Braking News


SSLC റിസള്‍ട്ട് 5/5/2019 ഉച്ചയ്ക്ക് രണ്ട് മണിമുതല്‍ ലഭ്യമാണ്.. ....





SSLC Result


Sep 24, 2014

മൂസയുടെ പ്രാർത്ഥനക്ക് ഉത്തരം കിട്ടി; നഫീസയെ RSC വളണ്ടിയർമാർ കണ്ടെത്തി

മക്ക:  നീണ്ട മണിക്കൂറുകളിലെ കണ്ണീരിൽ കുതിർന്ന മൂസയുടെ  പ്രാർത്ഥനക്ക് അള്ളാഹു ഉത്തരം ചെയ്തു. പ്രിയ മാതാവിനെ RSC സന്നദ്ധ സേവകർ കണ്ടെത്തി. നീണ്ട നാളത്തെ പ്രാർത്ഥനകൾക്ക് ഒടുവിൽ ഹജ്ജ് നിരവഹിക്കാനായി   മകനോടൊപ്പം  കഴിഞ്ഞ  ദിവസം മക്കയിൽ എത്തിയതായിരുന്നു ആലപ്പുഴ  ചന്തിരൂർ സ്വദേശി നഫീസ. മക്കയിൽ എത്തിയ ഉടൻ ക അബ  കാണണമെന്ന ആഗ്രഹത്തിൽ മകനെയും കൂട്ടി ഹറം  പള്ളിയിലേക്ക് നടന്നു. തിരക്കുകൾ വകവെക്കാതെ ത്വവാഫ് പൂർത്തി ആക്കി. സഫ മർവ കൾക്ക് ഇടയിൽ  സഇയ്യ്  ചെയ്യുന്നതിനിടയിൽ മൂസയുടെ കയ്യിൽ നിന്ന് ഉമ്മയുടെ പിടിത്തം വിട്ടു. നിമിഷങ്ങൾക്കുള്ളിൽ തിരക്കിൽ പെട്ട് ഉമ്മയെ കാണാതായി.. ഉമ്മ ഉംറ ചെയ്തു പൂർത്തി ആക്കുമോ എന്നാ  ആധിയിൽ ആ മധ്യ വയസ്കൻ സഫയും മർവയും അരിച്ചു പെറുക്കി അന്വേഷണം നടത്തിയിട്ടും ഉമ്മയെ കണ്ടെത്താനായില്ല. ഉമ്മയുടെ നീണ്ട വർഷത്തെ ആഗ്രഹം തന്റെ അശ്രദ്ധ കൊണ്ട് നിറവേറാതെ പോകുമോ എന്ന കുറ്റ  ബോധത്തിൽ അയാൾ ഹറം  മുഴുവൻ ഉമ്മയെ അന്വേഷിച്ചു ഓടി നടന്നു. മണിക്കൂറുകൾ ഇടവിട്ട് ഉമ്മ റൂമിൽ  എത്തിയോ എന്നറിയാൻ റൂമിലേക്ക് പോയി. 24 മണിക്കൂർ  പിന്നിട്ടിട്ടും ഉമയെ കുറിച്ച് വിവരം കിട്ടാതയപ്പോൽ  കഅബയുടെ മുന്നില് ഇരുന്നു  അല്ലാഹുവോട്  കരഞ്ഞു പ്രാർത്ഥിച്ചു. വിവരം  ഇന്ത്യൻ ഹജ്ജ് മിഷന്റെ ബ്രാഞ്ച് ഓഫീസിൽ അറിയിച്ചു. മലയാളി തീർത്ഥാടകയെ കാണാനില്ല എന്ന വിവരം അറിഞ്ഞ RSC വളണ്ടിയർ കോർഡിനേറ്റർമാർ  മുഴുവൻ വളണ്ടിയർമാർക്കും  വിവരം  കൈമാറി. ആ സമയത്താണ് ഹറമിന്റെ മർവ വാതിലിനു പുറത്ത് സേവനം ചെയ്തു കൊണ്ടിരുന്ന RSC വളണ്ടിയർമാരായ എഞ്ചി.നജിം തിരുവനന്തപുരം , എഞ്ചി. ബഷീർ ഓമശ്ശേരി  എന്നിവർ ഹറമിന്റെ ഒഴിഞ്ഞ ഭാഗത്ത് അവശ നിലയിൽ നഫീസയെ കണ്ടെത്തിയത്. മണിക്കൂർ കൾക്ക് ശേഷം  ശേഷം മലയാള  ഭാഷ  സംസാരിക്കുന്ന  വളണ്ടിയര്മാരെ കണ്ടപ്പോൾ  ആ മാതാവിന്റെ സങ്കടം അണപൊട്ടി . പ്രാഥമിക കൃത്യങ്ങൾ ചെയ്യാൻ കഴിയാതെ ഭക്ഷണം കിട്ടാതെ,  ഭാഷ അറിയാത്ത ആ വൃദ്ധമാതാവ് മകനെ  നഷ്ടമായപ്പോൽ കുറെ മണിക്കൂറുകൾ മകനെയും അന്വേഷിച്ചു ഹറമിൽ പലഭാഗത്തും നടക്കുകയായിരുന്നു. നടക്കാൻ കഴിയാതായപ്പോൽ  കഅബയെ നോക്കി വാവിട്ട് കരയുകയായിരുന്നു. അന്യ ഭാഷക്കാരായ പലരും അവർക്ക് സംസം കൊണ്ട് കൊടുത്തതായും  അവരോടൊക്കെ  മകനെ കണ്ടെത്തി തരാൻ തനിക്കു അറിയുന്ന മലയാളം ഭാഷയിൽ പറഞ്ഞതായും ആ മാതാവു സങ്കടത്തോടെ പറഞ്ഞു. RSC വളണ്ടിയർമാർ ഭക്ഷണം നൽകി വാഹനത്തിൽ കയറ്റി താമസ സ്ഥലത്ത് എത്തിച്ചു. മകനെ കണ്ട സന്തോഷത്തിൽ മകനെയും തന്നെ സഹായിച്ച വളണ്ടിയര്മാരെയും ചുറ്റി പിടിച്ചു കണ്ണുനീര പൊഴിച്ച്  ആ എഴുപ്പത്തി  ഏഴുകാരിയായ  വൃദ്ധ മാതാവ് ഹറം ഭൂമിയിൽ സർവശക്തനോട് കൈകൾ ഉയരത്തി. പ്രാർത്ഥനകൾ സമ്മാനമായി നല്കി ഉമ്മയും മകനും വളണ്ടിയർമാരെ യാത്രയാക്കി.

No comments:
Write comments