മക്ക: ശഅബാന്‍ മാസാരംഭത്തിലെ പരിശുദ്ധ കഅബ കഴുകല്‍ ചടങ്ങ് ഇന്നലെ
പ്രഭാതപ്രാര്‍ഥനക്കു ശേഷം ഭക്തി സാന്ദ്രമായ അന്തരീക്ഷത്തില്‍ നടന്നു. മക്കാ
ഗവര്‍ണര്‍ ഖാലിദ് അല്‍ ഫൈസല്‍ രാജകുമാരന്‍ ചടങ്ങിന് നേതൃത്വം നല്‍കി. വിവിധ
രാഷ്ട്രങ്ങളില്‍ നിന്ന് പണ്ഡിതരും പ്രതിനിധികളും പങ്കെടുത്തു. കേരളത്തില്‍ നിന്ന്
മര്‍കസ് വൈസ്പ്രസിഡണ്ടും എസ്‌വൈഎസ് സുപ്രീം കൗണ്‍സില്‍ അംഗവുമായ സയ്യിദ്
യൂസുഫുല്‍ബുഖാരി തങ്ങള്‍ (വൈലത്തൂര്‍) സംബന്ധിച്ചു.
ഇരു ഹറം കാര്യാലയ മേധാവി ഡോ.അബ്ദുര്‍ഹ്മാന്‍ അല്‍സുദൈസ്, ഉപമേധാവി
ഡോ.മുഹമ്മദ്ബിന്‍ നാസിര്‍ അല്‍ഖുസൈം, മുഹമ്മദ് ജമലുല്ലൈലി, കഅബയുടെ താക്കോല്‍
സൂക്ഷിപ്പുകാരന്‍ തുടങ്ങി ഒട്ടേറെ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിച്ചു. പനിനീര്‍വെള്ളം
സംസം ജലത്തില്‍ കൂട്ടിക്കലര്‍ത്തിയാണ് കഅബയുടെ അകവും ചുവരുകളും കഴുകുക. എല്ലാ
വര്‍ഷവും ശഅബാനിലും മുഹര്‍റ മാസത്തിലുമാണ് കഅബ കഴുകല്‍ ചടങ്ങ് നടക്കാറുള്ളത്.
കൂടുതല്‍ ചിത്രങ്ങള്‍
No comments:
Write comments