യം കൊണ്ട് അനുഗ്രഹീതമായി
സയ്യിദ് ഇസ്മാഈല്‍ ഹാദി തങ്ങളുടെ അധ്യക്ഷതയില്‍ സമസ്ത കേന്ദ്ര മുശാവറ അംഗം എം. അലികുഞ്ഞി മുസ്‌ലിയാര്‍ ഷിറിയ ഉദ്ഘാടനം ചെയ്തു. സയ്യിദ് ആറ്റക്കോയ തങ്ങള്‍ കൊടുവള്ളിയുടെ പ്രാര്‍ത്ഥന നടത്തി. സയ്യിദ് യൂ.പി.എസ് തങ്ങള്‍ അര്‍ളട്ക, സയ്യിദ് സൈനുല്‍ ആബിദീന്‍ മുത്തുകോയ തങ്ങള്‍ കണ്ണവം, എ. പി. അബ്ദുല്ല മുസ്‌ലിയാര്‍ മാണിക്കോത്ത്, ബി. എസ് അബ്ദുല്ല കുഞ്ഞി ഫൈസി, അബ്ദുല്ല ഹാജി ചിത്താരി, മുഹമ്മദ് സഖാഫി പാത്തൂര്‍, ചിത്താരി മുഹമ്മദ് കുഞ്ഞി ഹാജി, കെ. കെ അബ്ബാസ് ഹാജി, എം.ടി .പി അബ്ദുല്‍ ജലീല്‍ സഖാഫി മാവിലാടം, വിന എന്‍. ഹുസൈന്‍ ഹാജി, ജാബിര്‍ സഖാഫി തൃക്കരിപ്പൂര്‍ മൊയ്തു സഅദി ചേരൂര്‍, എന്‍. എം. അബ്ദുല്‍ റഹ്മാന്‍ മുസ്‌ലിയാര്‍ ചെമ്പരിക്ക, സി. അബ്ദുല്ല മുസ്‌ലിയാര്‍ ഉപ്പള, ബി. എസ്. അബ്ദുല്ല കുഞ്ഞി ഫൈസി, കെ. പി. ഹുസൈന്‍ സഅദി കെ. എന്‍.എ. നെല്ലിക്കുു, പി.ബി. അബ്ദുല്‍ റസ്സാഖ്, സിഡ്‌കോ ചെയര്‍മാന്‍ സി.ടി. അഹ്മദലി, കല്ലട്ര മാഹിന്‍ ഹാജി, എന്‍. എ. അബുബക്കര്‍ ഹാജി, പി. ബി. അഹ്മദ് ഹാജി, മുല്ലച്ചേരി അബ്ദുല്‍ റഹ്മാന്‍ ഹാജി, കൊവ്വല്‍ അമു ഹാജി, അബ്ദുല്ല ഹാജി ചിത്താരി, അബ്ദുല്‍ ഖാദിര്‍ ഹാജി മുല്ലച്ചേരി, സുല്‍ത്താന്‍ കുഞ്ഞഹമദ് ഹാജി, നൂര്‍ മുഹമ്മദ് ഖത്തര്‍, ഇബ്രാഹിം ഹാജി ഉപ്പള, തുടങ്ങിയവര്‍ സംബന്ധിച്ചു. മുഹമ്മദ് റഫീഖ് സഅദി ദേലംപാടി പ്രഭാഷണം നടത്തി. സമാപന പ്രാര്‍ത്ഥന ഖാസി സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി പൊസോ '് നിര്‍വഹിച്ചു. ജാലാലിയ്യ ഗ്രന്ഥം പ്രകാശനം പാദൂര്‍ കുഞ്ഞാമു ഹാജി കുവൈത്ത് അബ്ദുല്ല ഹാജിക്ക് നല്‍കി. സുീ വിദ്യാഭ്യസ ബോര്‍ഡ് അഞ്ചാം ക്ലാസ് പൊതു പരിക്ഷയില്‍ അഖിലേന്ത്യ തലത്തില്‍ ഒാം റാങ്ക് നേടിയ സഅദിയ്യ: ഓര്‍ഫനേജ് മദ്രസ വിദ്യാര്‍ത്ഥി അബ്ദുല്‍ ഗഫൂരിനുള്ള ക്യാഷ് അവാര്‍ഡ് എന്‍. എ. നെല്ലിക്കുു എം.എല്‍.എ ക്യാഷ് നല്‍കി.

