Braking News


SSLC റിസള്‍ട്ട് 5/5/2019 ഉച്ചയ്ക്ക് രണ്ട് മണിമുതല്‍ ലഭ്യമാണ്.. ....





SSLC Result


Jul 2, 2013

പാസ്പോര്‍ട്ട്: പണമടക്കാന്‍ ഓണ്‍ലൈന്‍ സംവിധാനം



കൊച്ചി: പാസ്പോര്‍ട്ട് അപേക്ഷകര്‍ക്ക് അപ്പോയ്മെന്‍റ് എടുക്കുന്നതിന് ഈ മാസം അഞ്ച് മുതല്‍ ഓണ്‍ലൈന്‍ പേയ്മെന്‍റ് സംവിധാനം നിലവില്‍ വരും. കൊച്ചി മേഖല പാസ്പോര്‍ട്ട് ഓഫിസിന് കീഴില്‍ വരുന്ന ആലപ്പുഴ, കോട്ടയം, കൊച്ചി, ആലുവ, തൃശൂര്‍ പാസ്പോര്‍ട്ട് സേവ കേന്ദ്രങ്ങളും കോഴിക്കോട് മേഖല പാസ്പോര്‍ട്ട് ഓഫിസിന് കീഴില്‍ വരുന്ന കോഴിക്കോട് വെസ്റ്റ് ഹില്‍, വടകര, കണ്ണൂര്‍, പയ്യന്നൂര്‍ പാസ്പോര്‍ട്ട് സേവ കേന്ദ്രങ്ങളും പുതിയ സംവിധാനത്തിന് തയാറായതായി ബന്ധപ്പെട്ട മേഖല പാസ്പോര്‍ട്ട് ഓഫിസര്‍മാര്‍ അറിയിച്ചു.
കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്‍െറ വെബ്സൈറ്റ് വഴി അപ്പോയ്മെന്‍റ് ബുക് ചെയ്യുന്ന സമയത്ത് തന്നെ അപേക്ഷകര്‍ ഓണ്‍ലൈനായി ഫീസടക്കണം. ഇതുവഴി യാഥാര്‍ഥ അപേക്ഷകര്‍ മാത്രം അപ്പോയ്മെന്‍റ് എടുക്കുന്നതിനും എടുത്ത ശേഷം വരാതിരിക്കുന്നവരുടെ എണ്ണം കുറക്കാനും സാധിക്കും. പുതിയ രീതി അനുസരിച്ച് www.passportindia.gov.in എന്ന വെബ്സൈറ്റിലൂടെ ക്രഡിറ്റ്/ഡെബിറ്റ് കാര്‍ഡുകള്‍ (മാസ്റ്റര്‍, വിസ) സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഇന്‍റര്‍നെറ്റ് ബാങ്കിങ് എന്നിവ വഴി ഫീസ് അടക്കാം. വെബ്സൈറ്റില്‍ നിന്ന് ലഭിക്കുന്ന ചെലാന്‍ ഉപയോഗിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ശാഖകളില്‍ പണമടച്ച ശേഷവും അപ്പോയ്മെന്‍റ് എടുക്കാവുന്നതാണ്. പുതിയ രീതിയില്‍ അപ്പോയ്മെന്‍റിനായി സമീപ തീയതിയും സമയവും സിസ്റ്റം ഓട്ടോമാറ്റിക്കായി കണ്ടെത്തി അറിയിക്കും.
നിലവിലെ സംവിധാനത്തില്‍ അപ്പോയ്മെന്‍റ് ബുക് ചെയ്ത ശേഷം വരാതിരിക്കുന്ന അപേക്ഷകര്‍ വളരെയധികമുള്ളതിനാല്‍ ഇത് കുറച്ച് യഥാര്‍ഥ അപേക്ഷകര്‍ക്കുള്ള കാലതാമസം ഒഴിവാക്കാനാണ് പുതിയ സംവിധാനം ആരംഭിക്കുന്നത്.

No comments:
Write comments