Braking News


SSLC റിസള്‍ട്ട് 5/5/2019 ഉച്ചയ്ക്ക് രണ്ട് മണിമുതല്‍ ലഭ്യമാണ്.. ....





SSLC Result


Aug 6, 2014

ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ മത വിദ്യാഭ്യാസ കലാലയം

കോഴിക്കോട്: ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ മത വിദ്യാഭ്യാസ കലാലയമായ കാരന്തൂരിലെ ജാമിഅ മര്‍കസ് ഇതു വരെ 8140 സഖാഫി ബിരുദധാരികളെ സമൂഹത്തിന് സംഭാവന ചെയ്തു. ഡിസംബര്‍ 18-21 തിയ്യതികളില്‍ നടക്കുന്ന മര്‍കസ് വാര്‍ഷിക സമ്മേളനത്തിന്റെ മുന്നോടിയായി പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

കേരള മുസ്‌ലിം ചരിത്രത്തില്‍ നിര്‍ണായകമായ പങ്കാണ് മര്‍കസില്‍ നിന്ന് ബിരുദമെടുത്ത സഖാഫികള്‍ വഹിക്കുന്നതെന്ന് മര്‍കസ് സാരഥിയും അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറിയുമായ കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ പറഞ്ഞു.

1978-ല്‍ മക്കയിലെ വിശ്രുത പണ്ഡിതന്‍ മര്‍ഹൂം

മുപ്പത്തി ഏഴാം വാര്‍ഷികം ആഘോഷിക്കുന്ന മര്‍കസില്‍ നിന്ന് ബിരുദമെടുത്ത പണ്ഡിതരാണ് കേരളത്തിലെ ഏഴായിരത്തി അഞ്ഞൂറിലധികം മഹല്ലുകളില്‍ മതനേതൃത്വം നല്‍കിക്കൊണ്ടിരിക്കുന്നത്. മുസ്‌ലിം സമുദായത്തിന്റെ മതകാര്യങ്ങളില്‍ വ്യക്തമായ നേതൃപാടവം കാണിക്കുന്ന സഖാഫികള്‍ മറ്റു പല മേഖലകളിലും സേവനമനുഷ്ഠിക്കുന്നു. വിവിധ സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലും ഇവര്‍ കര്‍മനിരതരാണ്.
സയ്യിദ് മുഹമ്മദ് അലവി അല്‍മാലികി തറക്കല്ലിട്ട് കാരന്തൂരില്‍ ആരംഭിച്ച മര്‍കസില്‍ 1981 ഏപ്രില്‍ 12നാണ് ശരീഅത്ത് കോളേജ് ആരംഭിച്ചത്. മൗലവി ഫാസില്‍ സഖാഫി കോഴ്‌സിന് തുടക്കം കുറിച്ച് മര്‍ഹൂം കണ്ണിയത്ത് അഹ്മദ് കുട്ടി മുസ്‌ലിയാരാണ് ഉദ്ഘാടനം ചെയ്തത്. മര്‍ഹൂം സയ്യിദ് അബ്ദു റഹ്മാന്‍ അല്‍ ബുഖാരി ഉള്ളാള്‍ തങ്ങളുടെ ബുഖാരി ദര്‍സോടെയായിരുന്നു മത പഠനത്തിന് പ്രാരംഭം കുറിച്ചത്. 1988-ല്‍ മൗലവി കാമില്‍ സഖാഫി കോഴ്‌സ് ആരംഭിച്ചു.

No comments:
Write comments