RCFI zakath distribute In Markaz Karnthur


ദേര ‌ ഖാലിദ് മസ്ജിദിൽ തസ്കിയത് കേമ്പ്


Aug 1, 2013

പേരോട് അബ്ദുറഹിമാൻ സഖാഫിയുടെ റമസാൻ പ്രഭാഷണം @ Bur Dubai


Jul 30, 2013

ദുബൈ ഹോളി ഖുർആൻ ഒന്നാം സ്ഥാനം സൗദിയയിലെ ആദിൽ ബിൻ മുഹമ്മദ്‌ ബിൻ ഗുലാമുൽ ഖൈർ കരസ്ഥമാക്കി

ദുബൈ: പതിനേഴാമത് ദുബൈ അന്താരാഷ്ട്ര ഹോളി ഖുര്‍ആന്‍ മത്‌സരത്തില്‍ ഒന്നാം സ്ഥാനം സഊദിയിലെ ആദില്‍ ബിന്‍ മുഹമ്മദ് ബിന്‍ ഗുലാമുല്‍ ഖൈറ് കരസ്ഥമാക്കി. 80 രാഷ്ട്രങ്ങളിലെ പ്രതിനിധികള്‍ തമ്മിലായിരുന്നു മാറ്റുരച്ചത്.
രണ്ട് മുതല്‍ 10 വരെ സ്ഥാനങ്ങള്‍ കൈവരിച്ചവര്‍ യഥാക്രമം: അല്‍ ഹാജ് മുഹമ്മദ് ജധ് (ചാഡ്), അബ്ദുല്‍ ബാരി റജബ് അലി ബിസീസൂ (ലിബിയ), മുഹമ്മദ് ബിലൂ ഇമാദ് (നൈജീരിയ), ഉമര്‍ മുഹമ്മദ് ആദം ഖതീ (സുഡാന്‍), ജമാലുദ്ദീന്‍ അല്‍ കീകി (ആസ്‌ത്രേലിയ), സായിദ് അലി ഉമര്‍ ബിന്‍ ഹതീഷ് അല്‍ ജാബിരി (യു എ ഇ), അഹ്മദ് അലി ത്വാഹ (ലബനാന്‍), അബ്ദുള്ള ഉര്‍ബീ (നൈജീരിയ), ബാതില്‍ വസീല്‍ (ഫ്രാന്‍സ്). ഇന്ത്യയെ പ്രതിനിധീകരിച്ച് ഇത്തവണ മത്സരിച്ച മലപ്പുറം ഒളവട്ടൂര്‍ സ്വദേശി ഖലീല്‍ റഹ്മാന് ആദ്യ ഇരുപതില്‍ ഇടംനേടാനായില്ല.
ദുബൈ ചേംബര്‍ ഓഫ് കൊമേഴ്‌സില്‍ നടന്ന പരിപാടിയില്‍ ദുബൈ ഉപ ഭരണാധികാരി ശൈഖ് മക്തൂം ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം വിജയികള്‍ക്ക് പുരസ്‌കാര വിതരണം നടത്തി. വിവിധ മേഖലയിലെ ഉന്നതരും വിവിധ രാജ്യങ്ങളുടെ കോണ്‍സുലേറ്റ് പ്രതിനിധികളടക്കം നിറഞ്ഞ സദസ്സിലായിരുന്നു വിജയികളെ പ്രഖ്യാപിച്ചത്.
ശൈഖ് ഇബ്‌റാഹീം അഖഌറിന്റെ മേല്‍നോട്ടത്തിലുള്ള ആറംഗ ജൂറിയാണ് വിധി നിര്‍ണയിച്ചത്. റമസാന്‍ ഏഴിന് തുടക്കം കുറിച്ച മത്‌സരം 18 വരെ നീണ്ടു. പ്രാഥമിക പരീക്ഷയില്‍ പരാജയ പെട്ട പല രാജ്യത്തിലുള്ളവര്‍ക്കും മത്സരിക്കാന്‍ അവസരം ലഭിക്കാതെ തിരിച്ചുപോയി.
സംഘാടക സമിതി, വിധി കര്‍ത്താക്കള്‍, വിവിധ സ്ഥാപന പ്രതിനിധികള്‍ എന്നിവരെ ആദരിച്ചു. ഫെഡറല്‍ നാഷനല്‍ കൗണ്‍സില്‍ സ്പീക്കര്‍ മുഹമ്മദ് അഹമ്മദ് അല്‍ മുറും മറ്റു ഉന്നത ഉദ്യോഗസ്ഥരും സംബന്ധിച്ചു. ഖുര്‍ആന്‍ മനഃപ്പാഠമാക്കിയ യുവതലമുറയ്ക്ക് വേണ്ടി ഇത്തരമൊരു മത്സരം സംഘടിപ്പിക്കാന്‍ സാധിക്കുന്നതില്‍ ആഹ്ലാദമുണ്ടെന്ന് സംഘാടക സമിതി ചെയര്‍മാന്‍ ഇബ്രാഹിം ബു മില്‍ഹ പറഞ്ഞു. പതിനേഴമാത് ഹോളി ഖുര്‍ആന്‍ ഇസ്‌ലാമിക് വ്യക്തിത്വ പുരസ്‌കാരം നേടിയ ഡോ. സാകിര്‍ നായിക്, അഹ്മദ് സായിദ് പ്രസംഗിച്ചു.
യു എ ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍, രക്ഷാധികാരി യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ഭരണാധികാരി ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം, വിവിധ എമിറേറ്റുകളുടെ ഭരണാധികാരികള്‍ എന്നിവര്‍ക്ക് നന്ദി രേഖപ്പെടുത്തി.
നോമ്പ് ഒന്ന്ു മുതല്‍ ആറ് വരെ ചേംബര്‍ ഓഫ് കമേഴ്‌സിലും വിമന്‍സ് കോളേജിലും അറബി പണ്ഡിതരുടെ പ്രഭാഷണവും ഖിസൈസ് ജംഇയ്യത്തുല്‍ ഇസ്‌ലാഹില്‍ മലയാളികളും അല്ലാത്തവരുമായ പണ്ഡിതരുടെ പ്രഭാഷണവും നടന്നിരുന്നു.
 

