
ലോകത്തെ ഏറ്റവും വലിയ ഉറൂസാണ് അജ്മീറിൽ നടക്കുന്നത് .അത് കൊണ്ടാണ് ജന പ്രവാഹം അജ്മീരിലേക്ക് ഒഴുകി കൊണ്ടിരിക്കുകയാണ്. ഉറൂസ് നടക്കുന്നത് റജബ് മാസത്തിലാണ് .ലോകമെങ്ങും കീർത്തി പരന്ന മഹാ മനീഷി അജ്മീർ ഖാജയുടെ എണ്ണൂറ്റി രണ്ടാമത് ഉറൂസാണ് നടക്കുന്നത് . പനി നീർ ഉപയോകിച്ച് കൊണ്ട് ദർഗ കഴുകുന്നതോടെ സമാരംഭം കുറിക്കുന്ന ഉറൂസിൽ പങ്കെടുക്കാൻ ലോകത്തിന്റെ നാനാ ഭാഗങ്ങളിൽ നിന്നും ജാതി മത ദേശ ഭാഷ ബേതമില്ലാതെ ലക്ഷങ്ങളാണ് എത്തി കൊണ്ടിക്കൊണ്ടിരിക്കുന്നത് . ഉരൂസിന്റെ സമയങ്ങളിൽ മുഴു സമയവും ദർഗ വിശ്വാസികൾക്കായി തുറന്നു കൊടുക്കുന്നു.
സാധുക്കളുടെ അത്താണിയായ ഇന്ത്യയുടെ ഗരീബ് നവാസ് എന്ന് അറിയപ്പെടുന്ന ഖജാ മുഈനുദ്ധീൻ ചിസ്തി (ഖ :സി ) അന്തിയുറങ്ങുന്ന അജ്മീറിൽ ആ മഹാ സാനിദ്ധ്യത്തിൽ എത്തുന്ന എല്ലാവർക്കും നല്ല സന്തോഷങ്ങൾ ലഭ്യമായതായി അനുഭവിച്ചവർക്കു അറിയാം അത് കൊണ്ട് തന്നെയാണ് ലോകമെങ്ങും കീർത്തി പറന്നു കിടക്കുന്നത് .ലോക നേതാക്കൾ അവിടെ എത്തുന്നത് . ഇന്ത്യ ഭരിക്കുന്ന എല്ലാ നേതാക്കളും അവിടെ എത്തിയിരിക്കും .അവർക്ക് ഭരിക്കണമെങ്കിൽ ആ പുണ്ണ്യ സവിധത്തിൽ എത്തേണ്ടതുണ്ട്.

കൊടി ഉയര്ത്തൽ ,ഖുർആൻ പാരായണം , ഭക്ഷണ വിതരണം തുടങ്ങിയവ ഉറൂസിന്റെ ചടങ്ങുകളാണ്. ഖാജയുടെ വെളിച്ചവും സ്വാന്തനവും കാംക്ഷിച്ചു ജീവിതത്തിന്റെ നാനാ തുറയിലുള്ളവർ ഇവിടെ എത്തുന്നു .

ബംഗ്ലാദേശികളും പാകിസ്ഥാനികളും ഇവിടെ എത്തുന്നു .ഇന്ത്യ സന്ദർശിക്കുന്ന ലോക നേതാക്കൾ ഇവിടെ എത്തി സായൂജ്യം അടയുന്നു. നമ്മുടെ പണ്ഡിതന്മാരിൽ ഖമറുൽ ഉലമ കാന്തപുരം ഉസ്താദ് പോലുള്ള പലരും മഹാനവർകലുടെ ബറ കത്തു നേടിയിട്ടുണ്ട്. ഉറൂസിന് എത്തുന്നവരുടെ സൗകര്യത്തിനു വേണ്ടി ധാരാളം തീവണ്ടികൾ ഓടി കൊണ്ടിരിക്കുന്നു . നീറുന്ന മനസ്സുമായി ഇവിടെ എത്തുന്ന ഏതൊരാളും സന്തോഷത്തോടെയല്ലാതെ മടങ്ങാറില്ല. സുൽതാനുൽ ഹിന്ദു എന്ന പുണ്ണ്യ നാമം ലഭിച്ച ഖാജാ രാജസ്ഥാനിലെ താരാഘട്ട് പർവത നിരകളുടെ താഴ്വരയിലുള്ള അജ്മീറിൽ 1236 ലാണ് വഫാതായത് . ആ മഹാനുഭാവന്റെ ബറകത്തു കൊണ്ട് അള്ളാഹു നമ്മുടെ ഖൈറായ എല്ലാ ഉദ്ദേശങ്ങളും പൂര്ത്തിയാക്കി തരട്ടെ ആമീൻ .

പ്രവാസികളായ നമ്മുടെ വിഷമങ്ങൾ തീരാൻ.. ക്ലേശം മാറാൻ.. കടങ്ങൾ വീടാൻ എല്ലാറ്റിനും തെന്നിന്ത്യയുടെ ഗരീബ് നവാസ് ആയി മാറിയ നമ്മുടെ കുണ്ടൂർ ഉസ്താദ് അവർകളുടെ ദാറു തഹ്ലീമുൽ ഗൗസിയ ദുബൈ കമ്മിറ്റി ഈ മാസം (മെയ് ) 15 വ്യാഴം ഇശാ നിസ്കാര ശേഷം ദുബൈ മർകസിൽ വെച്ച്
നടത്തപ്പെടുന്ന അജ്മീർ മൌലിദ് മജ്ലിസിലേക്ക് നിങ്ങളെ ആദരവോടെ ക്ഷണിക്കുന്നു.. ഉറൂസിന്റെ ഈ ധന്യ മുഹൂർത്തത്തിൽ എല്ലാറ്റിനും മഹാന്മാരുടെ സാമീപ്യം കരസ്ഥമാക്കി അല്ലാഹുവിലേക്ക് അടുക്കാം. ഈ മജ്ലിസിൽ വന്നു പുണ്ണ്യം നേടൂ .
മജ്ലിസിൽ നടക്കുന്ന മൌലിദ് ദുആ സദസ്സിൽ ഒരു കണ്ണിയായി ചേരാനും തബറുക് വിതരണത്തിൽ ഒരു പങ്കു നേടാനും നിങ്ങളെ ആദരവോടെ ക്ഷണിക്കുന്നു.. വിശദ വിവരത്തിനു ബന്ദപ്പെടുക : 055 9868822