മലപ്പുറം: റമസാന്‍ ഇരുപത്തിയേഴാം രാവിന്റെ വിശുദ്ധ രാവില്‍ സമര്‍പ്പണത്തിന്റെയും ഒരുമയുടെയും മാതൃകകളായി സ്വലാത്ത് നഗര്‍ മഅ്ദിന്‍ കാമ്പസില്‍ ആത്മീയ സാഗരം. ഭീകരതയ്ക്കും ലഹരിവിപത്തിനുമെതിരെ പ്രതിജ്ഞയെടുത്ത് രാജ്യത്തെ ഏറ്റവും വലിയ റമസാന്‍ സംഗമത്തിനു സമാപനമായി. മഅ്ദിന്‍ അക്കാദമിക്കു കീഴില്‍ സംഘടിപ്പിച്ച റമസാന്‍ പ്രാര്‍ത്ഥനാ സംഗമം ഒരിക്കല്‍ കൂടി വിശ്വാസികള്‍ക്ക് മറക്കാനാവാത്ത ആത്മീയാനുഭൂതിയായി.
പ്രതികൂല കാലാവസ്ഥയിലും ഞായറാഴ്ച പുലര്‍ച്ചെ മുതല്‍ പ്രാര്‍ത്ഥനാ നഗരിയിലേക്ക് ഒഴുകിയെത്തിയ ആളുകള്‍ തിങ്കളാഴ്ച പുലര്‍ച്ചെയാണ് തിരിച്ചു പോയത്. മലപ്പുറത്തിനും പൂക്കോട്ടൂരിനുമിടയില്‍ വിവിധ ഗ്രൗണ്ടുകളില്‍ വിപുലമായ സൗകര്യങ്ങളൊരുക്കിയത് അലോസരങ്ങളില്ലാതെ സംഗമത്തില്‍ പങ്കെടുക്കാന്‍ സഹായിച്ചു.
പാരസ്പര്യത്തിന്റെ ഇഫ്താര്‍ വിരുന്നില്‍ സംബന്ധിച്ച വിശ്വാസികള്‍ മഅ്‌രിബ് നിസ്‌കാര ശേഷം വ്യത്യസ്ത ദുആ മജ്‌ലിസുകളെ സജീവമാക്കി. അവ്വാബീന്‍, തസ്ബീഹ് ഇശാ, തറാവീഹ്, വിത്ര്‍ നിസ്‌കാരങ്ങള്‍ക്ക് ഗ്രാന്റ് മസ്ജിദും കവിഞ്ഞൊഴുകി അവര്‍ അണിയൊപ്പിച്ചു സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രാരംഭ പ്രാര്‍ത്ഥന നടത്തിയ സമാപനവേദിയില്‍ സമസ്ത പ്രസിഡണ്ട് താജുല്‍ ഉലമ സയ്യിദ് അബ്ദുര്‍റഹ്മാന്‍ അല്‍ ബുഖാരി അധ്യക്ഷനായിരുന്നു. അഖിലേന്ത്യാ സുന്നീ ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ. പി. അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടം ചെയ്തു.
ഭീകരതക്കും ലഹരിക്കുമെതിരെ മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്രാഹീമുല്‍ ഖലീലുല്‍ ബുഖാരി ചൊല്ലിക്കൊടുത്ത പ്രതിജ്ഞ വലതു കൈ ഇടതു നെഞ്ചിലമര്‍ത്തി വിശ്വാസ സാഗരം ഏറ്റുചൊല്ലി. രാജ്യത്തെയും സമൂഹത്തെയും അപകടപ്പെടുത്തുന്ന ഒരു നീക്കത്തിനും തങ്ങളില്ലെന്ന് വിശുദ്ധരാവിനെ മുന്‍നിര്‍ത്തി ആബാല വൃദ്ധം ജനങ്ങള്‍ നിശ്ചയമെടുത്തു.