Jul 28, 2013

അന്താരാഷ്ട്ര ഹോളി ഖുര്‍ആന്‍ മത്സരത്തിനു സമാപ്തി

ദുബൈ: പതിനേഴാമത് അന്താരാഷട്ര ഹോളി ഖുര്‍ആന്‍ മത്‌സരത്തിന് സമാപ്തി. ശ്രവണ സുന്ദരമായ ശൈലിയുള്ള മത്‌സരത്തോടെയാണ് ഈ വര്‍ഷത്തെ മത്‌സരത്തിന് സമാപ്തി കുറിച്ചത്. ഇന്നലെ നടന്ന മത്‌സരത്തില്‍ അബ്ദുല്ല റാഇദ് മുഹമ്മദ് (കുവൈത്ത്) ബശീര്‍ ഉസ്മാന്‍ (സോമാലിയ), മുഹമ്മദ് ഇസമാഈല്‍ (മലേഷ്യ), മാസിന്‍ മുഹമ്മദ് (ഫലസ്തീന്‍)ഹലീം അസ്സാം (മാലദീപ്),അബ്ദുള്ള നൂനാവൊ (കെനിയ), മുഹമ്മദ് മാഫൂ (കസാകിസ്താന്‍) എന്നിവര്‍ തമ്മില്‍ മാറ്റുരച്ചു.
മത്‌സരത്തില്‍ ഇന്ത്യയടക്കം 80 രാജ്യങ്ങളിലുള്ളവര്‍ തമ്മില്‍ വാശിയേറിയ മത്‌സരമാണ് നടന്നത്. ഇന്നും നാളെയും സമാപന പെതുപരിപാടിയുടെ തയ്യാറെടുപ്പാണ്. നോമ്പ് ഇരുപതിന് (തിങ്കള്‍) ദുബൈ ചേംബര്‍ ഓഫ് കൊമേഴസില്‍ ദുബൈ ഭരണാധികരികളടക്കമുള്ളവര്‍ പങ്കെടുക്കുന്ന മത്സര വിജയികളെ പ്രഖ്യാപിക്കുകയും സമ്മാനദാനവും നടക്കും. പ്രസ്തുത പരിപാടിയില്‍ പതിനേഴാമത് മുസ്‌ലിം പെഴ്‌സനാലിറ്റി പുരസ്‌കാരത്തിനു അര്‍ഹനായ ശൈഖുല്‍ അസ്ഹര്‍ ഡോ. അഹ്മദ് ത്വയിബിന് അവാര്‍ഡ് നല്‍കും. ബംഗ്ലാദേശ് പ്രതിനിധിയുടെ പാരായണം നടന്ന ദിവസം ഓഡിറ്റോറിയത്തില്‍ സ്ഥലം കിട്ടാത്തതിനാല്‍ പലരും പുറത്തുള്ള സ്‌ക്രീനില്‍ മത്‌സരം കണ്ടു നിര്‍വ്യതിയടഞ്ഞു. ബംഗ്ലാദേശുകാരന്‍ മുഹമ്മദ് നസ്മുസ് സാഖിബ് ഏഴാം വയസ്സില്‍ ഖുര്‍ആന്‍ മനപ്പാഠമാക്കല്‍ ആരംഭിച്ചു. രണ്ട് വര്‍ഷം കൊണ്ട് ഖുര്‍ആന്‍ മനഃപ്പാഠമാക്കി. ഇന്ത്യയടക്കം വിവിധ രാജ്യങ്ങളില്‍ മത്‌സരിച്ച് ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്. ദുബൈയിലും ഒന്നാം സ്ഥാനം നേടുമെന്ന് പ്രതീക്ഷയിലായിരുന്നു ഈ വിദ്യാര്‍ഥി.
ധാക്കയിലെ അന്‍വര്‍ മദ്‌സ വിദ്യാര്‍ഥിയായ ഈ 12 കാരന്‍ മുഹമ്മദ് അബുല്‍ കലാം ആജാത്- സമാത് സമാ ദമ്പതികളുടെ മകനാണ്. ബംഗ്ലാദേശിലെ 140 മത്സരാര്‍ഥികളില്‍ ഒന്നാമനായാണ് വീണ്ടും ദുബൈയില്‍ മത്‌സരിക്കാന്‍ അവസരം നേടിയത്. തന്റെ ഇളയ സഹോദരന്‍ ഒമ്പത് വയസ് കാരനായ ത്വരീഖുല്‍ ഇസ്‌ലാം സഅദ് ഖുര്‍ആന്‍ മുഴുവനും മനഃപ്പാഠമാക്കി ബംഗഌദേശിലെ പല സ്ഥലങ്ങളിലും മത്‌സരത്തില്‍ മാറ്റുരക്കുുണ്ട്. അടുത്ത ഊഴം നവംബറില്‍ സൗഊദിയില്‍ നടക്കുന്ന മത്സരമാണ്.
നൈജീരിയയിലെ ഹാറൂ മുഹമ്മദ് മുഹമ്മദിന്റെ ശ്രവണ സുന്ദര ശൈലിയിലെ പാരായണത്തോടെ പതിനേഴാമത് ഹോളി ഖുര്‍ആന്‍ പാരായണ മത്‌സരത്തിന് സമാരംഭം കുറിച്ചത്. ഈ പ്രാവശ്യം ഏത് രാജ്യക്കാരാണ് വിജയം കൈവരിക്കുത് എ ആകാംക്ഷയിലാണ് ശോദ്ധാക്കള്‍. കഴിഞ്ഞ ദിവസം നട മത്‌സരത്തില്‍ മികച്ച പ്രകടനം കാഴ്ച വെച്ച പാാകിസ്താന്റെ മുഹമ്മദ് യൂസഫ് ഹസനെ ശ്രോദ്ധാക്കളില്‍ പലരും അനുമോദിക്കുതന്നും ഒപ്പം നിന്ന് ഫോട്ടെയെടുക്കാന്‍ മത്‌സരിക്കുന്നതും കാണാമായിരുന്നു.

