Braking News


SSLC റിസള്‍ട്ട് 5/5/2019 ഉച്ചയ്ക്ക് രണ്ട് മണിമുതല്‍ ലഭ്യമാണ്.. ....





SSLC Result


Dec 3, 2012

യു.എ.ഇയുടെ പിറവി അല്ലാഹുവിന്റെ ഔദാര്യം-ശൈഖ് ഹദ്ദാദ്


ദുബൈ: ഐക്യ അറബ് എമിറേററ്‌സിന്റെ രൂപവത്കരണം അല്ലാഹു മുഴുവന്‍ ജനങ്ങള്‍ക്കും കനിഞ്ഞേകിയ ഔദാര്യമായിരുന്നുവെന്ന് ദുബായ് ഇസ്‌ലാമിക് അഫയേഴ്‌സ് ഗ്രാന്റ് മുഫ്തി ഡോ:അബ്ദുല്‍ അസീസ് അല്‍ ഹദ്ദാദ് പറഞ്ഞു.

ദുബൈ സഅദിയ്യ: സെന്ററില്‍ സംഘടിപ്പിച്ച 41-ാം യു.എ.ഇ ദേശീയ ദിനാഘോഷം ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചിതറി കിടന്നിരുന്ന പ്രദേശങ്ങളെ ഐക്യത്തിന്റെ ചരടില്‍ കോര്‍ത്തിണക്കി മുന്നേറാനുള്ള ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്‌യാന്റെയും ശൈഖ് റാഷിദ് ബിന്‍ സഈദ് അല്‍ മക്തൂമിന്റെയും സഹകരണബോധവും മനക്കരുത്തും സര്‍വ്വ ലോകത്തിനും സര്‍വ്വ ജനങ്ങള്‍ക്കും പ്രയോജന പ്രദമാവുന്നതാണ് നാം കണ്ട് കൊണ്ടിരിക്കുന്നതെന്നും ഇതില്‍ മുഴുവന്‍ ജനങ്ങളും കൃതജഞാബദ്ധരാവണമെന്നും അദ്ദേഹം പ്രസ്താവിച്ചു.

സഅദിയ്യ: സെന്റര്‍ മാനേജര്‍ അഹമ്മദ് മുസ്‌ലിയാര്‍ മേല്‍പ്പറമ്പ് അധ്യക്ഷത വഹിച്ചു. പി.എ.കെ മുഴപ്പാല, മുസ്തഫ ദാരിമി എളയാവൂര്‍, ഷാഹുല്‍ ഹമീദ് ശാന്തപുരം,സി.എം.എ ചേരൂര്‍, യൂസഫ് ഹാജി പെരുമ്പ, എന്‍.ആര്‍ മാഹിന്‍, അബൂബക്കര്‍ സഅദി നെക്രാജ് പ്രസംഗിച്ചു. അബൂബക്കര്‍ സഅദി ആലക്കോട് സ്വാഗതവും കരീം തളങ്കര നന്ദിയും പറഞ്ഞു.

യു.എ.ഇ ദേശീയ ദിനാഘോഷ ഭാഗമായി മദ്രസ്സ വിദ്യാര്‍ത്ഥികളുടെ ഘോഷയാത്രയും കലാ പരിപാടികളും സംഘടിപ്പിച്ചു. ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പ്രഖ്യാപിച്ച യൂനിയന്‍ ട്രീ എന്ന പദ്ധതിയുടെ ഭാഗമായി സഅദിയ്യ സെന്റര്‍ അംഗണത്തില്‍ ദുബൈ ഇസ്‌ലാമിക് അഫയേഴ്‌സ് ഫത്‌വാ വിഭാഗം തലവന്‍ ഡോ: അഹമദ് അബ്ദുല്‍ അസീസ് അല്‍ ഹദ്ദാദ് മരം നട്ട് നിര്‍വ്വഹിച്ചു.
ശൈഖ് സായിദിന്റെ ജീവിത ചരിത്ര ഗ്രന്ധം
'ശൈഖ് സായിദ് കാലത്തിന്റെ കരുത്ത്' എന്ന പുസ്തകത്തിന്റെ രചയിതാവ് അബൂബക്കര്‍ സഅദി നെക്രാജിന് സഅദിയ്യ: സെന്ററിന്റെ ഉപഹാരം ഡോ: അഹമദ് അബ്ദുല്‍ അസീസ് അല്‍ ഹദ്ദാദ് നല്‍കി.

No comments:
Write comments