Braking News


SSLC റിസള്‍ട്ട് 5/5/2019 ഉച്ചയ്ക്ക് രണ്ട് മണിമുതല്‍ ലഭ്യമാണ്.. ....





SSLC Result


Aug 5, 2012

ജനം നിറഞ്ഞൊഴുകി.











ജനം നിറഞ്ഞൊഴുകി. ദുബൈ ജംഇയ്യത്തുല്‍ ഇസ്ളാഹ്‌ കണ്ട ഏറ്റവും വലിയ ജന കൂട്ടത്തിന്‌ കാന്തപുരം ഉസ്താദിണ്റ്റെ റംസാന്‍ പ്രഭാഷണം സാക്ഷിയയി. ദുബൈ ഗവണ്‍മെണ്ടിണ്റ്റെ ഹോളി ഖുര്‍ആന്‍ അവാര്‍ഡ്‌ കമ്മിറ്റി സംഘടിപ്പിച്ച വേദിയിലാണ്‌ ഉസ്താദിണ്റ്റെ പ്രഭാഷണം നടന്നത്‌. കേരളയാത്ര ജനങ്ങളില്‍ തീര്‍ത്ത ആവേശമാണ്‌ ഇത്തവണ ഇത്രയും ജനം ഇരമ്പിയത്‌. ചുട്ടു പൊള്ളുന്ന ചൂടിനെ അവഗണിച്ച്‌ മാനവികതയെ ഉണര്‍ത്താന്‍ ഖുര്‍ആനിണ്റ്റെ വെളിച്ചത്തില്‍ ഉസ്താദിണ്റ്റെ ഊര്‍ജജസ്വലയേറിയ പ്രഭാഷണം ശ്രവിക്കാന്‍ നാനാ ഭാഗത്ത്‌ നിന്ന്‌ ഖിസ്വൈസിലെ ഇംഇയ്യത്തുല്‍ ഇസ്ളാഹിലേക്ക്‌ ജന പ്രവാഹിക്കുകയായിരുന്നു. രാത്ര ഒമ്പത്‌ മണിയോടെ തന്നെ ജനം ജംഇയ്യത്തുല്‍ ഇസ്ളാഹിലേക്ക്‌ ഇരച്ചു കയറുകയായിരുന്നു. തറാവീഹ്‌ നിസ്കാരം കഴിഞ്ഞപ്പോള്‍ ഓഡിറ്റോറിയവും പരിസര ഹാളുകളും ജന നിബിഡമായതിനാല്‍ അകത്തേക്കുള്ള പ്രവേശനം നിലച്ചു പിന്നീട്‌ എത്തിയ ആയിരങ്ങള്‍ ഹാളിന്‌ പുറത്ത്‌ വിശാല മുറ്റത്ത്‌ സജ്ജീകരിച്ച കസേരയിലും നിറഞ്ഞു. ചൂടേറിയ സമയത്തും കസേരയില്‍ പോലും സ്ഥലം കിട്ടാതെ നൂറു കണക്കിനാളുകള്‍ തറയില്‍ വിരിച്ച പായിലിരുന്നു കൊണ്ട്‌ സ്ക്രീനുകളിലായിട്ടാണ്‌ ഉസ്താദിണ്റ്റെയും മറ്റും പ്രഭാഷണം കേട്ടത്‌.ഹ്റ്‍സ്വമായ രൂപത്തില്‍ വന്ദ്യരായ ഒതുക്കുങ്ങല്‍ സുലൈമാന്‍ ഉസ്താദിണ്റ്റെ ആശിര്‍വാദ പ്രഭാഷണവും ഖലീല്‍ തങ്ങളുടെ ആഗമനവും മറ്റു സമുന്നത നേതാക്കളുടെ സാന്നിധ്യവും കൊല്ലം മുഹമ്മദ്‌ കുഞ്ഞി സഖാഫിണ്റ്റെയും പേരോടുസ്തിണ്റ്റെയും പ്രഭാഷണവും കൂടിയായപ്പോള്‍ ജനത്തിന്‌ ആവേശമേറി.. വിശുദ്ധ ഖുര്‍ആന്‍ മനുഷ്യ ജീവിതത്തിണ്റ്റെ അടിത്തറയാണന്ന്‌ ഹോളി ഖുര്‍ആന്‍ സംഘാടക സമിതി പ്രോഗ്രാം കമ്മിറ്റി തലവനുമായ ഡേ.ആരിഫ്‌ ജുല്‍ഫാറിണ്റ്റെ ഹ്റ്‍സ്വമായ ഉദ്ഘാടന പ്രസംഗത്തിലൂടെ പറഞ്ഞു.സയ്യിദ്‌ ഹാമിദ്‌ കോയമ്മ തങ്ങളുടെ പ്രാര്‍ത്ഥനയും റഊഫ്‌ സഖാഫിയുടെ ഖിറാഅത്തോടെയാണ്‌ പ്രാരംഭം കുറിച്ചത്‌. മമ്പാട്‌ അബ്ദുല്‍ അസീസ്‌ സഖാഫി സ്വാഗതവും ശരീഫ്‌ കാരശേരി നന്ദിയും പറഞ്ഞു. 

No comments:
Write comments