ഷാർജ അബ്ദു റഹ്മാൻ ബിന് ഔഫ് മദ്രസ്സ ഗ്രൗണ്ടിൽ ഇഫ്താറിനു വിപുലമായ സൗകര്യങ്ങൾ
ഷാർജ : : മൈസലൂൻ അബ്ദു റഹ്മാൻ ബിന് ഔഫ് മദ്രസ്സയിൽ ഇഫ്താര്‍ സംഗമങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി വിപുലമായ രീതിയിലുള്ള ഇഫ്താര്‍ സൗകര്യങ്ങളാണ് ഈ വര്‍ഷം അധികൃതര്‍ ഒരുക്കിയിട്ടുള്ളത്. ഇതിന്റെ ഭാഗമായി മദ്രസ്സ ഗ്രൗണ്ടിൽ പ്രത്യേക ഇഫ്താര്‍ മജ്‌ലിസ് ഒരുങ്ങിക്കഴിഞ്ഞു. വിശുദ്ധ മാസം മുഴുവന്‍ എല്ലാ ദിവസവും വൈകുന്നേരം ആറു മുതല്‍ മജ്‌ലിസ് സജീവമാകും. ഇഫ്താറിനെത്തുന്ന വിവിധ രാജ്യക്കാരായ അതിഥികൾ എല്ലാ ദിവസവും ഉണ്ടാകും . അതിഥികളെ പരിഗണിച്ച് ഉല്‍ബോധന ക്ലാസുകള്‍ മജ്ലിസിൽ എല്ലാ ദിവസവും നടത്തുമെന്ന് മദ്രസ്സ - ഐ സി എഫ് നേതാക്കള്‍ അറിയിച്ചു. മുന്‍ വര്‍ഷങ്ങളിലും ഷാർജ മദ്രസ്സയിൽ വിപുലമായ ഇഫ്താര്‍ സംഗമം പുണ്യമാസം മുഴുവന്‍ നടക്കാറുണ്ട് നൂറു കണക്കിന് വിശ്വാസികൾക്ക് ഈ സംഗമം ആശ്വാസമാണ് . ഇഫ്താറിനെത്തുന്ന അതിഥികളെ സ്വീകരിക്കാനും സേവനങ്ങള്‍ക്കുമായി പ്രത്യേക വളണ്ടിയര്‍ സംഘങ്ങളെ രൂപീകരിച്ചതായും നേതാക്കള്‍ വ്യക്തമാക്കി.
No comments:
Write comments