കോഴിക്കോട്: പ്രവാചക സ്‌നേഹം ജീവിത പ്രമേയമാക്കണമെന്ന് അഖിലേന്ത്യാ ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍. പ്രവാചകന്‍ മുഹമ്മദ് നബിയോടുള്ള സ്‌നേഹത്തിലൂടെ ജീവിതം ക്രമീകരിക്കുമ്പോള്‍ അനാഥരോടും സഹജീവികളോടുമുള്ള ബാധ്യത തിരിച്ചറിയാനാവുമെന്നും അദ്ദേഹം പറഞ്ഞു.
മര്‍കസില്‍ നടന്ന രാജ്യത്തെ ഏറ്റവും ശ്രേദ്ധേയമായ ആത്മീയ സംഗമമായ ഖത്മുല്‍ ബുഖാരി സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു കാന്തപുരം. സമ്മേളനം സമസ്ത കേരള സുന്നി ജംഇയ്യത്തുല്‍ ഉലമ വൈസ് പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് അഫീഫുദ്ദീന്‍ ജീലാനി ബഗ്ദാദ് മുഖ്യാതിഥിയായിരുന്നു. മര്‍കസ് പ്രസിഡന്റ് സയ്യിദ് അലി ബാഖഫി തങ്ങള്‍ അധ്യക്ഷത വഹിച്ചു. മര്‍കസ് പ്രിന്‍സിപ്പാള്‍ ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട് സ്വാഗതം പറഞ്ഞു.സി.മുഹമ്മദ് ഫൈസി വിഷയാവതരണം നടത്തി.
സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി
തങ്ങള്‍, സയ്യിദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി, സയ്യിദ് ഇബ്‌റാഹീം ഖലീല്‍
ബുഖാരി തങ്ങള്‍, സയ്യിദ് അബ്ദുല്‍ ഫത്താഹ് അവേലം, പി. ഹസന്‍ മുസ്‌ലിയാര്‍
വയനാട്, അബു ഹനീഫല്‍ ഫൈസി, വണ്ടൂര്‍ അബ്ദുറഹ്മാന്‍ ഫൈസി, താഴ്പ്ര മൊയ്തീന്‍
കുട്ടി മുസ്‌ലിയാര്‍, പി.ടി. അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, സംബന്ധിച്ചു.
അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയിലെ ശാസ്ത്രജ്ഞന്‍ ഡോ. നസീര്‍ അഹ്മദ്,
ഡോ.ഉമര്‍ (അമേരിക്ക), ഡോ. എം.എ.എച്ച് അസ്ഹരി, ഡോ.പി.എം.എ. സലാം, സി എം.
ഇബ്‌റാഹിം സാഹിബ് പ്രസംഗിച്ചു. മര്‍കസ് നടത്തിയ അഖില കേരള ഖുര്‍ആന്‍ ജലീല്‍
അല്‍ ഫഹീം യു എ ഇ ഉപഹാരങ്ങള്‍ സമര്‍പ്പിച്ചു. ഹാഫിള് അബൂബക്കര്‍ സഖാഫി
നന്ദി പറഞ്ഞു
രാവിലെ ഒന്‍പത് മണിക്ക് ആരംഭിച്ച
സഖാഫി സംഗമത്തില്‍ മര്‍കസ് വൈസ് പ്രസിഡന്റ് സയ്യിദ് യൂസുഫ് ജീലാനി
വൈലത്തൂര്‍ പ്രാര്‍ത്ഥന നടത്തി. കെ കെ അഹമ്മദ് കുട്ടി മുസ്‌ലിയാര്‍
കട്ടിപ്പാറ അധ്യക്ഷത വഹിച്ചു. സ്വഹീഹുല്‍ ബുഖാരി അപവാദങ്ങള്‍ക്കപ്പുറം എന്ന
വിഷയത്തില്‍ കാന്തപുരം എ പി മുഹമ്മദ് മുസ്‌ലിയാര്‍ ക്ലാസെടുത്തു. പേരോട്
അബ്ദുറഹിമാന്‍ സഖാഫി മുഖ്യപ്രഭാഷണം നടത്തി. ഹസ്രത്ത് മുഖ്താര്‍ ബാഖവി, വി
പി എം ഫൈസി വില്യാപ്പള്ളി, സയ്യിദ് ത്വാഹാ സഖാഫി, ഇസ്സുദ്ദീന്‍ സഖാഫി, അലവി
സഖാഫി കൊളത്തൂര്‍, ഡോ മുഹമ്മദ് കുഞ്ഞി സഖാഫി, അബ്ദുറശീദ് സഖാഫി കക്കിഞ്ച,
ശാഫി സഖാഫി മുണ്ടമ്പ്ര, ആശംസകളറിയിച്ച് പ്രസംഗിച്ചു. കെ എസ് മുഹമ്മദ്
മുസ്‌ലിയാര്‍, കെ ഹുസൈന്‍ മുസ്‌ലിയാര്‍, കെ കെ മുഹമ്മദ് മുസ്‌ലിയാര്‍,
ചെറുശ്ശോല അബ്ദുല്‍ ജലീല്‍ സഖാഫി സംബന്ധിച്ചു. അബ്ദുല്‍ അസീസ് സഖാഫി
വെള്ളയൂര്‍ സ്വാഗതവും ബശീര്‍ സഖാഫി കൈപ്പുറം നന്ദിയും പറഞ്ഞു.മഗ്‌രിബിന് നിസ്‌കാരാന്തരം ദൗറതുല്‍ ഖുര്‍ആന്‍ പ്രാര്‍ത്ഥനാ സമ്മേളനം നടന്നു. ആയിരങ്ങള്‍ പങ്കെടുത്തു. -
No comments:
Write comments