നാരിയത്ത് സ്വലാത്തും ആയിരംതവണ തഹ്‌ലീല്‍ ചൊല്ലിക്കൊണ്ടുള്ള ഹദ്ദാദ് റാതീബുമായിരുന്നു പിന്നീട്. പശ്ചാതാപ പ്രാര്‍ത്ഥനയായ തൗബ, സമാപന പ്രാര്‍ത്ഥന എന്നിവക്ക് ഖലീലുല്‍ ബുഖാരി തങ്ങള്‍ നേതത്വം നല്‍കി. പ്രാര്‍ത്ഥനാ സമ്മേളനത്തെക്കുറിച്ചുള്ള ഡോക്യുമെന്ററിയുടെ പ്രകാശനവും കരുണയ്‌ക്കൊരു കാരണം ഓണ്‍ലൈന്‍ പ്രൊജക്ടിന്റെ ഉദ്ഘാടനവും വേദിയില്‍ നടന്നു.
ഞായറാഴ്ച രാവിലെ ഹദീസ് പാഠത്തോടെയാണ് പരിപാടികള്‍ തുടങ്ങിയത്. ഏഴു മണിക്ക് സ്‌കൂള്‍ ഓഫ് ഖുര്‍ആന്‍ വേദിക്ക് അബൂബക്കര്‍ സഖാഫി അരീക്കോട് നേതൃത്വം നല്‍കി. ളുഹ്ര്‍ നിസ്‌കാരാനന്തരം ഖത്മുല്‍ ഖുര്‍ആന്‍, അസ്മാഉല്‍ ബദര്‍ പ്രാര്‍ത്ഥന നടന്നു.
പ്രാര്‍ത്ഥനാ സമ്മേളനദിനത്തെ നോമ്പു തുറയിലേക്ക് നാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പത്തിരിയും പലഹാരങ്ങളും എത്തിച്ച വാഹനങ്ങള്‍ക്ക് സ്വലാത്ത് നഗറില്‍ വരവേല്‍പ്പു നല്‍കി. നാലിന് സ്വലാത്ത് നഗറിലെ പ്രധാന വേദിയില്‍ ബുര്‍ദ പാരായണം, ഗ്രാന്റ് മസ്ജിദില്‍ വിര്‍ദുല്ലത്വീഫ് മജ്‌ലിസ് എന്നിവ നടന്നു.
വിവിധ ആത്മീയ മജ്‌ലിസുകള്‍ക്ക് സയ്യിദ് യൂസുഫുല്‍ ബുഖാരി വൈലത്തൂര്‍, സയ്യിദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി, സയ്യിദ് അഹ്മദ് കുഞ്ഞുട്ടി തങ്ങള്‍, പൂക്കോയതങ്ങള്‍ തലപ്പാറ, സയ്യിദ് ഹബീബ് കോയ തങ്ങള്‍ ചെരക്കാപറമ്പ്, കെ.പി.എച്ച് തങ്ങള്‍, സയ്യിദ് അബ്ദുല്ലാ ബുഖാരി, സയ്യിദ് ശിഹാബുദ്ധീന്‍ ബുഖാരി, ഇ.സുലൈമാന്‍ മുസ്‌ലിയാര്‍, പൊന്മള അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍ എന്നിവര്‍ നേതൃത്വം നല്‍കി. വയനാട് ഹസന്‍ മുസ്‌ലിയാര്‍, എ.കെ അബ്ദുല്‍ റഹിമാന്‍ മുസ്‌ലിയാര്‍, ഹൈദ്രോസ് മുസ്‌ലിയാര്‍ കൊല്ലം, വൈലത്തൂര്‍ ബാവ മുസ്‌ലിയാര്‍, എന്‍. അലി മുസ്‌ലിയാര്‍ കുമരംപുത്തൂര്‍, എ.പി മുഹമ്മദ് മുസ്‌ലിയാര്‍ കാന്തപുരം, സി. മുഹമ്മദ് ഫൈസി, പൊന്മള മൊയ്തീന്‍ കുട്ടി ബാഖവി, കൂറ്റമ്പാറ അബ്ദുര്‍റഹ്മാന്‍ ദാരിമി, പ്രഫ. എ.കെ. അബ്ദുല്‍ ഹമീദ്, പി.കെ.എം സഖാഫി ഇരിങ്ങല്ലൂര്‍, അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
കിലോമീറ്ററുകള്‍ നീളത്തില്‍ ശബ്ദ, വെളിച്ച സൗകര്യങ്ങളും സ്‌ക്രീനുകളും സ്ഥാപിച്ചിരുന്നു. പ്രവാസികള്‍ക്കായി ഗള്‍ഫ് കോര്‍ണറും ഓണ്‍ലൈന്‍ ആവശ്യങ്ങള്‍ക്കായി വെബ് ഹബ് കൗണ്ടറും പ്രവര്‍ത്തിച്ചു. വിദേശ രാജ്യങ്ങളിലുള്ളവര്‍ വിവിധ ചാനലുകള്‍ വഴി തത്സമയം പ്രാര്‍ത്ഥനയില്‍ പങ്കുകൊണ്ടു.
