ദുബൈ: യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ മൂത്തമകന്‍ ശൈഖ് റാശിദ് ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം അന്തരിച്ചു. ശനിയാഴ്ച രാവിലെ ഹൃദയാഘാതം മൂലമാണ് വിയോഗമുണ്ടായതെന്ന് ദുബൈ മീഡിയ ഓഫീസ് അറിയിച്ചു. 34 വയസ്സായിരുന്നു. ശൈഖ് റാശിദ് ബിന്‍ മുഹമ്മദ് ബിന്‍ മക്തൂമിന്റെ വിയോഗത്തില്‍ ദുബായില്‍ മൂന്നു ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. എമിറേറ്റില്‍ പതാക താഴ്ത്തിക്കെട്ടുമെന്ന് ദുബൈ റൂളേര്‍സ് കോര്‍ട്ട് അറിയിച്ചു. ഇന്ന് മഗ്‌രിബ് നിസ്‌കാരത്തിന് ശേഷം സഅബീല്‍ മസ്ജിദില്‍ മയ്യിത്ത് നിസ്‌കാരം നടക്കും. ഉമ്മു ഹുറൈര്‍ ഖബര്‍സ്ഥാനില്‍ ഖബറടക്കും. ശൈഖ് റാശിദിന്റെ വിയോഗത്തില്‍ യു എ ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ അനുശോചനം അറിയിച്ചു. കുതിരയോട്ട കമ്പക്കാരനും സഅബീല്‍ കുതിരാലയത്തിന്റെ മേധാവിയുമായിരുന്നു.
No comments:
Write comments