Jul 27, 2013

ഡോ .ഫാറൂഖ് നഈമി പ്രസംഗം കേൾക്കുവാൻ കഠിന ചൂടിലും തടിച്ചു കൂടിയ ആയിരങ്ങൾ

























































































ഇസ്‌ലാം ധിഷണയുടെ ഉന്നത ഭാവം: ഫാറൂഖ് നഈമി ദുബൈ: കാലഭേദങ്ങളെ അതിജയിക്കുന്ന സമ്പൂര്‍ണ ധൈഷണിക ഭാവമാണ് ഇസ്‌ലാമിന്റേതെന്ന് എസ് എസ് എഫ് സംസ്ഥാന ഡെപ്യൂട്ടി പ്രസിഡന്റ് മുഹമ്മദ് ഫാറൂഖ് നഈമി പറഞ്ഞു. ദുബൈയില്‍ പതിനേഴാമത് അന്താരാഷ്ട്ര ഹോളി ഖുര്‍ആന്‍ അവാര്‍ഡിന്റെ ഭാഗമായി ദുബൈ മര്‍കസില്‍ സംഘടിപ്പിച്ച പ്രഭാഷണം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘പ്രവാചക സന്ദേശത്തിന്റെ സൗന്ദര്യം’ എന്ന വിഷയത്തില്‍ നടന്ന പ്രഭാഷണം ശ്രവിക്കാന്‍ ആയിരങ്ങളാണ് എത്തിയത്. ഫാറൂഖ് നഈമിയുടെ പ്രഭാഷണത്തിലെ പ്രസക്ത ഭാഗങ്ങള്‍:

