മടവൂര്‍ സി എം വലിയുല്ലാഹി ഉറൂസ് അനുസ്മരണ സംഗമം
ദുബായ്:
മടവൂര്‍ സി എം വലിയ്യുല്ലാഹി ഉറൂസ് മുബാറകിനോടനുബന്ധിച്ചു ദുബായില്‍
വെച്ച് സി എം വലിയുല്ലാഹി അനുസ്മരണ സംഗമവും ആത്മീയ സദസ്സും
സംഘടിപ്പിക്കാന്‍ കന്മനം സുലൈമാന്‍ മൌലവിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന
മടവൂര്‍ സി എം സെന്റര്‍ ദുബായ് കമ്മിറ്റി തീരുമാനിച്ചു. ആഗസ്ത് 23
(വ്യാഴം) വൈകു. ഏഴു മണിക്ക് ആരംഭിക്കുന്ന സംഗമം സുലൈമാന്‍ സഅദി കാരക്കുന്ന്
ഉദ്ഘാടനം ചെയ്യും. ഡോ. മുഹമ്മദ് കുഞ്ഞി സഖാഫി കൊല്ലം മുഖ്യ പ്രഭാഷണം
നടത്തും. എ കെ അബൂബക്കര്‍ മുസലിയാര്‍ കട്ടിപ്പാറ, സയ്യിദ് ശംസുദ്ദീന്‍ ബാ
അലവി, മുഹമ്മദലി മദനി കല്‍ത്തറ തുടങ്ങിയവര്‍ സംബന്ധിക്കും. വിവരങ്ങള്‍ക്ക്:
050 9291890
No comments:
Write comments