Braking News


SSLC റിസള്‍ട്ട് 5/5/2019 ഉച്ചയ്ക്ക് രണ്ട് മണിമുതല്‍ ലഭ്യമാണ്.. ....





SSLC Result


Sep 25, 2014

ഗള്‍ഫില്‍ അറഫാ ദിനം വെള്ളിയാഴ്ച




ഈ വര്‍ഷത്തെ അറഫാ ദിനം ഒക്‌ടോബര്‍ മൂന്ന് വെള്ളിയാഴ്ചയായിരിക്കുമെന്ന് സഊദി സുപ്രീം കോടതി പ്രഖ്യാപിച്ചു. ഇന്നലെ സൂര്യാസ്തമയത്തിനു ശേഷം മാസപ്പിറ കണ്ടതായി വിശ്വാസ യോഗ്യമായ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇന്ന് ദുല്‍ ഹജ്ജ് ഒന്നായി ശരീഅത്ത് കോടതി പ്രഖ്യാപിക്കുകയായിരുന്നു. ഇതടിസ്ഥാനത്തില്‍ ഒക്‌ടോബര്‍ മൂന്ന് വെള്ളി അറഫാ ദിനവും നാല് ശനി പെരുന്നാളുമായിരിക്കുമെന്ന് കോടതി പ്രഖ്യാപിച്ചു. അറഫാ സംഗമം വെള്ളിയാഴ്ച കൂടിയായതിനാല്‍ ഈ വര്‍ഷത്തെ ഹജ്ജ് ‘അല്‍ ഹജ്ജുല്‍ അക്ബര്‍’ ആയിരിക്കും. സാധാരണയുള്ള ഹജ്ജിനേക്കാള്‍ ഒരുപാടു മടങ്ങ് പ്രതിഫലം ലഭിക്കുന്ന അല്‍ ഹജ്ജുല്‍ അക്ബര്‍ അപൂര്‍വമായേ സംഭവിക്കാറുള്ളു.

No comments:
Write comments