ഇസ്‌ലാം സര്‍വതല സ്പര്‍ശിയും സമ്പൂര്‍ണവുമായ മതമാണ്. ഏകദൈവ ദര്‍ശനമായ ഇസ്‌ലാം മനുഷ്യോത്പത്തി മുതല്‍ ലോകാവസാനം വരെയുള്ള എല്ലാ കാലഘട്ടങ്ങള്‍ക്കും അനുയോജ്യവും പ്രായോഗികവുമായ നിയമസംഹിതയായാണ് തിരുനബി (സ) ലോകത്തിനു മുമ്പില്‍ അവതരിപ്പിച്ചത്. ആദം നബി (അ) മുതല്‍ ഒരു ലക്ഷത്തില്‍ പരം പ്രവാചക ശൃംഖലയിലൂടെ അല്ലാഹു അത് സൃഷ്ടികളിലെത്തിച്ചു. വേദഗ്രന്ഥങ്ങളിലൂടെ ഓരോ കാലഘട്ടത്തിനും സന്ദര്‍ഭത്തിനും അനുസരിച്ചുള്ള നിയമസംഹിതകള്‍ അല്ലാഹു ഇറക്കിയിരുന്നു. അവസാന വേദഗ്രന്ഥമായ ഖുര്‍ആന്റെ അവതരണ പൂര്‍ത്തീകരണത്തോടെ മതം സമ്പൂര്‍ണതയിലെത്തിച്ചേര്‍ന്നു. വിശുദ്ധ ഖുര്‍ആന്‍ ഉണര്‍ത്തി: ‘ഇന്ന് നിങ്ങള്‍ക്ക് നിങ്ങളുടെ മതത്തെ ഞാന്‍ സമ്പൂര്‍ണമാക്കി. എന്റെ അനുഗ്രഹത്തെ നിങ്ങള്‍ക്ക് ഞാന്‍ തൃപ്തിപ്പെടുകയും ചെയ്തു’.
അന്ത്യപ്രവാചകര്‍ മുഹമ്മദ് നബി (സ)യിലൂടെ അതാത് കാലഘട്ടത്തിന് അനുയോജ്യമാകത്തക്ക പാകത്തിലുള്ള വിശുദ്ധ ഗ്രന്ഥം സമ്പൂര്‍ണമായി ഇറക്കുകയും അത് അന്ത്യനാള്‍ വരെ സംരക്ഷിക്കപ്പെടുകയും ചെയ്തു. ലോകാന്ത്യം വരെയുള്ള സര്‍വ വിഷയങ്ങളും വസ്തുതകളും വ്യക്തമായോ വ്യംഗ്യമായോ ഖുര്‍ആനില്‍ പരാമര്‍ശിച്ചിട്ടുണ്ട്. സാധാരണക്കാരായ മനുഷ്യരുടെ അല്‍പജ്ഞാനം കൊണ്ട് അതിന് വ്യാഖ്യാനം നല്‍കുന്നതാണ് പലപ്പോഴും അപകടങ്ങള്‍ വരുത്തുന്നത്. പൂര്‍വസൂരികളുടെയും പണ്ഡിതരുടെയും വിശദീകരണത്തിലൂടെ ഖുര്‍ആനെ മനസിലാക്കാന്‍ നാം ശ്രമിക്കണം.
മനുഷ്യ മാഹാത്മ്യത്തിന്റെ സമ്പൂര്‍ണ രൂപമായിരുന്നു പ്രവാചകന്‍ മുഹമ്മദ് നബി (സ). അതിവിശിഷ്ടമായ വ്യക്തിത്വമാണ് അവിടുത്തേത്. ഒരു നേതാവിനു വേണ്ട ഏതൊക്കെ മഹിമ മൂല്യങ്ങളുണ്ടോ അതൊക്കെയും പൂര്‍ണാര്‍ഥത്തില്‍ മേളിച്ച