Braking News


SSLC റിസള്‍ട്ട് 5/5/2019 ഉച്ചയ്ക്ക് രണ്ട് മണിമുതല്‍ ലഭ്യമാണ്.. ....





SSLC Result


Jun 5, 2013

മഅ്ദനിയെ നാളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കും


 മഅ്ദനിയെ നാളെ  ആശുപത്രിയില്‍ പ്രവേശിപ്പിക്കും


ബംഗളൂരു: പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന അബ്ദുന്നാസിര്‍ മഅ്ദനിയെ നാളെ വീണ്ടും സൗഖ്യ ആയുര്‍വേദ ആശുപത്രിയില്‍ പ്രവേശിപ്പിക്കും. ആരോഗ്യ നില മോശമായ സാഹചര്യത്തിലാണിത്.
വ്യാഴാഴ്ചത്തെ വിശദ പരിശോധനക്കുശേഷം കിടത്തിചികിത്സ സംബന്ധിച്ച് തീരുമാനമെടുക്കും.
ശ്വാസതടസ്സം, പ്രമേഹസംബന്ധമായ രോഗങ്ങള്‍, വൃക്കസംബന്ധമായ രോഗങ്ങള്‍ എന്നിവ അനുഭവിക്കുന്ന മഅ്ദനിക്ക് കഴിഞ്ഞ മൂന്നു മാസമായി തുടര്‍ചികിത്സ ലഭിച്ചിട്ടില്ല.
ഹൈകോടതി നിര്‍ദേശപ്രകാരം 40 ദിവസത്തെ ചികിത്സക്കുശേഷം കഴിഞ്ഞ ഫെബ്രുവരി 21നാണ് മഅ്ദനി സൗഖ്യ ആശുപത്രി വിട്ടത്. എല്ലാ മാസവും തുടര്‍പരിശോധന നടത്തണമെന്നും കാഴ്ചശക്തി പൂര്‍ണമായും നഷ്ടപ്പെട്ട വലതു കണ്ണിന് ഉടന്‍ ശസ്ത്രക്രിയ ആവശ്യമാണെന്നും ജയില്‍ അധികൃതര്‍ക്ക് നല്‍കിയ മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നു. ജയിലില്‍ ഒരു പ്രമേഹരോഗ വിദഗ്ധന്‍െറ സേവനം ലഭ്യമാക്കണമെന്നും ജയില്‍ സൂപ്രണ്ടിന് സമര്‍പ്പിച്ച മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. എന്നാല്‍, ;മൂന്ന് മാസമായി മഅ്ദനിക്ക് ചികിത്സ നല്‍കാന്‍ ജയില്‍ അധികൃതര്‍ തയാറായില്ല. നടപടിക്രമങ്ങളിലെ നൂലാമാലകളാണ് ജയില്‍ അധികൃതര്‍ ഇതിന് നല്‍കിയ വിശദീകരണം.
മഅ്ദനിയെ പരിശോധനക്ക് ആശുപത്രിയിലേക്കോ അല്ളെങ്കില്‍ മെഡിക്കല്‍ സംഘം ജയിലിലേക്കോ വരാമെന്ന് അറിയിച്ച് സൗഖ്യ ആശുപത്രി അധികൃതര്‍ വീണ്ടും സമീപിച്ചപ്പോഴാണ് ജൂണ്‍ ആറിന് ആശുപത്രിയില്‍ പ്രവേശിപ്പിക്കാമെന്ന് ജയില്‍ അധികൃതര്‍ അറിയിച്ചത്.

No comments:
Write comments