Braking News


SSLC റിസള്‍ട്ട് 5/5/2019 ഉച്ചയ്ക്ക് രണ്ട് മണിമുതല്‍ ലഭ്യമാണ്.. ....





SSLC Result


Jun 8, 2013

വിദ്യാഭ്യാസരംഗത്തെ കച്ചവടവത്കരണം തടയണം - സയ്യിദ് ഇബ്രാഹീമുല്‍ ഖലീലുല്‍ ബുഖാരി

മുക്കം: നന്മയ്ക്കും മൂല്യങ്ങ ള്‍ക്കും പ്രാമുഖ്യം നല്കു ന്നതിന് പകരം വിദ്യാഭ്യാ സരംഗം കച്ചവടമായി മാറിയി രിക്കയാണെന്ന് സമസ്ത മുശാ വറ അംഗം സയ്യിദ് ഇബ്‌റാ ഹിം ഖലീലുല്‍ ബുഖാരി അഭി പ്രായപ്പെട്ടു. അത്യാര്‍ത്തി മനുഷ്യനെ ദുരന്തത്തിലേക്ക് തള്ളിവിടുമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. കാരശ്ശേരി അല്‍- ഈമാന്‍ ചാരിറ്റബിള്‍ സൊസൈറ്റി മുപ്പത് ലക്ഷം രൂപ ചെലവില്‍ നിര്‍മിച്ച സി.എം. സെന്റര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കെ.സി. അബ്ദുല്‍ അസീസ് ദാരിമി അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ എന്‍.പി. അബൂബക്കര്‍ ഹാജി, പുതിയേടത്ത് ആലിക്കുട്ടി ഹാജി, ഇ.കെ. ഉണ്ണിമോയി ഹാജി, എം.പി. അഹമ്മദ്കുട്ടി ഹാജി, കെ.കെ. മുഹമ്മദ് ഹാജി, കുഞ്ഞിമോന്‍ ഹാജി എന്നിവരെ ആദരിച്ചു. വഖഫ് ബോര്‍ഡംഗം എന്‍. അലി അബ്ദുല്ല സുവനീര്‍ പ്രകാശനംചെയ്തു. മജീദ് കക്കാട്, കൊളക്കാടന്‍ സത്താര്‍, വഹാബ് സഖാഫി മമ്പാട്, കെ.ഇ. അബ്ദുറസാഖ്, ജി. അബൂബക്കര്‍, പി.ടി. അഹമ്മദ്കുട്ടി, ഡോ.പി.കെ. അബ്ദുല്‍ഹമീദ്, പി.കെ.സി. മുഹമ്മദ് കെ. അബ്ദുന്നാസര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

No comments:
Write comments