മാസ്മരിക വ്യക്തിത്വമായിരുന്നു പ്രവാചകന്റേത്. പാരമ്പര്യത്തിലും വ്യക്തിത്വത്തിലും സമ്പൂര്‍ണതയുണ്ടായിരുന്നു റസൂലിന്. നന്മയുടെ പ്രചോദനം നേര്‍വഴിയുടെ പ്രകാശനവുമായി അവിടുന്ന് സമൂഹത്തിന് വഴി കാണിച്ചുകൊടുത്തു. സത്യത്തിലും നീതിയിലും അധിഷ്ഠിതമായ സമ്പൂര്‍ണ ജീവിത പദ്ധതി സമര്‍പ്പിച്ചുകൊണ്ടാണ് അവിടുന്ന് വിടവാങ്ങുന്നത്. ഹജ്ജത്തുല്‍ വദാഇല്‍ നടത്തിയ മനുഷ്യാവകാശ പ്രഖ്യാപനം ചരിത്രത്തില്‍ തുല്യതയില്ലാത്തതായിരുന്നു. മാനവിക വിമോചനത്തിന്റെ ഏക നിദാനമായ ഇസ്‌ലാമിനെ പൂര്‍ണാര്‍ഥത്തില്‍ മനുഷ്യതതികള്‍ക്ക് റസൂല്‍ (സ) സമര്‍പ്പിച്ചു.
നിര്‍മിത സാക്ഷ്യങ്ങളില്ലാതെ തന്നെ സ്‌നേഹിക്കപ്പെടാവുന്ന സ്‌നേഹ സാമ്രാജ്യം തീര്‍ത്ത നേതാവാണ് റസൂല്‍ (സ). സകല ജീവജാലങ്ങള്‍ക്കും കാരുണ്യത്തിന്റെ അന്യൂന വ്യക്തിത്വമായിരുന്നു അവിടുന്ന്.
പല ഗോത്രങ്ങളായി ഭിന്നിച്ചു നിന്ന അറേബ്യന്‍ ജനതയെ സ്‌നേഹത്തിന്റെ മാലയില്‍ കോര്‍ത്തിണക്കി ഏക ധ്രുവത്തിലേക്ക് തിരിച്ചുകൊണ്ടു വന്നത് റസൂല്‍ (സ) ആയിരുന്നു. മനുഷ്യര്‍ക്ക് മാത്രമായിരുന്നില്ല അവിടുത്തെ കനിവ് ലഭ്യമായിരുന്നത്. അല്ലാഹുവുമായി സന്ധിക്കാനുള്ള അതുല്യമായ ഭാഗ്യം ലഭിച്ചത് മുഹമ്മദ് നബി (സ)ക്കാണ്. മറ്റു പ്രവാചകന്മാര്‍ക്കാര്‍ക്കും ലഭിക്കാത്ത മഹാഭാഗ്യം. അനുയായികളോട് അപാരമായ കനിവ് പ്രകടിപ്പിക്കാത്ത ഒരാള്‍ക്കായിരുന്നു ഈ അവസരം ലഭിക്കുന്നുവെങ്കില്‍ അവന്‍ അവിടെ നിന്ന് തിരിച്ചുവരുമായിരുന്നില്ല. മറിച്ച് റസൂല്‍ (സ) അനുയായികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കാനാണ് ശ്രമിച്ചത്. മനുഷ്യനും പ്രകൃതിയുമായി ബന്ധപ്പെട്ട നിഖില മേഖലയും സര്‍വ പാരതന്ത്ര്യങ്ങളെയും ഭേദിച്ച വ്യക്തിത്വമായിരുന്നു