ദുബൈ: ഇന്ത്യയുടെ 68ാമത്
സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി ദുബൈ ഐ സി എഫ് വൈവിധ്യമാര്‍
പരിപാടികള്‍ സംഘടിപ്പിക്കും. 15 (വെള്ളി) രാവിലെ ഒമ്പതിന് ഐ സി എഫ്
ആസ്ഥാനത്ത് പതാക ഉയര്‍ത്തുന്നതോടെ ചടങ്ങുകള്‍ ആരംഭിക്കും. സ്വാതന്ത്ര്യ
സ്മൃതി, സത്യ പ്രതിജ്ഞ തുടങ്ങിയ പരിപാടികളും ഇതോടനുബന്ധിച്ചു നടക്കും.
വൈകുന്നേരം ഏഴിന് ഐ സി എഫ് ഓഡിറ്റോറിയത്തില്‍ ‘ഭാവി ഇന്ത്യ: മതേതര വികസന
പരിപ്രേക്ഷ്യം’ എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാറില്‍ പ്രമുഖര്‍
സംബന്ധിക്കും.
യോഗത്തില്‍ ഐ സി എഫ് പ്രസിഡന്റ് മുസ്തഫ ദാരിമി വിളയൂര്‍ അധ്യക്ഷത വഹിച്ചു.
അബ്ദുല്‍ അസീസ് സഖാഫി മമ്പാട്, സി എം എ ചേറൂര്‍, സുലൈമാന്‍ കന്മനം, സലാം
മാസ്റ്റര്‍ കാഞ്ഞിരോട് തുടങ്ങിയവര്‍ പ്രസംഗിച്ചു.
No comments:
Write comments