#SSF State Secartry M Abdul Majeed Ariyallur Write:തെരഞ്ഞെടുപ്പ്; ഇനി നുണകൾ ഒഴുകും
ജാഗ്രതൈ
തെരഞ്ഞെടുപ്പിന്റെ അവസാനത്തെ തന്ത്രങ്ങൾ മെനയുകയാണ് രാഷ്ട്രീയ പണിപ്പുരകൾ. ഈർക്കിൾ പാർടികൾ പോലും റൂമറുകൾ സൃഷ്ടിച്ച് വോട്ടുണ്ടാക്കാൻ ആലോചിക്കുകയാണ്.ഈ കൗടില്യ സൂത്രങ്ങളിൽ വീണുപോവുന്നവരാണ് യഥാർത്ഥ വിഢികൾ. സോഷ്യൽ മീഡിയകളിലൂടെ നുണ ഭാണ്ഡങ്ങൾ കെട്ടഴിഞ്ഞൊഴുകാൻ പോവുകയാണ്. നുണപ്രളയത്തിൽ വഴുതി വീഴാതിരിക്കാനുള്ള അസാമാന്യബുദ്ധിശേഷിയാണ് പ്രകടിപ്പിക്കേണ്ടത്.
ഓരോ മണ്ഡലത്തിലും എന്ത് സമീപനം സ്വീകരിക്ക ണമെന്ന് പ്രസ്ഥാന നേതൃത്വം പ്രവർത്തകർക്ക് സംഘ ടനാ മീഡിയകൾ വഴി സംശയ ലേശമന്യേ അറിയിച്ചു കഴിഞ്ഞു. സോഷ്യൽ മീഡിയയിലൂടെയോ വാറോല കളിലൂടെയോ നയം പ്രഖ്യാപിക്കാൻ ആരെയും സംഘടന ചുമതലപ്പെടുത്തിയിട്ടില്ല .
No comments:
Write comments