Braking News


SSLC റിസള്‍ട്ട് 5/5/2019 ഉച്ചയ്ക്ക് രണ്ട് മണിമുതല്‍ ലഭ്യമാണ്.. ....





SSLC Result


Jul 26, 2014

മദായിൻ സ്വാലിഹിലേക്ക് ICF- RSC ചരിത്ര പഠന യാത്ര

മദായിൻ സ്വാലിഹിലേക്ക് ICF- RSC ചരിത്ര പഠന യാത്ര 
 






 
മക്ക: ICF-RSC മക്ക ഘടകം 6000 വർഷങ്ങൾക്ക് മുമ്പ് ജീവിച്ച സ്വാലിഹ് നബിയുടെ നാട്ടിലേക്ക് ചരിത്ര പഠന യാത്ര സംഘടിപ്പിക്കുന്നു. പെരുന്നാൾ സുദിനം വൈകുന്നേരം പുറപ്പെടുന്ന സംഘം പ്രവാചകർ (സ) തങ്ങളുടെ സവിധത്തിൽ സന്ദർശനം നടത്തും. ശേഷം മനുഷ്യ കരങ്ങളാൽ പാറകളിൽ നിര്മ്മിച്ച മദായിൻ സ്വാലിഹ് പട്ടണത്തിലേക്ക് യാത്ര തിരിക്കും. അവിടെ മുഅജിസത്തിനാൽ ഒട്ടകം പുറത്ത്   വന്ന പാറ , ഒറ്റ ദിവസം കൊണ്ട് ഒട്ടകം കുടിച് തീർത്ത കിണർ, ഒരു നാഗരികതയുടെ അത്ഭുത പ്പെടുത്തുന്ന വിവിധ ശേഷിപ്പുകൾ സന്ദർശിക്കും .വിനോദവും വിഞ്ജാനവും  കോർത്തിണക്കി സംഘടിപ്പിക്കുന്ന യാത്രക്ക് സൈദലവി സഖാഫി കീഴ്ശ്ശേരി നേതൃത്വം നല്കും. യാത്രയിലും മദീനയിലും നടക്കുന്ന വിവിധ വൈജ്ഞാനിക സെഷനുകൾക്ക് സയ്യിദ് മുഹമ്മദ്‌ തുറാബ് അസ്സഖാഫ്, അഹ്മദ് മീരാൻ സഖാഫി, ബഷീർ മുസ്ലിയാർ അടിവാരം, ജലീൽ വെളിമുക്ക്, ഉസ്മാൻ കുറുകത്താണി, നജിം തിരുവനന്തപുരം, സൽമാൻ വെങ്കളം, സിറാജ് വില്യാപള്ളി, യഹിയ ആസഫലി തുടങ്ങിയ പ്രമുഖർ നേതൃത്വം നല്കും.  ബുകിംഗി നും വിവരങ്ങൾക്കും 
053 5015057.
 
നജിം 
RSC മക്ക

No comments:
Write comments