മഞ്ചേരിയിലും മലപ്പുറത്തും നടന്നഈ രണ്ടു മാർച്ചുകൾകൗതുകകരമായചില സന്ദേശങ്ങൾ സമൂഹത്തിന്നൽകന്നു ണ്ട്. ഇതാണു മലപ്പുറം ജില്ലയിലെ സുന്നിഅനുപാദം അതായത്, രണ്ടു വിഭാഗം
സുന്നികളും ബാഹ്യമായ യാതൊരു
കൂട്ടുകെട്ടുമില്ലാതെ രാഷ്ട്രീയ പിൻ
ബലമില്ലാതെ സ്വന്തം ശക്തികൊണ്ടു
നടത്തിയ മാർച്ചുകളാണിത്.സുന്നി
സമുഹം ആരുടെ കടെനിൽക്കുന്നു
എന്നറിയാൻ പടച്ച തമ്പുരാനായിട്ടു
ഉണ്ടാക്കിത്തന്ന ഒരവസരം!
മഞ്ചേരിയിൽ മാർച്ച് നടത്തിയത്
സുന്നികൾ മാത്രമാണ്,
മലപ്പുറത്തു നടത്തിയത് കലർപ്പി
ല്ലാത്ത ഒറിജിനൽ ചേളാരി സമസ്ത!
സാധാരണയിൽ രണ്ടു വടിയി
താങ്ങിയേ ആ സമസ്തക്കു നിവർന്നു
നിൽകാനാകൂ - ഒരു വശത്ത് പാണക്കാട്
കുടുംബവും മറുവശത്ത് ലീഗും.
ഇതിപ്പോൾ താങ്ങില്ലാതെ ചേളാരി തനി
ച്ചുനിവർന്നു നിന്നതാണ്! വള്ളിച്ചെടി
പോലെയാണിത്, നേരെ നിൽകണമെ
ങ്കിൽ എവിടെയെങ്കിലും ചുറ്റിപ്പിടിക്കണം,
ആലപ്പുഴയിലും കുരിയാട്ടും കണ്ട
ആൾകൂട്ടം ഏതാണെന്നു ഇപ്പോൾ
മനസ്സിലായില്ലേ?
പണ്ടൊരു വക്കീൽ ഗുമസ്തനുണ്ടായിരു
ന്നു. ശമ്പളം എത്രയെന്നു ചോദിച്ചാൽ
'എനിക്കും ഏമാനും കൂടെ മുന്നൂറ് '
എന്നേ പറയൂ, മുന്നൂറ് ഏമാന്റെ താണ്,
സാധുവിനു കക്ഷികൾ വച്ചുനീട്ടുന്ന
ഒന്നോ രണ്ടോ തടയും!
ലീഗിനും മറ്റു പാർട്ടികൾക്കും
മലപ്പുറം - മഞ്ചേരി മാർച്ചുകൾ
ഒരു അളവുകോലായി എടുക്കാം,
ചേളാരിയിൽ നിന്നു, ലീഗും പാണക്കാടും
കിഴിച്ചാൽ കിട്ടുന്നതാണു മലപ്പുറത്തു
കണ്ടത്, അതായത് കലർപ്പില്ലാത്ത
ഖാലിസായ ചേളാരി സമസ്ത!!
അല്ലാഹുവിനു സ്തുതി!
No comments:
Write comments