മലപ്പുറം: രാജ്യത്തെ ഏറ്റവും വലിയ ഇഫ്താര്‍ സംഗമത്തിനാണ് ഇന്ന് മലപ്പുറം സ്വലാത്ത് നഗര്‍ വേദിയായത്. കേരളത്തിനകത്തുനിന്നും പുറത്തുനിന്നും സ്വലാത്ത് നഗറിനെ ലക്ഷ്യമാക്കി എത്തിയ ലക്ഷക്കണക്കിനു വിശ്വാസികള്‍ ഇസ്‌ലാമിക സാഹോദര്യത്തിന്റെ മഹത്വം വിളംബരം ചെയ്ത് നോമ്പ് തുറന്നു. ഗ്രൗണ്ടുകളില്‍ പൊതുജനങ്ങള്‍ക്കും പ്രത്യേകം സജ്ജീകരിച്ച ഇഫ്താര്‍ ഖൈമയില്‍ പണ്ഡിതന്‍മാര്‍ക്കും ജനപ്രതിനിധികള്‍ക്കുമാണ് സൗകര്യമൊരുക്കിയിരുന്നത്.പൊതുജന പങ്കാളിത്തത്തോടെയാണ് വിപുലമായ നോമ്പുതുറ സംഘടിപ്പിച്ചത്. ജില്ലക്കകത്തുനിന്നും പുറത്തുനിന്നും ആയിരക്കണക്കിന് വീടുകളില്‍ തയ്യാറാക്കിയ പത്തിരിയുടെ ഒരു ഓഹരിയുമായാണ് വിശ്വാസികള്‍ സംഗമത്തിനെത്തിയത്. പരപ്പനങ്ങാടി ഏരിയയില്‍ നിന്ന് പത്ത് ലക്ഷത്തോളം പത്തിരിയും ചങ്കുവെട്ടി അബ്ദുല്‍ സലാം ബാഖവിയുടെ നേതൃത്വത്തില്‍ മൂന്ന് ലക്ഷചത്തില്‍ പരം പത്തിരിയും സ്വലാത്ത് നഗറിലെത്തി. എടവണ്ണപ്പാറ, കുറ്റാളൂര്‍, കരേക്കാട്, മുത്ത നൂര്‍, ഒളമതില്‍, ചീക്കോട്, കടലുണ്ടി, തലശ്ശേരി എന്നിവിടങ്ങളില്‍ നിന്നും പ്രത്യേകം വാഹനങ്ങളില്‍ പത്തിരിയെത്തി.
റമളാന്‍ ഒന്ന് മുതല്‍ മുപ്പത് വരെ സ്വലാത്ത്‌നഗറില്‍ നടക്കുന്ന സമൂഹ നോമ്പുതുറയിലേക്ക് മലപ്പുറം മേഖലയിലെ ആയിരക്കണക്കിന് വീടുകളില്‍ നിന്നെത്തിക്കുന്ന പത്തിരിയും മറ്റു വിഭവങ്ങളുമാണ് വിളമ്പാറുള്ളത്.
