Braking News


SSLC റിസള്‍ട്ട് 5/5/2019 ഉച്ചയ്ക്ക് രണ്ട് മണിമുതല്‍ ലഭ്യമാണ്.. ....





SSLC Result


Dec 10, 2012

അറബിക് സെമിനാറും അഖില കേരള മാഗസിന്‍ മത്സരവും മഅ്ദിന്‍ ക്യാമ്പസില്‍

അറബിക് സെമിനാറും അഖില കേരള മാഗസിന്‍ മത്സരവും മഅ്ദിന്‍ ക്യാമ്പസില്‍

മലപ്പുറം: ലോക അറബിക് ദിനത്തോടനുബന്ധിച്ച് ഡിസംബര്‍ 18ന് അറബിക് സെമിനാറും അഖില കേരള അറബിക്
കയ്യെഴുത്ത് മാസിക മത്സരവും സംഘടിപ്പിക്കും. സെമിനാര്‍ ഹൈദരാബാദിലെ ഇംഗ്ലീഷ് ആന്റ് ഫോറിന്‍ ലാന്‍ഗേജ്വസ് യൂനിവേഴ്‌സിറ്റി (ഇഫ്‌ളു) അറബിക് വിഭാഗം തലവന്‍ ഡോ. മുഹമ്മദ് ജഹാംഗീര്‍ ഉദ്ഘാടനം ചെയ്യും. അറബി ഭാഷാ ആഗോള പ്രസക്തി എന്ന വിഷയത്തില്‍ പ്രമുഖര്‍ പ്രബന്ധം അവതരിപ്പിക്കും.

അറബി പ്പബന്ധം, അറബി നിമിഷ പ്രസംഗം, അക്ഷരശ്ലോകം, എന്നീ വിഷയങ്ങളില്‍ മത്സരങ്ങള്‍ നടക്കും. വിജയികള്‍ക്ക് കാഷ് അവാര്‍ഡും അനുമോദന പത്രവും വിതരണം ചെയ്ും. അഖില കേരള അറബി കയ്യെഴുത്ത് മാസിക മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ 2012 ല്‍ പ്രസിദ്ധീകരിച്ച എന്‍ട്രികള്‍ ഈ മാസം 16നു മുമ്പ് കണ്‍വീനര്‍, അറബിക് സെമിനാര്‍, മഅ്ദിന്‍ അക്കാദമി, സ്വലാത്ത് നഗര്‍, മലപ്പുറം എന്ന വിലാസത്തിലോ ഓഫീസിലോ നേരിട്ട് എത്തിക്കണം. വിശദ വിവരങ്ങള്‍ക്ക് 9633158822, 9142110338 നമ്പറില്‍ ബന്ധപ്പെടണം

No comments:
Write comments