മലപ്പുറം: എസ്എസ്എഫ് സംസ്ഥാന സാഹിത്യോത്‌സവിന്റെ പന്തല്‍ കാല്‍നാട്ടല്‍ കര്‍മ്മം മഅ്ദിന്‍ കാമ്പസില്‍ നടന്നു. ഒക്‌ടോബര്‍ 7,8 തിയതികളില്‍ മലപ്പുറം സ്വലാത്ത് നഗറിലെ മഅ്ദിന്‍ കാമ്പസിലാണ് സാഹിത്യോത്‌സവ് നടക്കുന്നത്. 18ാമത് സംസ്ഥാന സാഹിത്യോത്‌സവ് 9 വേദികളിലായി രണ്ടായിരത്തോളം പ്രതിഭകള്‍ മാറ്റുരക്കും.
കലാ സാഹിത്യ മത്സര രംഗത്തെ അനാരോഗ്യകരമായ പ്രവണതകളെ തിരുത്താനും ധാര്‍മ്മികവല്‍കരിക്കാനും കഴിഞ്ഞ 17 വര്‍ഷമായി നടത്തുന്ന സാഹിത്യോത്സവിലൂടെ സാധിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥികളുടെ പ്രതിഭാത്വം അളക്കുന്നതിന് പകരം പണക്കൊഴുപ്പിലൂടെ നേടിയെടുക്കുന്ന കൃത്രിമ പരിശീലനവും വിധികര്‍ത്താക്കളെ സ്വാധീനിച്ച് നേടുന്ന വിജയവും കലാമത്സരങ്ങളുടെ നിറം കെടുത്തുകയാണ് ചെയ്യുന്നത്.ഇതിന് ബദലായാണ് എസ് എസ് എഫ് സാഹിത്യോത്സവ് സമൂഹത്തിന് സമര്‍പ്പിക്കുന്നത്.1993-ല്‍ തുടക്കം കുറിച്ച സാഹിത്യോത്സവിന്റെ 18ാമത് മത്സരമാണ് ഇപ്പോള്‍ നടന്നുവരുന്നത്. സംസ്ഥാനത്തെ 5000 യൂണിറ്റുകളില്‍ നിന്ന് മത്സരിച്ച് സെക്ടര്‍, ഡിവിഷന്‍, ജില്ല ഘടകങ്ങലിലൂടെ മത്സരിച്ച് ഒന്നാം സ്ഥാനം നേടുന്ന പ്രതിഭകളാണ് ഒക്‌ടോബര്‍ 7,8 തിയതികളില്‍ മലപ്പുറം മഅ്ദിനുസ്സഖാഫത്തില്‍ ഇസ്‌ലാമിയയില്‍ മാറ്റുരക്കുന്നത്.
സംസ്ഥാനത്തെ 14 ജില്ലകളില്‍ നിന്നും നീലഗരിയിലെ പ്രതിഭകളുമടക്കം 70 ഇനങ്ങളില്‍ 1650 മത്സരാര്‍ത്ഥികള്‍ 8 വേദികളിലായി പരിപാടി അവതരിപ്പിക്കും. ജൂനിയര്‍, സീനിയര്‍, ജനറല്‍ വിഭാഗങ്ങള്‍ക്കു പുറമെ ഹയര്‍ സെക്കണ്ടറി, കാമ്പസ് വിഭാഗങ്ങള്‍ കൂടി സാഹിത്യോത്സവില്‍ രംഗത്തുണ്ടാവും. മാപ്പിളപ്പാട്ട്, ദഫ്മുട്ട്, അറബനമുട്ട്, മദ്ഹ്ഗാനം, മാലപ്പാട്ട്, മൗലീദ് പരായണം, തുടങ്ങിയ ഇസ്‌ലാമിക പൈതൃക കലകളുടെ ആവിഷ്‌കാരം പടപ്പാട്ടുകളുടേയും പടയോട്ടത്തിന്റേയും സംഗമ ഭൂമിയായ മലപ്പുറത്തിന് നവ്യാനുഭവം നല്‍കും.പ്രൊജക്ട് നിര്‍മ്മാണം, ക്വിസ്, ഡോക്യുമെന്ററി നിര്‍മ്മാണം, ഗണിതകേളി, കവിതാ പാരായണം, കഥാ രചന, കവിതാ രചന തുടങ്ങിയ വ്യത്യസ്ത ഇനങ്ങളില്‍ മത്സരം നടക്കും. സംഘടനയുടെ പ്രവാസി ഘടകമായ രിസാല സ്റ്റഡി സര്‍ക്കിള്‍ (ആര്‍ എസ്‌സി) ഗള്‍ഫ് രാഷ്ട്രങ്ങളില്‍ ഇതേ കാലയളവില്‍ സാഹിത്യോത്സവ് സംഘടിപ്പിക്കുന്നുണ്ട്.പ്രത്യേകം തയ്യാറാക്കിയ സോഫ്റ്റ്‌വേര്‍ ഉപയോഗിച്ചാണ് പരിപാടികള്‍ ക്രമീകരിക്കുന്നത്പ്രതിഭകളെ സ്വീകരിക്കാന്‍ മഅ്ദിനും മലപ്പുറവും ശ്രദ്ധേയമായ ഒരുക്കങ്ങളിലാണ്. സാഹിത്യോത്‌സവിന്റെ വിജയത്തിന് സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി തങ്ങളുടെ നേതൃത്വത്തിലുളള സ്വാഗതസംഘം കര്‍മ്മനിരതമാവുന്നത്.ചടങ്ങില്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി , സയ്യിദ് അഹമ്മദ് ശിഹാബ് തങ്ങള്‍ തിരൂര്‍ക്കാട്, സയ്യിദ് ഹബീബ് കോയ തങ്ങള്‍ ചെരക്കാപറമ്പ്, പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, പൊന്മള മൊയ്തീന്‍ കുട്ടി ബാഖവി, പി എം മുസ്ഥ മാസ്റ്റര്‍ കോഡൂര്‍, വി എ ജലീല്‍ സഖാഫി, എം എ മജീദ്, കെ സൈനുദ്ധീന്‍ സഖാഫി തുടങ്ങിയവര്‍ സംബന്ധിച്ചു.
Sep 28, 2011
എസ്എസ്എഫ് സംസ്ഥാന സാഹിത്യോത്‌സവ് മലപ്പുറം മഅ്ദിനുസ്സഖാഫത്തില്‍ ഇസ്‌ലാമിയയില്‍
Subscribe to:
Post Comments (Atom)



No comments:
Write comments