ദുബൈ : മാനവികതയെ ഉണര്‍ത്താന്‍ ശാന്തി സുമങ്ങളുമായി അഖിലേന്ത്യ സുന്നി ജം ഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രെട്ടറി കാന്തപുരം എ. പി. അബൂബക്കര്‍ മുസ്ലിയാര്‍ ഇന്ന് രാത്രി 10.15 ന് ഖിസൈസ് ജം ഇയ്യത്തുല്‍ ഇസ്ലാഹില്‍ എത്തും. അന്താരഷ്ട്ര ഹോളി ഖുര്‍ആന്‍ അവാര്‍ഡ് കമ്മിറ്റിയാണ് മലയാളികള്‍ക്കായി റമദാന്‍ പ്രഭാഷണം സംഘടിപ്പിച്ചിട്ടുള്ളത്. "വിശുദ്ദ ഖുര്‍ആന്‍:മാനവികതയെ ഉണര്‍ത്താന്‍ " എന്ന വിഷയത്തില്‍ അദേഹം പതിനായിരങ്ങളെ അതിസംബോധന ചെയ്യും. മാനവികതയെ ഉണര്‍ത്താനായി കാന്തപുരത്തിന്റെ നേതൃത്വത്തില്‍ നടന്ന കേരള യാത്രക്ക് ശേഷം പ്രവാസ ഭൂമിയിലും മാനവികതയെ ഉണര്‍ത്താനായി കാന്തപുരം എത്തുന്നത് വളരെ ആവേശത്തോട് കൂടെയാണ് പ്രവാസി സമൂഹം കാത്തിരിക്കുന്നത്
പരിപാടിയുടെ ഒരുക്കങ്ങള്‍ പൂരത്തിയായതായി സ്വാഗത സംഘം ഭാരവാഹികള്‍ അറിയിച്ചു. ദുബൈയുടെ എല്ലാ ഭാഗങ്ങളില്‍ നിന്നും പ്രത്യേക വാഹന സൗകര്യം ഒരുക്കിയിട്ടുണ്ട്. ഫാമില്കള്‍ക്കും പ്രസംഗം ശ്രവിക്കാന്‍ പ്രത്യേക സൗകര്യം തയ്യാറാക്കിയിട്ടുണ്ട് . പരിപാടി ശ്രവിക്കാന്‍ എത്തുന്നവര്‍ക്കായി വിപുലമായ സൌകര്യങ്ങളാണ് നഗരിയില്‍ ICF-RSC പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ സജ്ജീകരിച്ചിട്ടുള്ളത്. ജം ഇയ്യത്തുല്‍ ഇസ്ലാഹിനു അകത്തും പുറത്തുമായി പ്രത്യേക ഇരിപ്പിടങ്ങളും പുറത്ത് കൂറ്റന്‍ സ്ക്രീനുകളും സ്ഥാപിച്ചു കഴിഞ്ഞു. എല്ലാപേര്‍ക്കും ശീതള പാനീയങ്ങള്‍ക്കും ലഘുഭക്ഷണങ്ങല്‍ക്കുമുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അടിയന്തിര ഘട്ടങ്ങളില്‍ വൈ ദ്യസഹായത്തിനുള്ള സജ്ജീകരണങ്ങളും നഗരിയില്‍ ലഭ്യമാകും. ദൂരെ ദിക്കൂകലില് നിന്നെത്തുന്നവര്‍ക്ക് മാര്‍ഗ നിര്‍ദേശം നല്‍കുന്നതിനായി ഇന്‍ഫര്‍മേഷന്‍ സെന്റെരും നഗരിയില്‍ പ്രവര്‍ത്തിക്കും. പ്രത്യേക യൂണിഫോമില്‍, പരിശീലനം സിദ്ധിച്ച RSC സന്നദ്ധ സേവകരുടെ വളണ്ടിയര്‍ സേവനവുമുണ്ടാകും.ഇഫ്താരിനും തറാവീഹു നിസ്കാരത്തിനും പ്രത്യേക സൌകര്യങ്ങലാണ് നഗരിയില്‍ ഒരുക്കിയിട്ടുള്ളത് .
ഇത് മൂന്നാം തവണയാണ് കാന്തപുരം ഹോളി ഖുര്‍ ആന്‍ അവാര്‍ഡ് പരിപാടിയില്‍ പ്രഭാഷണത്തിനു ക്ഷണിക്കപ്പെടുന്നത്. പേരോട് അബ്ദുറഹ്മാന്‍ സഖാഫി, സി. മുഹമ്മദ് ഫൈസി, ശാഫി സഖാഫി മുണ്ടമ്ബ്ര എന്നിവരും കഴിഞ്ഞ വര്‍ഷങ്ങളില്‍ സുന്നി മര്‍കസ് പ്രതിനിധികളായി പ്രഭാഷണത്തിന് ക്ഷണിക്കപ്പെട്ടിരുന്നു. ചിട്ടയായ ക്രമീകരണങ്ങളും ജനനിബിഡമായ സദസ്സുകളും മുന്‍വര്‍ഷങ്ങളില്‍ സുന്നി മര്കസിന്റെ പ്രഭാഷണവേദികളെ അവിടെ നടന്ന മറ്റു മലയാളി പ്രഭ്ഷണ വേദികളില്‍ നിന്നും തികച്ചും വ്യത്യസ്തമാക്കിയിരുന്നു. അത് കൊണ്ട് തന്നെ സുന്നി മര്‍കസ് പ്രഭാഷണ പരിപാടികളുടെ ക്രമീകരണങ്ങള്‍ പലതും വളരെ പ്രാധാന്യത്തോടെ ഹോളി ഖുര്‍ആന്‍ അവാര്‍ഡ് കമ്മിറ്റി പുറത്തിറക്കിയ പ്രസിധ്ദികരണങ്ങളില്‍ പ്രത്യേക സ്ഥാനം പിടിച്ചിരുന്നു.
ചുട്ടുപൊള്ളുന്ന ചൂട് വകവെക്കാതെ ദുബൈയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും മുന്‍വര്‍ഷങ്ങളിലെ പോലെ ആയിരങ്ങള്‍ കാന്തപുരത്തിന്റെ പ്രഭാഷണം കേള്‍ക്കാന്‍ എത്തുമെന്നും ഇന്നിന്റെ സായം സന്ധ്യയില്‍ ജി.സി.സിയിലെ ഏറ്റവും വലിയ ആത്മീയ സംഘമത്തിന് ദുബൈ നഗരം സാക്ഷിയാകുമെന്നും സ്വാഗത സംഘം കണ്‍വീനര്‍ മമ്പാട് അബ്ദുല്‍ അസീസ് സഖാഫി പറഞ്ഞു. വിവരങ്ങള്‍ക്ക്: 050 8465008.
No comments:
Write comments