സ്വലാത്ത് നഗര്‍: പ്രാര്‍ഥനാ സംഗമത്തിലെ ആത്മീയ ചടങ്ങുകളുടെ ആത്മീയ ചടങ്ങുകളുടെ പ്രധാന വേദികളിലൊന്നായ ഗ്രാന്റ് മസ്ജിദ് ആത്മീയ മന്ത്രധ്വനികളാല്‍ ഭക്തി സാന്ദ്രമായി. റമസാന്‍ ഒന്ന് മുതല്‍ തന്നെ വിവിധ പരിപാടികളാല്‍ സജീവമായ ഗ്രാന്റ് മസ്ജിദില്‍ ഇരുപത്തിയേഴാം രാവിനോടനുബന്ധിച്ചുള്ള ചടങ്ങുകള്‍ക്ക് ഞായാറാഴ്ച പുലര്‍ച്ചയോടെ തുടക്കം കുറിച്ചു.
വിദൂര ദിക്കുകളില്‍ നിന്നും മറ്റും ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ എത്തിയ വിശ്വാസികളാല്‍ ഗ്രാന്റ് മസ്ജിദ് പുലര്‍ച്ചയോടെ തന്നെ തിങ്ങിനിറഞ്ഞു. സുബ്ഹി നമസ്‌കാരത്തിന് മുമ്പ് സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരിയുടെ ഭക്തി നിര്‍ഭരമായ പ്രാര്‍ത്ഥനയോടെയായിരുന്നു ഗ്രാന്റ്മസ്ജിദിലെ ചടങ്ങുകള്‍ ആരംഭിച്ചത്. നമസ്‌കാര ശേഷം നടന്ന ഹദീസ് പാഠം സെഷനില്‍ അബ്ദുസ്സലാം ബാഖവി പൊടിയാട് നേതൃത്വം നല്‍കി. ഏഴ് മണിക്ക് നടന്ന സ്‌കൂള്‍ ഓഫ് ഖുര്‍ആനില്‍ പ്രമുഖ ഖുര്‍ആന്‍ പ്രഭാഷകന്‍ അബൂബക്കര്‍ സഖാഫി ക്ലാസെടുത്തു.
ഉച്ചക്ക് ഒരു മണിക്ക് സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലൂല്‍ ബുഖാരിയുടെ നേതൃത്വത്തില്‍ നടന്ന ഖത്മുല്‍ ഖുര്‍ആന്‍, അസ്മാഉല്‍ ബദ്ര്‍ പ്രാര്‍ഥനാ സദസ്സില്‍ ആയിരങ്ങളാണ് സംബന്ധിച്ചത്. ശേഷം നടന്ന വിര്‍ദുലത്വീഫ് പാരായണത്തില്‍ സയ്യിദ് പൂക്കോയ തങ്ങള്‍ തലപ്പാറ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി.
റമസാനിലെ അവസാന നാളുകളിലെ ഓരോ നിമിഷവും വ്യത്യസ്ത ആരാധനകളാല്‍ ധന്യമാക്കുന്നതിനായി വിശ്വാസികള്‍ക്ക് നിരവധി സൗകര്യങ്ങളാണ് ഗ്രാന്റ് മസ്ജിദില്‍ ഒരുക്കിയിരിക്കുന്നത്.
പ്രാര്‍ഥനാ സംഗമത്തിനെത്തിയ വിശ്വാസികള്‍ ഖുര്‍ആന്‍ പാരായണത്താലും ഇഅ്തികാഫിനാലും മസ്ജിദില്‍ കര്‍മനിരതരായി. ഖലീലുല്‍ ബുഖാരി തങ്ങളുടെ സജീവമായ സാന്നിധ്യം ഗ്രാന്‍മസ്ജിദില്‍ തടിച്ചുകൂടിയ വിശ്വാസി ലക്ഷങ്ങള്‍ക്ക് നവ്യമായ ആത്മീയാനുഭൂതി സമ്മാനിച്ചു. ഇഅ്തികാഫ് ജല്‍സക്കായി എത്തിയ വിശ്വാസികള്‍ക്ക് മഅ്ദിന്‍ കമ്മറ്റി വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയത്.
