Braking News


SSLC റിസള്‍ട്ട് 5/5/2019 ഉച്ചയ്ക്ക് രണ്ട് മണിമുതല്‍ ലഭ്യമാണ്.. ....





SSLC Result


Jun 25, 2013

ദുബൈ ടാക്സിയില്‍ ഡ്രൈവര്‍മാര്‍ക്ക് അവസരം

ദുബൈ: ടാക്സികളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിന്‍െറ ഭാഗമായി ദുബൈ ടാക്സി കോര്‍പറേഷന്‍ (ഡി.ടി.സി) കമീഷന്‍ വ്യവസ്ഥയില്‍ ഡ്രൈവര്‍മാരെ ജോലിക്കെടുക്കുന്നു.
അല്‍ മുഹൈസിന ഏരിയ നമ്പര്‍ നാലില്‍ ലുലു വില്ളേജിന് അടുത്ത് റോഡ് നമ്പര്‍ 76ലുള്ള ഡി.ടി.സി ആസ്ഥാനത്ത് നടത്തുന്ന നിര്‍ദിഷ്ട പരീക്ഷയും പരിശീലനവും വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്കാണ് ജോലി ലഭിക്കുക. യു.എ.ഇയിലെ ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ ലൈസന്‍സാണ് അടിസ്ഥാന യോഗ്യത. മാന്യമായ പെരുമാറ്റവും ഇംഗ്ളീഷ് സംസാരിക്കാനും വായിക്കാനുമുള്ള കഴിവും നിര്‍ബന്ധമാണെന്ന് ഫ്ളീറ്റ് ഡ്രൈവേഴ്സ് അഫയേഴ്സ് ആക്ടിങ് ഡയറക്ടര്‍ മര്‍വാന്‍ ഉസ്മാന്‍ പറഞ്ഞു.
ചുരുങ്ങിയത് ഒരുമാസത്തിലേറെ സമയപരിധിയുള്ള റസിഡന്‍സ് വിസയോ വിസിറ്റ് വിസയോ ഉണ്ടായിരിക്കണം. പാസ്പോര്‍ട്ടിന് ആറുമാസത്തിലേറെ കാലാവധി വേണം. പ്രായം 21 വയസ്സില്‍ കുറയാനോ 45 വയസ്സില്‍ കൂടാനോ പാടില്ല. വൈദ്യപരിശോധന പാസാകണം. ദുബൈയിലെ സ്ഥലങ്ങളെക്കുറിച്ച് അറിവുണ്ടായിരിക്കണം.
യോഗ്യരായവര്‍ മുഹൈസിനയിലെ ഡി.ടി.സി ആസ്ഥാനത്ത് രാവിലെ ഏഴരക്കും ഉച്ചക്ക് ഒന്നിനും ഇടയില്‍ ബയോഡേറ്റ, പാസ്പോര്‍ട്ട് എന്നിവയുടെ പകര്‍പ്പും അസ്സല്‍ ഡ്രൈവിങ് ലൈസന്‍സും സഹിതം ഇന്‍റര്‍വ്യൂവിന് ഹാജരാകണം. വിവരങ്ങള്‍ക്ക്: 04 2080637, 04 2080554.
 

No comments:
Write comments