Braking News


SSLC റിസള്‍ട്ട് 5/5/2019 ഉച്ചയ്ക്ക് രണ്ട് മണിമുതല്‍ ലഭ്യമാണ്.. ....





SSLC Result


Jul 13, 2013

ന്യൂനപക്ഷ വിഭാഗം പ്രീ-മെട്രിക് സ്‌കോളര്‍ഷിപ്പ്

ന്യൂനപക്ഷ വിഭാഗം പ്രീ-മെട്രിക് സ്‌കോളര്‍ഷിപ്പ്
സര്‍ക്കാര്‍/എയ്ഡഡ്/സര്‍ക്കാര്‍ അംഗീകൃത (അണ്‍ എയ്ഡഡ്) അഫിലിയേഷനുള്ള സി.ബി.എസ്.ഇ./ഐ.സി.എസ്.ഇ. സ്‌കൂളുകളില്‍ ഒന്നു മുതല്‍ പത്ത് വരെ ക്ലാസുകളില്‍ പഠിക്കുന്ന, മുന്‍വാര്‍ഷിക പരീക്ഷയില്‍ 50 ശതമാനമോ അതില്‍ കൂടുതലോ മാര്‍ക്ക്/ഗ്രേഡ് നേടിയ (ഒന്നാം ക്ലാസിലെ കുട്ടികള്‍ക്ക് മാര്‍ക്ക് നിബന്ധന ബാധകമല്ല) ഒരു ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ള കുടുംബങ്ങളിലെ മുസ്ലീം, ക്രിസ്ത്യന്‍, സിഖ്, ബുദ്ധിസ്റ്റ്, പാഴ്‌സി എന്നീ ന്യൂനപക്ഷ മത വിഭാഗങ്ങളില്‍പ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. നിശ്ചിത ഫോറത്തിലുള്ള അപേക്ഷയും വരുമാനം, മതം എന്നിവ തെളിയിക്കുന്നതിന് രക്ഷകര്‍ത്താവിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലവും, അപേക്ഷകര്‍ പഠിക്കുന്ന സ്‌കൂള്‍ പ്രഥമാധ്യാപകന് ജൂലൈ 31 വൈകുന്നേരം അഞ്ച് മണി വരെ സമര്‍പ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക്www.education.kerala.gov.in,

No comments:
Write comments