റമസാനില്‍ ലൈറ്റണയാതെ മഅദിന്‍ ഗ്രാന്റ് മസ്ജിദ്

മലപ്പുറം: റമളാന്‍ ഒന്ന് മുതല്‍ മുപ്പത് വരെ മഅ്ദിന്‍ ഗ്രാന്റ് മസ്ജിദ് ലൈറ്റ് അണയാതെ സജീവമാണ്. പ്രാര്‍ത്ഥനാ നഗരിയിലെ ആത്മീയ ചടങ്ങുകളുടെ പ്രധാന വേദികളിലൊന്നായ ഗ്രാന്റ് മസ്ജിദ് റമളാന്‍ ഒന്ന് മുതല്‍ ഇരുപത്തിനാല് മണിക്കൂറും ആത്മീയ മന്ത്രങ്ങളാല്‍ ഭക്തി സാന്ദ്രമാണ്. റമളാന്‍ ആദ്യ ദിവസം മുതല്‍ ഇതുവരെ ആയരിത്തോളം വിശ്വാസികളാണ് ഇവിടെ ഇഅ്തികാഫ് ഇരിക്കുന്നത്. ഹദീസ് പഠനം ഖത്മുല്‍ ഖുര്‍ആന്‍, തസ്ബീഹ് നിസ്‌കാരം, അവ്വാബീന്‍ നിസ്‌കാരം, തൗബ, വിത്‌രിയ്യ, വിര്‍ദുല്ലത്വീഫ്, ആത്മീയ ഉപദേശം, ദിക്ര്‍, ദുആ മജ്‌ലിസുകള്‍ എന്നീ പ്രോഗ്രാമുകളാണ് എല്ലാ ദിവസവും ഗ്രാന്റ് മസ്ജിദില്‍ നടുന്നുവരുന്നത്.
ഇഅ്തികാഫിരിക്കുന്നവര്‍ക്ക് നോമ്പുതുറ, അത്താഴം, മുത്താഴം, ക്ലോക്ക് റൂം തുടങ്ങിയ സൗകര്യങ്ങളെല്ലാം ഇവിടെ സംവിധാനിച്ചിട്ടുണ്ട്. പുതിയ തലമുറ വിസ്മരിക്കപ്പെട്ട നിരവധി ആത്മീയ ദിക്‌റുകളുടെയും ചടങ്ങുകളുടെയും സ്മരണ പുതുക്കുന്ന വേദി കൂടിയായിരുന്നു ഇത്. വിര്‍ദുല്ലത്വീഫ്, വിത്‌രിയ്യ, നൂറുല്‍ ഈമാന്‍, കന്‍ജുല്‍ അര്‍ശ്, സലാമത്തുല്‍ ഈമാന്‍, അഅ്‌ളമു സ്വലാത്ത് തുടങ്ങിയ പരിപാടികള്‍ വിശ്വാസികള്‍ക്ക് കൂടുതല്‍ ആത്മീയാനുഭൂതി പകരുന്ന ചടങ്ങായി മാറി.
ഇന്നലെ മുതല്‍ കൂടുതല്‍ പേര്‍ ഗ്രാന്റ് മസ്ജിദില്‍ ഇഅ്തികാഫിനെത്തി. മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരിയുടെ സജീവ സാന്നിധ്യം ഇഅ്തികാഫിനെത്തിയവര്‍ക്ക് ആത്മീയാവേശം പകരുന്നു. സമസ്ത ജില്ലാ മുശാവര മെമ്പര്‍ ഇബ്‌റാഹീം ബാഖവി യുടെ അവസരോചിതമായ പഠന ക്ലാസുകളും സംശയ നിവാരണവും ഇഅ്തികാഫിനെത്തിയവര്‍ക്ക് ഏറെ പ്രയോജനപ്പെടുന്നു. ഗ്രാന്റ് മസ്ജിദ് ഇമാം ശൗക്കത്തലി സഖാഫിയുടെയും അസിസ്റ്റന്റ് ഇമാം അശ്കര്‍ സഅ്ദിയുടെയും നേതൃത്വത്തില്‍ പ്രത്യേക വളണ്ടിയര്‍മാര്‍ തന്നെ ഇഅ്തികാഫിനെത്തിയവര്‍ക്ക് സേവനം ചെയ്യാന്‍ ഓടിനടക്കുന്നു.

No comments:
Write comments