Braking News


SSLC റിസള്‍ട്ട് 5/5/2019 ഉച്ചയ്ക്ക് രണ്ട് മണിമുതല്‍ ലഭ്യമാണ്.. ....





SSLC Result


Mar 20, 2011

മെഡിക്കല്‍ വിദ്യാര്‍ഥി സമ്മേളനം







തളിപ്പറമ്പ്: വിസ്‌ഫോടനങ്ങളുടെ ലോകത്ത് മതമൂല്യങ്ങള്‍ ഉള്‍കൊണ്ട് വളരാന്‍ ശാസ്ത്ര സാങ്കേതിക വിദ്യകള്‍ ഉപകരിക്കണനമെന്ന് സമസ്ത കേന്ദ്ര മുശാവറ സെക്രട്ടറി കന്‍സുല്‍ ഉലമ കെ.പി ഹംസ മുസ്‌ലിയാര്‍ പ്രസ്താവിച്ചു. തളിപ്പറമ്പ് നാടുകാണി അല്‍ മഖര്‍ കാമ്പസില്‍ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച ഉത്തരമേഖലാ മെഡിക്കല്‍ സമ്മേളനം ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകയാരുന്നു അദ്ദേഹം. ശക്തികൊണ്ട് നേരിടാവുന്ന കാലഘട്ടമല്ല ഇത്. ഭൗതീക വിദ്യമാത്രം നേടി സമൂഹത്തെ നയിക്കാന്‍ കഴിയില്ല. ധൈഷണിക ലോകത്തെ പ്രതീക്ഷകളായ വിദ്യാര്‍ത്ഥി മതമൂല്യങ്ങള്‍ ഉള്‍ക്കൊള്ളാനും പകര്‍ന്നുകൊടുക്കാനും മുന്നോട്ടുവരണമെന്ന് അദ്ദേഹം ആജ്ഞാപിച്ചു.പ്രൊഫഷനല്‍ വിദ്യാര്‍ത്ഥികളില്‍ ധാര്‍മ്മിക മുന്നേറ്റം ലക്ഷ്യം വെച്ച് നടത്തിയ സമ്മേളനത്തിന് വടക്കന്‍ മേഖലയിലെ ഏഴു ജില്ലകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളാണ് പ്രതിനിധികളായി എത്തിയത്. വിദ്യാര്‍ത്ഥികളില്‍ അതികരിച്ചുവരുന്ന ലഹരി ചൂതാട്ടങ്ങള്‍ക്കെതിരെ ധാര്‍മ്മിക മൂല്യങ്ങള്‍ മുറുകെ പിടിക്കുന്ന സമൂഹത്തെ വളര്‍ത്തിയെടുക്കാന്‍ സമ്മേളനം വിവിധ പദ്ധതികളാവിഷ്‌കരിച്ചു. എസ് എസ് എഫ് സംസ്ഥാന അസിസ്റ്റന്റ് പ്രസിഡണ്ട് മൂസ സഖാഫി കളത്തൂര്‍ അദ്ധ്യക്ഷത വഹിച്ചു. ഡോ. അബ്ദുല്‍ ഹക്കീം അസ്ഹരി കാന്തപുരം സമൂഹ്യ ബാധ്യതകളെ കുറിച്ച് സംസാരിച്ചു. തുടര്‍ന്ന് അബ്ദുസ്സമദ് അമാനി പട്ടുവത്തിന്റെ നേതൃത്വത്തില്‍ ബുര്‍ദ ആസ്വാദനം നടന്നു.

No comments:
Write comments