Braking News


SSLC റിസള്‍ട്ട് 5/5/2019 ഉച്ചയ്ക്ക് രണ്ട് മണിമുതല്‍ ലഭ്യമാണ്.. ....





SSLC Result


Sep 15, 2014

SYS - മർകസ് ഹാജിമാർ പുണ്യ ഭൂമിയിൽ

മക്ക :  കേരളത്തിലെ   പ്രമുഖ   സ്വകാര്യ ഹജ്ജ്  ഗ്രൂപ്പുകളായ SYS  ഹജ്ജ് സെല്ലിന്റെയും മർകസ്  ഹജ്ജ്  ഗ്രൂപ്പിന്റെയും  നേതൃത്വത്തിലുള്ള  തീർത്ഥാടകർ  പുണ്യ ഭൂമിയിൽ  എത്തി. കഴിഞ്ഞ  ദിവസം പുലർച്ചെ  ജിദ്ദ വിമാനത്താവളത്തിൽ  എത്തിയ സംഘം മക്കയിൽ എത്തി ഉംറ  നിർവഹിച്ചു. SYS  കണ്ണൂർ  ജില്ല പ്രസിഡന്റ്‌ അബ്ദുൽ ലത്തീഫ് സഅദി പഴശ്ശി യാണ് SYS സംഘത്തെ നയിക്കുന്നത്. അബ്ദുൽ ജബ്ബാർ സഖാഫി എറണാകുളം, മുനീർ സഖാഫി പാറക്കടവ് , അബ്ദുൽ ലത്തീഫ് മുസ്ലിയാർ കുറ്റിക്കാട്ടൂർ , അശ്റഫ്  സഖാഫി കടവത്തൂർ  എന്നീ പ്രമുഖരും സംഘത്തെ അനുഗമിക്കുന്നുണ്ട്.
SYS സംസ്ഥാന വൈസ് പ്രസിഡന്റും  മർകസ്  ജനറൽ മാനേജറുമായ  സി.മുഹമ്മദ്‌ ഫൈസിയാണ് മർകസ് സംഘത്തിന്റെ ചീഫ് അമീർ. സുപ്രസിദ്ധ പണ്ഡിതനും ഉജ്ജ്വല വാഗ്മിയുമായ മുഹമ്മദലി സഖാഫി വള്ളിയാടും മർകസ് സംഘത്തെ അനുഗമിക്കുന്നുണ്ട്.
ഹറമിന്  അടുത്ത്  അജ്ജിയാദിലെ ഒലയാൻ മക്ക ഹോട്ടലിലാണ്‌  ഇരു  സംഘങ്ങളും താമസിക്കുന്നത്‌.മക്കയിലെ ആരാധനകളും പുണ്യ സ്ഥലങ്ങളിലെ സന്ദർശനങ്ങളും പൂർത്തിയാക്കി ദുൽഖഅദ് അവസാനം   മദീനയിലേക്ക് തിരിക്കുന്ന സംഘം മദീന സന്ദർശനത്തിന് ശേഷം  ദുലഹ്ജ്ജ് 6 നു മദീനയിലെ അബിയാർ അലിയിൽ നിന്ന് ഹജ്ജിനു ഇഹ്റാം ചെയ്തു  മിനയിലേക്ക് പുറപ്പെടും. 
ICF- RSC  പ്രവർത്തകരുടെ നേതൃത്വത്തിൽ  ഇരു സംഘങ്ങൾക്കും മക്കയിൽ  ഹൃദ്യമായ സ്വീകരണം നല്കി. ICF സൗദി നാഷണൽ പ്രസിഡന്റ്‌ സയ്യിദ് ഹബീബ് കോയ ബുഖാരി, ICF മിഡിൽ ഈസ്റ്റ്‌ സെക്രട്ടറി മാരായ ജലീൽ വെളിമുക്ക്, മുജീബ് എ .ആർ  നഗർ , സൈദലവി സഖാഫി കീഴിശ്ശേരി, കുഞ്ഞാപ്പു ഹാജി പട്ടർക്കടവ് , ഉസ്മാൻ കുറുകത്താണി, അഹമദ് മീരാൻ സഖാഫി, നാസർ  കൊടുവള്ളി , നജീം തിരുവനന്തപുരം , അബ്ദുൽ ഖാദർ  മാസ്റ്റർ ( ജിദ്ദ)  അശ്റഫ് പേങ്ങാട്, അബ്ദു റസാഖ് സഖാഫി, സൽമാൻ വെങ്കളം, മുഹമ്മദലി വലിയോറ  നേതൃത്വം നൽകി.

No comments:
Write comments