ദേളി: ജാമിഅ: സഅദിയ്യ: അറബിയ്യ:
ശരീഅത്ത് കോളേജില്‍ നടന്ന് വരുന്ന വിശുദ്ധ ഗ്രന്ഥമായ സ്വഹീഹുല്‍ ബുഖാരി
ക്ലാസിന്റെ സമാപനവും പണ്ഡിത സംഗമവും ജൂണ് 3ന് (തിങ്കള്‍) രാവിലെ 10 മണിക്ക്
ജലാലിയ്യ: ഓഡിറ്റോറിയത്തില്‍ നടക്കും. ജനറല്‍ സെക്രട്ടറി കുമ്പോല്‍
സയ്യിദ് കെ. എസ്. ആറ്റക്കോയ തങ്ങളുടെ പ്രാര്‍ത്ഥനയൊടെ തുടങ്ങു പരിപാടി
നൂറുല്‍ ഉലമാ എം. എ. അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും.
ശരീഅത്ത് കോളേജ് പ്രിന്‍സിപ്പാള്‍ എ. കെ. അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍
അദ്ധ്യക്ഷത വഹിക്കും.ഉഡുപ്പി ഖാസി ബേക്കല്‍ ഇബ്‌റാഹീം മുസ്‌ലിയാര്‍
വിഷയാവതരണം നടത്തും. ഖാസി സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാറി
പൊസോട്ട് സമാപന പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍ക്കും.സയ്യിദ് മുഹമ്മദ്
ഇബ്‌റാഹീം അല്‍ ഹൈദ്രൂസി കല്ലക', സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ്
ത്വയ്യിബുല്‍ ബുഖാരി മാ'ൂല്‍, എ.പി. അബ്ദുല്ല മുസ്‌ലിയാര്‍ മാണിക്കോത്ത്
തുടങ്ങിയവര്‍ സംബന്ധിക്കും.
Jun 2, 2013
സഅദിയ്യ:യില്‍ ഖത്മുല്‍ ബുഖാരിയും പണ്ഡിത സംഗമവും തിങ്കളാഴ്ച
Subscribe to:
Post Comments (Atom)




No comments:
Write comments