റസൂല്‍ (സ)യുടേത്. സാമൂഹ്യ പരിഷ്‌കര്‍ത്താക്കളായി ലോകം ഉയര്‍ത്തിക്കാണിക്കുന്ന പലരും ഏതെങ്കിലുമൊരു വിഭാഗത്തിനുവേണ്ടി മാത്രം പരിശ്രമിച്ചപ്പോള്‍ തിരുനബി സമസ്ത ജീവജാലങ്ങള്‍ക്കും മണ്ണിനും വിണ്ണിനുമായി നിലകൊണ്ടു. മനുഷ്യരില്‍ കൊച്ചു കുഞ്ഞുങ്ങള്‍ മുതല്‍ വൃദ്ധാവസ്ഥ വരെയുള്ള ഘട്ടങ്ങളില്‍ അനിതര സാധാരണമായ ഇടപെടല്‍ നടത്തിയിരുന്നു അവിടുന്ന്.
ഇസ്‌ലാം കേവല ആചാര ബന്ധമല്ല. ധൈഷണികമായും ചിന്താപരമായും കാലഘട്ടങ്ങളെ അതിജയിക്കാന്‍ അതിന്നാവും. മതാനുയായികള്‍ക്ക് ജീവിതം ആസ്വദിക്കാനാവില്ലെന്ന് പ്രചരിപ്പിക്കുന്നവരുണ്ട്. തെറ്റിദ്ധരിക്കപ്പെടുകയാണിവിടെ. ജീവിതത്തിന് നിയതമായ ലക്ഷ്യവും അതിനു പാകപ്പെടുന്ന മാര്‍ഗവുമുണ്ടായാലേ സാര്‍ഥകമാവൂ. പകരം നൈമിഷിക സുഖാസ്വാദനങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കിയാല്‍ പിന്നീട് ഖേദിക്കേണ്ട അവസ്ഥയാണ് സംജാതമാകുക.
ജീവിതത്തെ ക്രമബന്ധമാക്കാന്‍ ലഭിക്കുന്ന അതിവിശിഷ്ട അവസരമാണ് റമസാന്‍. റമസാന്‍ ആത്മചൈതന്യം നേടാന്‍ നമുക്ക് പര്യാപ്തമാകണം. അതിലൂടെ ലഭ്യമാകുന്ന നന്മകള്‍ ജീവിതത്തില്‍ പകര്‍ത്താന്‍ നമുക്ക് സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഹോളി ഖുര്‍ആന്‍ സംഘാടക സമിതി മെമ്പറും പ്രോഗ്രാം കമ്മിറ്റി തലവനുമായ ഡോ. ആരിഫ് അബ്ദുല്‍ കരീം ജുല്‍ഫാര്‍ ഉദ്ഘാടനം ചെയ്തു. എ കെ അബൂബക്കര്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു.
അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ അനുഗ്രഹ പ്രഭാഷണം നടത്തി. കൂറ്റമ്പാറ അബ്ദുര്‍റഹ്മാന്‍ ദാരിമി പ്രസംഗിച്ചു. അബ്ദുല്‍ അസീസ് സഖാഫി മമ്പാട് സ്വാഗതവും ശരീഫ് കാരശ്ശേരി നന്ദിയും പറഞ്ഞു.