Braking News


SSLC റിസള്‍ട്ട് 5/5/2019 ഉച്ചയ്ക്ക് രണ്ട് മണിമുതല്‍ ലഭ്യമാണ്.. ....





SSLC Result


Jun 30, 2013

റംസാനിൽ ദുബായിൽ മെട്രോ സമയത്തിൽ മാറ്റം



ദുബായ്: റംസാന്‍ മാസം പച്ച, ചുവപ്പ് ലൈനുകളില്‍ സഞ്ചരിക്കുന്ന മെട്രോ സര്‍വീസ് സമയങ്ങളില്‍ മാറ്റമുണ്ടാകുമെന്ന് റോഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍.ടി.എ.) യുടെ റെയില്‍ ഓപ്പറേഷന്‍ ഡയറക്ടര്‍ റമദാന്‍ അബ്ദുള്ള അറിയിച്ചു.

റംസാന്‍ മാസത്തില്‍ ജനങ്ങള്‍ വീട്ടില്‍ത്തന്നെയിരിക്കുന്നതിനാല്‍ മെട്രോയില്‍ സഞ്ചരിക്കുന്ന ആളുകളുടെ എണ്ണം കുറവായിരിക്കുമെന്ന് റമദാന്‍ അബ്ദുള്ള പറഞ്ഞു.

രാവിലെയുള്ള ആദ്യ മെട്രോയുടെ സമയം 5.30-ന് പകരം 5.50-നായിരിക്കും പുറപ്പെടുക. മെട്രോ സ്റ്റേഷനുകളിലെ യാത്രക്കാരുടെ എണ്ണത്തെ അപേക്ഷിച്ചായിരിക്കും സമയം നിശ്ചയിക്കുക. ഏറ്റവും തിരക്കുപിടിച്ച സമയമായ കാലത്ത് ആറര മുതല്‍ ഒമ്പതരവരെയും വൈകുന്നേരം നാലരമുതല്‍ എട്ടുമണി വരെയും അഞ്ചു മിനിറ്റിന് പകരമായി മൂന്ന് മിനിറ്റുകളില്‍ ട്രെയിന്‍ സര്‍വീസുകള്‍ ലഭ്യമാണ്. പ്രസ്തുത ട്രെയിന്‍ സമയങ്ങളിള്‍ മാറ്റമുണ്ടാകുമെന്നും പുതുക്കിയ സമയങ്ങള്‍ പിന്നീട് അറിയിക്കുമെന്നും റമദാന്‍ അബ്ദുള്ള പറഞ്ഞു.

No comments:
Write comments