Braking News


SSLC റിസള്‍ട്ട് 5/5/2019 ഉച്ചയ്ക്ക് രണ്ട് മണിമുതല്‍ ലഭ്യമാണ്.. ....





SSLC Result


Jun 23, 2013

സൗജന്യസമ്പൂർണ മെഡിക്കൽ ക്യാമ്പ്‌ ആശ്വാസവും ആഹ്ലാദവും ഉളവാക്കി





മര്‍കസ്സുസഖാഫതുസ്സുന്നിയ്യയുടെ കാരുണ്ണിയ പ്രവർത്തനം പ്രവാസികളിൽ ആശ്വാസവും ആഹ്ലാദവും ഉളവാക്കി.കഴിഞ്ഞ ദിവസം ദുബൈ മർകസ് എ കെ എം ജി എമിരേറ്റ്സ് ദുബൈ ചാപ്റ്ററുമായി കൈ കോർത്ത്‌ നടത്തിയ സൗജന്യ സമ്പൂർണ മെഡിക്കൽ ക്യാമ്പ്‌ ഏവരാലും പ്രശംസിക്ക പെടുന്നതായിരുന്നു . 60 ല്‍ പരം ഡോക്ടര്‍മാര്‍ 2015 പരിശോധനകളാണ് നടത്തിയത് .രാവിലെ തുടങ്ങിയ പരിപാടിയിൽ  ആയിരത്തി അഞ്ഞൂറോളം ആളുകള്‍ എത്തുകയുണ്ടായി. ജന ഭാഹുല്യം കാരണം തീരുമാനിച്ച സമയതിലു മപ്പുരം നീട്ടേണ്ടി വന്നു.ഡോക്ടർ മാരുടെ സഹകരണവും പ്രവര്ത്തക രുടെ സംയോജിത ഇടപെടലും കാരണം
സൗജന്യ മരുന്നും ഭക്ഷണവും എല്ലാം രോഗികൾക്കും ചെക്കപ്പിനു വന്ന ഏറെ ആളുകൾക്കും ആശ്വാസമേകി. സർവ്വ സജ്ജീകരണങ്ങൾ ഒരുക്കി  ആത്മാർത്ഥമായി ചുട്ടു പൊള്ളുന്ന വയലിന്റെ  കടുത്ത ചൂടിനെ അവഗണിച്ച് ക്യാമ്പിന്റെ ഓരോ ഘട്ടത്തിലും സേവനനിരതരായ എല്ലാവരെയും, പ്രത്യേകിച്ച് ധർമ പടയാളികളായ രിസാല വളണ്ടിയര്‍ പ്രവർത്തനവും ഏറെ ശ്രദ്ദേയമായി. ദുബൈ മര്‍കസ്, ഐ സി എഫ്, ആര്‍ എസ് സി സംഘടനകളുടെ സഹകരണത്തോടെ സംഘടിപ്പിച്ച മെഡിക്കല്‍ ക്യാമ്പ് എല്ലാ നിലയിലും ഐതിഹാസികമായി. സാമൂഹ്യ പ്രതിബദ്ധതയുടെയും പ്രാസ്ഥാനിക അഭിവൃദ്ധിയുടെയും ഭാഗമായി ഒരുക്കിയ ക്യാമ്പില്‍ പാരാമെഡിക്കല്‍ സേവനവും സ്തുത്യര്‍ഹമായി  രീതിയില്‍ നിര്‍വഹിക്കപ്പെട്ടു. 
മർകസ് മുന്നോട്ടുവെക്കുന്ന പുതിയ പ്രവാസി ക്ഷേമ പ്രവര്‍ത്ത നങ്ങളുടെ ആരംഭമായി ഇതിനെ കണക്കാക്കാം. ഭാവിയിലും കൂടുതല്‍ കാര്യക്ഷമമായ സേവന പ്രവര്‍ത്തനങ്ങള്‍ മർകസിനു  നിര്‍വ ഹിക്കാൻ ഉദ്ദേശമുണ്ട് . സേവനം നല്‍കിയ  സഹായിച്ച സഹകരിച്ച എല്ലാവർക്കും നാഥൻ അർഹമായ ഫലം നൽകി അനുഗ്രഹിക്കട്ടെ . ആമീൻ 

No comments:
Write comments