കുമ്പോല്‍ തങ്ങളും സംഘവും 22ന് ദുബായിലെത്തും
ദുബൈ: ജാമിഅ: സഅദിയ്യ: അറബിയ്യയുടെ ദുബൈ ആസ്ഥാനമായ ഖിസൈസിലെ സഅദിയ്യ: സെന്ററിന്റെ ഉത്ഘാടന സമ്മേളനത്തില്‍ പങ്കെടുക്കുന്നതിന് ജാമിഅ: സഅദിയ്യ: അറബിയ്യയുടെ കേന്ദ്ര ജനറല്‍ സെക്രട്ടറി സെയ്യിദ് കെ.എസ്.ആററക്കോയ തങ്ങള്‍ കുമ്പോല്‍ ഈ മാസം 20ന് ദുബായിലെത്തുന്നു. ഈ മാസം 22ന് നടക്കുന്ന ഉത്ഘാടന പരിപാടിയിലും ജൂലയ് 1ന് നടക്കുന്ന പൊതു സമ്മേളനത്തിലും പങ്കെടുക്കാനായി ഒട്ടു മിക്ക സമസ്തയുടെയും പോഷക സംഘടനകളുടെയും സമുന്നത നേതാക്കള്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ ദുബായിലെത്തും. മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, മുനീര്‍ ബഖവി തുരുത്തി തുടങ്ങിയ നേതാക്കള്‍ കുമ്പോല്‍ തങ്ങളെ അനുഗമിക്കും. ഷാര്‍ജ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന തങ്ങളെയും സംഘത്തെയും വരവേല്‍ക്കാന്‍ വിപുലമായ ഒരുക്കങ്ങളാണ് സംഘാടകര്‍ നടത്തുന്നത്
Jun 20, 2011
കുമ്പോല്‍ തങ്ങളും സംഘവും 22ന് ദുബായിലെത്തും
Subscribe to:
Post Comments (Atom)



No comments:
Write comments