ദുബൈ : ഇരുപതാമത് സെഷൻ അന്താ രാഷ്ട്ര ഹോളി ഖുറാൻ മത്സര പരിപാടിയോട് അനുബന്ധിച്ച് നടക്കുന്ന പ്രാഭാഷണത്തിന് തുടക്കമായി .എല്ലാ ദിവസവും തറാവീഹ് നിസ്കാര ശേഷം 10.30 നു സ്വദേശികളും വിദേശികളുമായ അറബികൾക്കായി ദു ബൈ ചേംബർ ഓഫ് കോമ്പ്ലക്സ് ഓഡിറ്റോറിയത്തിലും സ്ത്രീകൾക് ക് മാത്രമായി അബു ഹൈൽ വിമൻസ് അസോസിയേഷൻ കോളേജിലും രണ്ടു പണ്ഡിതന്മാർ പ്രഭാഷണം നടത്തുന്നു .കഴിഞ്ഞ ദിവസം ചേംബർ ഓഫ് കോമ്പ്ലക്സ് ഓഡിറ്റോറിയത്തിൽ ഈജിപ്ത്യൻ പണ്ഡിതൻ ഉമർ അബ്ദുൽ കാഫിയുടെയും അബു ഹൈൽ വിമൻസ് അസോസിയേഷൻ കോളേജിൽ സഊദിയ പണ്ഡിതൻ ശൈഖ് സുലൈമാൻ ജീലാനിയുടെയും പ്രസംഗതോടെയാണ് ഈ പ്രാവശ്യത്തെ പരിപാടിക്ക് സമാരംഭം കുറിച്ചത് .വിപുലായ ഒരുക്കങ്ങലോടെയുള്ള പരിപാടിയിൽ ആദ്യ ദിവസം തന്നെ ഈ വർഷത്തെ അവാർഡ് ജേതാവിനെ ചെയർമാൻ ഇബ്രാഹിം ബൂമിൽഹ പ്രഖ്യാപിച്ചു കൊണ്ടാണ് പ്രസംഗത്തിന് തുടക്കമായത് . സദസ്സിലുള്ളവരെ ആവേശത്തിലാക്കി കൊണ്ടുള്ള ഉമർ അബ്ദുൽ കാഫിയുടെ പ്രസംഗം വേറിട്ടൊരു അനുഭവമായിരുന്നു . കഴിഞ്ഞ വർഷങ്ങളെ പോലെ ശ്രോദ്ദാക്കളെ ആകർഷിക്കാൻ വില പിടിപ്പുള്ള സമ്മാനങ്ങൾ പ്രവേശന കൂപ്പൺ വഴി പരിപാടിയുടെ അവസാനത്തിൽ നറുക്കെടുത്തു വിതരണം ചെയ്തു ഇവിടെ നടക്കുന്ന ആറു ദിവസത്തെ പ്രഭാഷണം കഴിഞ്ഞാൽ പാരായണ മത്സരത്തിനു തുടക്കം കുറിക്കും . വിവിദ രാജ്യക്കാരായ മത്സരാര്തികൾ ഇപ്പോൾ തന്നെ എത്തി തുടങ്ങി.ലോകത്തിന്റെ നാനാ ഭാഗങ്ങളിൽ നിന്നും ഇവിടെ നടക്കുന്ന മത്സരത്തിൽ മാറ്റുരക്കാൻ വിദ്യാർഥികൾ ആവേശത്തോടെയാണ് എത്തുന്നത് വില പിടിപ്പുള്ള സമ്മാനങ്ങൾ നേടുക വഴി രാജ്യത്തിൻറെ അഭിമാനമാവാൻ ഇതോടെ അവർക്ക് കഴിയും .
ദുബൈ : ഇരുപതാമത് സെഷൻ അന്താ രാഷ്ട്ര ഹോളി ഖുറാൻ മത്സര പരിപാടിയോട് അനുബന്ധിച്ച് നടക്കുന്ന പ്രാഭാഷണത്തിന് തുടക്കമായി .എല്ലാ ദിവസവും തറാവീഹ് നിസ്കാര ശേഷം 10.30 നു സ്വദേശികളും വിദേശികളുമായ അറബികൾക്കായി ദു
ഹംസ സീഫോർത്ത്
No comments:
Write comments