Braking News


SSLC റിസള്‍ട്ട് 5/5/2019 ഉച്ചയ്ക്ക് രണ്ട് മണിമുതല്‍ ലഭ്യമാണ്.. ....





SSLC Result


Jul 1, 2014

സയ്യിദ് സിനാന് ഈ റമസാനില്‍ പള്ളിയില്‍ പോകാം

കോഴിക്കോട്: ഫാക്ട് മൈനസ് റ്റുവല്‍വ് എന്ന രോഗം കാരണം സുന്നത്ത് കര്‍മം കഴിയാത്തതിനാല്‍ പള്ളിയില്‍ കയറാനാവാതെ വിഷമവൃത്തത്തിലായിരുന്ന സിനാന്‍ തങ്ങള്‍ക്കും കുടുംബത്തിനും ഇനി ആശ്വസിക്കാം. വര്‍ഷങ്ങളായി നടക്കാതിരുന്ന സുന്നത്ത് കര്‍മം കഴിഞ്ഞ സന്തോഷത്തിലാണ് തങ്ങള്‍ കുടുംബത്തിലെ പന്ത്രണ്ടുകാരന്‍ സയ്യിദ് സിനാന്‍ . പാലക്കാട് ജില്ലയിലെ എറവക്കാട്ടെ സൈതലവിക്കോയ തങ്ങളുട...െ മകന്‍ സിനാന്‍ വര്‍ഷങ്ങളായി വിവിധ ആശുപത്രികള്‍ കയറിയിറങ്ങുന്നു. രക്തം കട്ട പിടിക്കാത്ത അപൂര്‍വ്വം രോഗം കാരണം സുന്നത്ത് കര്‍മം നടത്താനാവില്ലെന്ന് പറഞ്ഞ് ഡോക്ടര്‍മാര്‍ കയ്യൊഴിഞ്ഞപ്പോഴാണ് ജീവ കാരുണ്യ സംഘടനയായ ആര്‍.സി.എഫ്.ഐയെ സമീപിക്കുന്നത്.
സയ്യിദ് കുടുംബങ്ങളുടെ സംഘടനയായ അഖ്‌സയുമായി സഹകരിച്ച് കല്ലമ്പാറ ഷിഫ ഹോസ്പിറ്റലിലെ ഡോ: മുഹമ്മദ് ഹനീഫയാണ് സധീരം സുന്നത്ത് കര്‍മ ദൗത്യം ഏറ്റെടുത്തത്. 1,50,000 രൂപ ചെലവ് വരുന്ന ശാസ്ത്രക്രിയ 25,000 രൂപ ചിലവില്‍ ചെയ്തു കൊടുക്കാനും അദ്ദേഹം തയ്യാറായി. ആര്‍.സി.എഫ്.ഐയുമായി സഹകരിച്ച് അഖ്‌സ മുന്‍കയ്യെടുത്തപ്പോള്‍ ശാസ്ത്രക്രിയ വിജയകരമായി നടന്നു.
അഖ്‌സ സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ലുഖ്മാനുല്‍ ഹഖീം ഐദറൂസി, മര്‍കസ് നോളേജ് സിറ്റി സി.ഇ.ഒ ഇ.വി അബ്ദുറഹ്മാന്‍, ആര്‍.സി.എഫ്.ഐ റീജ്യണല്‍ മാനേജര്‍ റശീദ് പുന്നശ്ശേരി എന്നിവരാണ് ഈ ഉദ്യമത്തിന് നേത്രത്വം നല്‍കിയത്. ആത്മീയ സഹായത്തോടെയാണ് ശാസ്ത്രക്രിയ വിജയകരമായെതെന്നാണ് ഡോ: മുഹമ്മദ് ഹനീഫ വിശ്വസിക്കുന്നത്. ഉള്ളാള്‍ തങ്ങളെ മരണം വരെ ചികിസിച്ച ഡോക്ടര്‍ കൂടിയാണ് ഡോ: മുഹമ്മദ് ഹനീഫ.

 

No comments:
Write comments