Braking News


SSLC റിസള്‍ട്ട് 5/5/2019 ഉച്ചയ്ക്ക് രണ്ട് മണിമുതല്‍ ലഭ്യമാണ്.. ....





SSLC Result


Jul 3, 2013

എല്ലാ ആഭ്യന്തര വിളികളും ഇത്തിസലാത്ത് സൗജന്യമാക്കി


ദുബൈ:  എല്ലാ എമിറേറ്റുകളിലും ലാന്‍ഡ്‌ലൈനുകള്‍ തമ്മിലുള്ള കോളുകള്‍ ഇത്തിസലാത്ത് സൗജന്യമാക്കിയതോടെ പുതിയ സൗകര്യത്തിന്റെ ആഹ്ലാദത്തിലാണ് രാജ്യത്തെ ലക്ഷണക്കിന് ഉപഭോക്താക്കള്‍. ലാന്‍ഡ് ലൈന്‍, ഇലൈഫ് ഉപഭോക്താക്കള്‍ക്കാണ് ഈ ആനുകൂല്യം ലഭ്യമായത്. നേരത്തെ നിലവിലുള്ള പ്രാദേശിക സൗജന്യ ലോക്കല്‍ കോളുകള്‍ക്കു പുറമെയാണ് പുതിയ ആനുകൂല്യം.

എമിറേറ്റുകളെ തമ്മില്‍ ബന്ധിപ്പിക്കുന്നതിന്റെ സൂചനയാണ് യു.എ.ഇയ്ക്ക് അകത്തുള്ള എല്ലാ ലാന്‍ഡ് ഫോണ്‍ വിളികളും ഇത്തിസലാത്ത് സൗജന്യമാക്കിയത്. ഇലൈഫ് ലാന്‍ഡ്‌ലൈന്‍ ഉപഭോക്താക്കള്‍ക്കായി മികച്ച വ്യക്തതയുള്ള എച്ച്.ഡി വോയ്‌സ് സംവിധാനം ഏര്‍പ്പെടുത്തുന്നുണ്ട്. ഈ സേവനം പൂര്‍ണമായും ഉപയോഗപ്പെടുത്താന്‍ സഹായിക്കുന്ന എച്ച്.ഡി. ടെലിഫോണുകളും പുറത്തിറക്കാനിരിക്കുകയാണ്.

ഇലൈഫ് ഉപഭോക്താക്കള്‍ക്ക് പ്രതിമാസ വാടകയില്‍ ഒരു വ്യത്യാസവുമില്ലാതെയാണ് സൗജന്യ ദേശീയ ലാന്‍ഡ്‌ലൈന്‍ കോളുകളും എച്ച്.ഡി. വോയ്‌സ് സംവിധാനവും നല്‍കുന്നത്. പുതിയ ഇലൈഫ് സേവനങ്ങള്‍ ഇത്തിസാലാത്ത് വെബ്‌സൈറ്റിലെ ഇലൈഫ് പേജില്‍ നിന്ന് ലഭ്യമാണ്. മികച്ച സേവനങ്ങള്‍ നല്‍കുന്നതിന് അത്യാധുനിക ടെലികോം അടിസ്ഥാന സൗകര്യങ്ങള്‍ ഇത്തിസാലാത്ത് ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ഹോ പ്രഡക്റ്റ് വിഭാഗം വൈസ് പ്രസിഡണ്ട് റാശിദ് അല്‍ അബ്ബാള്‍ വ്യക്തമാക്കി.

പുതുതലമുറ ഫൈബര്‍ ഓപ്ടിക് സാങ്കേതികതയാണ് ഇലൈഫ് സേവനങ്ങള്‍ക്ക് ഉപയോഗിക്കുന്നത്. ഇലൈഫ് ഉപയോക്താക്കളല്ലാത്ത ലാന്‍ഡ്‌ലൈന്‍ വരിക്കാരുടെ പ്രതിമാസ നിരക്ക് 39 ദിര്‍ഹമായിരിക്കും. നിലവില്‍ മിക്ക എമിറേറ്റുകളിലും എമിറേറ്റിനുള്ളിലെ ലാന്‍ഡ്‌ലൈനുകള്‍ തമ്മിലുള്ള കോളുകള്‍ സൗജന്യമാണ്. അബൂദബിയില്‍ 30 കിലോമീറ്റര്‍ ചുറ്റളവിന് പുറത്തുള്ള ലാന്‍ഡ്‌ലൈനിലേക്കുള്ള കോളുകള്‍ക്ക് ചാര്‍ജ് ഈടാക്കുന്നുണ്ട്.

ഒരു നിശ്ചിത രാജ്യത്തേക്ക് നിരന്തരം വിളിക്കുന്ന ഉപഭോക്താക്കള്‍ക്ക് ഏറെ ലാഭകരമായ സേവനം നല്‍കുന്ന 'ഫേവറേറ്റ് കണ്‍ട്രി' പഌനും ഇത്തിസാലാത് ആരംഭിച്ചു. വിവിധ രാജ്യങ്ങളിലുള്ള കുടുംബാംഗങ്ങളെയും സുഹൃത്തുക്കളേയുാ വിളിക്കുന്ന ഇത്തിസാലത്ത് ഉപഭോക്താക്കള്‍ക്ക് 'സൂപ്പര്‍' ഓഫ്പീക്ക് പഌനും ലഭ്യമാണ്. വീട്ടിലെ ലാന്‍ഡ്‌ലൈനില്‍ നിന്നുള്ള വിളികള്‍ക്ക് കുറഞ്ഞ നിരക്ക് നല്‍കുന്ന പഌന്‍ ആണിത്.

കോണ്‍ഫറന്‍സ് കോള്‍, കോള്‍ വെയ്റ്റിങ്/ബാറിങ്, കോള്‍ ഫോര്‍വേഡിങ് സംവിധാനങ്ങളുള്ള അഡ്വാന്‍സ്ഡ് സ്റ്റാര്‍ പാക്കേജും ഇത്തിസാലാത്തിനുണ്ട്. മികച്ച സേവനങ്ങള്‍ നല്‍കുന്നതിന് അത്യാധുനിക ടെലികോം അടിസ്ഥാനസൗകര്യങ്ങള്‍ ഇത്തിസാലാത്ത് ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് റാശിദ് അല്‍ അബ്ബാള്‍ വ്യക്തമാക്കി. പുതുതലമുറ ഫൈബര്‍ ഓപ്ടിക് സാങ്കേതികതയാണ് ഇലൈഫ് സേവനങ്ങള്‍ക്ക് ഉപയോഗിക്കുന്നത്. മണിക്കൂറില്‍ 300 എം.ബി വേഗതയുള്ള ഇന്റര്‍നെറ്റ് സേവനമാണ് ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് ഇത്തിസാലാത് നല്‍കുന്നത്.

No comments:
Write comments