മക്കയിലെ തന്‍ഈമ് തെരുവില്‍ തൂപ്പുകാരനായി ജോലി ചെയ്യുന്ന ഒരു പാവം ബംഗ്ലാദേശിയെ പെട്ടെന്ന്ഒരാള്‍ ഇഹ്റാം വസ്ത്രത്തില്‍ വന്നു കെട്ടിപ്പിടിച്ചു പൊട്ടികരയുന്നു " അനുജാ, എന്നോട് പൊറുക്കൂ"അയാള്‍ കേണപേക്ഷിച്ചു.
ബംഗ്ലാദേശിലെ ഒരു സമ്പന്ന കുടുംബത്തിലെ അംഗങ്ങളാണ് ഈ രണ്ടു പേരും. വര്‍ഷങ്ങള്‍ക്കു മുമ്പ് മൂത്തജ്യേഷ്ടന്‍ അനുജന് അവകാശപ്പെട്ട 17 മില്യണ്‍ സൗദി റിയാല്‍ (ഏതാണ്ട് 2.5 കോടി ഇന്ത്യന്‍ രൂപ )ഉള്പ്പെടെ ഒട്ടേറെ സ്വത്തു വകകള്‍ നല്കാതെ വീട്ടില്‍ നിന്ന് ആട്ടിവിട്ടതാണ് . ചോദിച്ചു ചെന്നപ്പോള്കള്ളക്കേസില്‍ കുടുക്കി ജയിലില്‍ അടച്ചു . ഗത്യന്തരമില്ലാതെ ഒടുവില്‍ അയാള്‍ ബംഗ്ലാദേശ് വിട്ടു. മക്കയില്എത്തി തൂപ്പുകാരനായി ജോലി തുടങ്ങി .
അതിനിടെയാണ് മൂത്തയാള്ക്ക് പശ്ചാത്താപം തോന്നിയത് . കാന്സര്‍ പിടിപെട്ടു അവസാന നാളുകള്എണ്ണ്ന്നതിനിടെ അയാള്‍ അനുജനെ അന്വേഷിച്ചു നടക്കാത്ത സ്ഥലങ്ങളില്ല , കണ്ടെത്തുന്നവര്ക്ക്പാരിതോഷികം വരെ പ്രഖ്യാപിച്ചു. ഒടുവില്‍ നിരാശനായി മരിക്കുന്നതിനു മുമ്പ് ഒരു ഹജ്ജു കര്മത്തിന്മക്കയില്‍ എത്തിയപ്പോഴാണ് തന്റെ പ്രിയപ്പെട്ട അനുജനെ കണ്ടെത്തിയത് . കൂടിനിന്നവര്‍ നോക്കി നില്ക്കെഅയാള്‍ അനുജനോട് പറഞ്ഞു : നിനക്ക് അവകാശപ്പെട്ടതെല്ലാം ഞാന്‍ തരാം . എന്നോട് നീ ക്ഷമിച്ചാല്‍ മാത്രംമതി.
കോടിപതിയായി തീര്ന്ന അനുജന്റെ മറുപടി :" ഞാന്‍ അതൊക്കെ എന്നോ മറന്നതാണ്."



No comments:
Write comments