Braking News


SSLC റിസള്‍ട്ട് 5/5/2019 ഉച്ചയ്ക്ക് രണ്ട് മണിമുതല്‍ ലഭ്യമാണ്.. ....





SSLC Result


Apr 27, 2013

രിസാല സ്ക്വയര്‍:

രിസാല സ്ക്വയര്‍: ആത്മ സംസ്കരണത്തിന്‍റെ സമര പാഠങ്ങള്‍ പകര്‍ന്ന  'ആത്മായനം' സെഷന്‍ നഗരിയെ സമ്പന്നമാക്കി. ആത്മീയ കേരളത്തിന്‍റെ പണ്ഡിതന്മാര്‍ വിജ്ഞാന ചെപ്പ് തുറന്നപ്പോള്‍ പതിനായിരക്കണക്കിന് പ്രതിനിധികള്‍ക്ക് ആത്മീയാനൂഭൂതി പകര്‍ന്നു. അറിവിനെ സമരായുധമാക്കി രംഗത്തിറങ്ങാന്‍ പണ്ഡിത കാരണവരും സമസ്ത ഉപാധ്യക്ഷനുമായ ഇ സുലൈമാന്‍ മുസ്‌ലിയാര്‍ അദ്ധ്യക്ഷ പ്രസംഗത്തില്‍ ആഹ്വാനം ചെയ്തു. ഭൌതികമായ ജീവിതം നശ്വരമാണ് പരലോക ജീവിതമായിരിക്കണം അത്യാത്മിക ലക്‌ഷ്യമെന്നും. അദ്ധീഹം പറഞ്ഞു. പ്രവാചകന്മാരും അനുജരരും നടത്തിയ ആത്മ സമരങ്ങള്‍ അവഗണിച്ച് സമരം സാധ്യമല്ലെന്ന് ഉദ്ഘാടനപ്രസംഗത്തില്‍ സമസ്ത സെക്രട്ടറി  എ,പി മുഹമ്മദ്‌ മുസ്‌ലിയാര്‍ പറഞ്ഞു. അക്രമങ്ങളും കുറ്റങ്ങളും  കോടികള്‍ മുടക്കിയിട്ടും നിയമപാലകര്‍ക്കോ  ഭരണസംവിധാനങ്ങള്‍ക്കോ കുറയ്ക്കാന്‍ സാധിക്കാത്തതും  ആത്മസംസ്കരണത്തിന്‍റെ അഭാവമാണെന്നും അദ്ധേഹം ചൂണ്ടിക്കാട്ടി. സ്വജീവിതത്തെ  മറ്റുള്ളവര്‍ക്ക് കൂടി ഉപകാരപ്പെടുമ്പോഴാണ് ജീവിതം സമരമാകുന്നതെന്ന്‍ എസ്.വൈ.എസ് പ്രസിഡന്‍റ് കൂറ്റമ്പാറ അബ്ദുറഹ്മാന്‍ ദാരിമി പറഞ്ഞു. സ്വജീവിതം മറ്റുള്ളവന് ഉപകാരപെടുമ്പോഴും  നമ്മുടെ ജീവിതത്തെ നമുക്കും ഉപകാരമുല്ലതാകി മാറ്റണമെന്ന് എസ്.വൈ.എസ് സെക്രടറി പേരോട് അബ്ദുറഹ്മാന്‍ സഖാഫി കൂട്ടിച്ചേര്‍ത്തു. എസ്.വൈ.എസ് ട്രഷറര്‍ സയ്യിദ് ഉമരുള്‍ ഫാറൂഖ് അല ബുഖാരി 'ആത്മായനം' സെഷനില്‍ പ്രാര്തനക്ക് നേതൃത്വം നല്‍കി

No comments:
Write comments