ദുബൈ സഅദിയ്യ: റമളാന്‍ പ്രഭാഷണം;
സ്വാഗത സംഘം ഓഫീസ് തുറന്നു.
ദുബൈ: ദുബൈ ഇന്റര്‍ നാഷണല്‍ ഹോളി ഖുര്‍ആന്‍ അവാര്‍ഡ് കമ്മിററിയുടെ അഥിതിയായി പരിശുദ്ധ റമളാന്‍ പ്രഭാഷണത്തി നെത്തുന്ന പ്രമുഖ പണ്ഡിതനും പ്രഭാഷകനുമായ അബ്ദുല്ലത്വീഫ് സഅദി പഴശ്ശിയെ സ്വീകരിക്കാനും പരിപാടി വിജയിപ്പിക്കാനുമായി സംഘാടകസമിതിക്ക് രൂപം നല്‍കി.
ജൂലയ് 24 ബുധന്‍ തറാവീഹിന് ശേഷം ഖിസൈസ് ജംഇയ്യത്തുല്‍ ഇസ്‌ലാഹ് ഓഡിറേറാറിയത്തിലാണ് പ്രഭാഷണം സംഘടിപ്പിച്ചിരി ക്കുന്നത്. ഖിസൈസ് ജാമിഅ: സഅദിയ്യ: അറബിയ്യ: ഇന്ത്യന്‍ സെന്ററിന്റെ കീഴിലാണ് പരിപാടി നടക്കുന്നത്.
ഖിസൈസ് സഅദിയ്യ: സെന്ററില്‍ സ്വാഗത സംഘം ഓഫീസിന്റെ ഉല്‍ഘാടനം യുസഫ് ഹാജി പെരുമ്പ നിര്‍വ്വഹിച്ചു. സെയ്യിദ് ശം സുദ്ധീന്‍ ബാഅലവി, ബി.എം അഹമ്മദ് മുസ്‌ലിയാര്‍ മേല്‍പ്പറമ്പ്, മുനീര്‍ ബാഖവി തുരുത്തി, ജമാല്‍ ഹാജി ചെങ്ങരോത്ത്, ശംസുദ്ധീന്‍ പയ്യോളി, കരീം തളങ്കര, മുഹമ്മദ് കണ്ണൂര്‍, അബ്ദുല്ല ഉളുവാര്‍, നാസര്‍ ഹാജി ചെംനാട്, അബൂബക്കര്‍ സഅദി ആലക്കാട്, അമീര്‍ ഹസ്സന്‍ കന്യപ്പാടി സംബന്ധിച്ചു.
അശ്‌റഫി മമ്പാട് സ്വാഗതവും സുബൈര്‍ കൂവത്തൊട്ടി നന്ദിയും പറഞ്ഞു.




No comments:
Write comments