Braking News


SSLC റിസള്‍ട്ട് 5/5/2019 ഉച്ചയ്ക്ക് രണ്ട് മണിമുതല്‍ ലഭ്യമാണ്.. ....





SSLC Result


Apr 26, 2016

എസ് എസ് എൽ സി 2016 ഫലം നാളെ (ബുധനാഴ്ച ) പ്രഖ്യാപിച്ചേക്കും

എസ് എസ് എൽ സി 2016 ഫലം നാളെ (ബുധനാഴ്ച ) പ്രഖ്യാപിച്ചേക്കും. ഫലം പ്രഖ്യാപനം കഴിഞ്ഞാലുടൻ മൂന്ന് മിനിട്ടിനുള്ളിൽ ഫലം എത്തിക്കാനുള്ള സജ്ജീകരണം ഏർപ്പെടുത്തിയിട്ടുണ്ട് 

തിരുവനന്തപുരം∙ എസ്എസ്എൽസി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും. ഇതിനു മുന്നോടിയായി ഫലം അംഗീകരിക്കുന്നതിനുള്ള പരീക്ഷാ ബോർഡ് യോഗം ഇന്നു മൂന്നിനു പൊതു വിദ്യാഭ്യാസ ഡയറക...
ഡയറക്ടറുടെ അധ്യക്ഷതയിൽ ചേരും. തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാൽ വിദ്യാഭ്യാസ മന്ത്രിക്കു പകരം പൊതു വിദ്യാഭ്യാസ അഡീഷനൽ ചീഫ് സെക്രട്ടറിയായിരിക്കും ഫലം പ്രഖ്യാപിക്കുക.

കഴിഞ്ഞ വർഷം എല്ലാ വിദ്യാർഥികൾക്കും അഞ്ചു മാർക്ക് വീതം സൗജന്യമായി നൽകിയിരുന്നു....
ഇതു വിജയശതമാനം കുതിച്ചുയരുന്നതിനും മറ്റു പല ആക്ഷേപങ്ങൾക്കും ഇടയാക്കി. ഗ്രേഡിങ് നിലവിൽ വന്ന ശേഷം മോഡറേഷൻ നൽകാതിരുന്ന കീഴ്‍വഴക്കമാണു കഴിഞ്ഞ വർഷം തെറ്റിച്ചത്. 2005ൽ സബ്ജക്ടിവിറ്റി കറക്‌ഷൻ എന്ന പേരിൽ ഒരു മാർക്ക് നൽകിയിരുന്നു.
കഴിഞ്ഞ വർഷത്തെ ആക്ഷേപങ്ങളുടെ പശ്ചാത്തലത്തിൽ ഇത്തവണ പരീക്ഷാ നടത്തിപ്പും മൂല്യനിർണയവും കർശനവും കുറ്റമറ്റതുമായിരുന്നു. ഈ സാഹചര്യത്തിൽ കഴിഞ്ഞ വർഷത്തെപ്പോലെ മാർക്ക് നൽകാൻ പരീക്ഷാ ബോർഡ് തീരുമാനമെടുക്കാൻ സാധ്യത കുറവാണ്...
....

No comments:
Write comments