മക്ക: ജുമുഅ നിസ്‌കരത്തിനായി ഹറം പള്ളിയിലെത്തിയ തീര്‍ത്ഥാടകര്‍ക്ക് സേവനം ചെയ്ത ആര്‍ എസ് സി വളണ്ടിയര്‍മാരെ ഹറം പോലീസ് അഭിനന്ദിച്ചു. പള്ളിയുടെ ഏറ്റവും തിരക്കുകൂടിയ മലിക്കു അബ്ദുല്‍ അസീസ് വാതിലില്‍ ഹറം പോലീസിനോടൊപ്പം സേവനം ചെയ്ത വളണ്ടിയര്‍മാരായ എഞ്ചി. നജിം തിരുവനന്തപുരം, നൗഷാദ് വയനാട് ,ഹിഷാം മടവൂര്‍ ,അബ്ദുല്‍ അസീസ് കാസര്‍ഗോഡ്, തസ്‌ലീര്‍ കൊയിലാണ്ടി എന്നിവരെയാണ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഹറം പോലീസ് അഭിനന്ദിച്ചത്.
തീര്‍ത്ഥാടകരുടെ തിരക്കുകാരണം ഹറം പള്ളിയുടെ എല്ലാവാതിലുകളും 10 ന് മുമ്പുതന്നെ അടച്ചിരുന്നു. പോലീസിന്റെ അറിയിപ്പ് മനസിലാവാതെ പള്ളിയുടെ ഉള്ളിലേക്ക് കയറാന്‍ ശ്രമിച്ച തീര്‍ത്ഥാടകാര്‍ക്ക് ആര്‍ എസ് സി വളണ്ടിയര്‍മാര്‍ ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, ഉര്‍ദു, അറബി, മലയാളം ഭാഷകളില്‍ നിര്‍ദ്ദേശം നല്‍കിയത് തീര്‍ത്ഥാടകര്‍ക്കും പോലീസിനും സഹായമായി. അത്യുഷണം വകവെക്കാതെ പോലീസിനോടൊപ്പം സേവനം ചെയ്ത വളണ്ടിയര്‍മാരെ ഹറം പോലീസ് പ്രത്യേകം അഭിനന്ദിച്ചു.വെള്ളിയാഴ്ച ദിവസത്തെ തിരക്ക് പരിഗണിച്ച് ആര്‍.എസ്.സി.സന്നദ്ധ സേവകന്മാര്‍ ഹറമിന്റെ പ്രധാന വാതിലുകള്‍ക്ക് പുറത്തും ഹറം പരിസരത്തും വളരെ നേരത്തെതന്നെ നിലയുറപ്പിച്ചിരുന്നു. ഇന്ത്യന്‍ ഹാജിമാര്‍ക്ക് സൗകര്യപ്പെടുത്തിയിരുന്ന വിവിധ ബസ് സ്റ്റേഷനുകളിലേക്ക് തീര്‍ത്ഥാടകരെ തിരിച്ച വിടാന്‍ വളണ്ടിയര്‍മാര്‍ മൈക്രോഫോണിലൂടെ അറിയിപ്പ് നല്‍കികൊണ്ടിരുന്നു . അസീസിയ്യില്‍ താമസിക്കുന്ന ഇന്ത്യന്‍ ഹാജിമാര്‍ക്ക് ഹറമിലേക്ക് വരുന്നതിനും പോകുന്നതിനും ഒരുക്കിയിട്ടുള്ള വാഹന സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിനു ആര്‍.എസ്.സി. വളണ്ടിയര്‍മാര്‍ കഠിനപരിശ്രമം നടത്തി. നിസ്‌കാരം കഴിഞ്ഞു പുറത്തിറങ്ങിയ ഹാജിമാര്‍ക്ക് കുടിവെള്ളവും ശീതള പാനീയവും വളണ്ടിയര്‍മാര്‍ വിതരണം ചെയ്തു. വാഹന ഗതാഗതവും ഹജിമാരുടെ തിരക്കും നിയന്ത്രിക്കാന്‍ പോലീസും ഇന്ത്യന്‍ ഹജ്ജ് മിഷന്‍ വളണ്ടിയര്‍മാരും സന്നദ്ധ സേവകരും ഓടിനടന്നത് സ്വദേശി പൗരന്മാരില്‍ പലര്‍ക്കും കൗതുകമായി. സ്വദേശികള്‍ പലരും വളണ്ടിയരമാരുടെ സേവനം മൊബൈലില്‍ പകര്‍ത്തി. വളണ്ടിയര്‍മാരുടെ സേവനം നേരിട്ട് കണ്ട സ്വദേശി പൗരന്മാര്‍ വളണ്ടിയര്‍മാര്‍ക്ക് ശീതള പാനീയവും കുടിവെള്ളവും നല്‍കാനും മറന്നില്ല.

ആര്‍.എസ്.സി വളണ്ടിയര്‍ പ്രതിനിധികളായ അബ്ദു റസാഖ് സഖാഫി, ഉസ്മാന്‍ കുറുകത്താണി, ഷാഫി ബാഖവി, യഹിയ ആസഫലി , ഹനീഫ് അമാനി, മുസ്തഫ കാളോത്ത്, ശമീം മൂര്‍ക്കനാട്, ബഷീര്‍ ഹാജി നിലമ്പൂര്‍, ഡോ. സൈദ് ഗുല്‍ബര്‍ഗ, സലിം പെരുമ്പാവൂര്‍ എന്നിവരാണ് ഗതാഗത നിയന്ത്രണത്തിന് നേതൃത്വം നല്‍കിയത്.
No comments:
Write comments