Braking News


SSLC റിസള്‍ട്ട് 5/5/2019 ഉച്ചയ്ക്ക് രണ്ട് മണിമുതല്‍ ലഭ്യമാണ്.. ....





SSLC Result


Dec 20, 2017

താജുൽ ഉലമ ഉറൂസിന് തുടക്കമായി





എട്ടിക്കുളം: ആറു പതിറ്റാണ്ടുകാലം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമക്ക് ആര്‍ജ്ജവ നേതൃത്വം നല്‍കിയ താജുല്‍ ഉലമ സയ്യിദ് അബ്ദുര്‍റഹ്മാന്‍ അല്‍ബുഖാരി ഉള്ളാള്‍ തങ്ങളുടെ നാലാമത് ഉറൂസ് മുബാറക്കിന്  ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ തുടക്കമായി.

രാമന്തളി മഖ്ബറയില്‍ നടന്ന സിയാറത്തിന് സയ്യിദ് കോയമ്മ തങ്ങള്‍ പാപ്പിനിശ്ശേരിയും വളപട്ടണം ജലാലുദ്ദീന്‍ അല്‍ബുഖാരി മഖ്ബറയില്‍ നടന്ന സിയാറത്തിന് സയ്യിദ് ജലാലുദ്ദീന്‍ അല്‍ബുഖാരിയും  താജുല്‍ ഉലമ മഖ്ബറ സിയാറത്തിന് സയ്യിദ് ഹാമിദ് കോയമ്മ തങ്ങളും നേതൃത്വം നല്‍കി. 
സ്വാഗതസംഘം രക്ഷാധികാരി സയ്യിദ് ഇമ്പിച്ചി തങ്ങള്‍ അല്‍ബുഖാരി പതാക ഉയര്‍ത്തി. വൈകിട്ട് നടന്ന പ്രഭാഷണ പരിപാടി സ്വാഗതസംഘം ചെയര്‍മാന്‍ സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ മാട്ടൂലിന്റെ അധ്യക്ഷതയില്‍ സമസ്ത ഉപാധ്യക്ഷന്‍ എം അലിക്കുഞ്ഞി മുസ്‌ലിയാര്‍ ഷിറിയ ഉദ്ഘാടനം ചെയ്തു. 

സമസ്ത ട്രഷറര്‍ കെ പി ഹംസ മുസ്‌ലിയാര്‍ ചിത്താരി ആമുഖ പ്രഭാഷണം നടത്തി. സയ്യിദ് അത്വാവുള്ള തങ്ങള്‍ ഉദ്യാവരം പ്രാര്‍ഥന നടത്തി. ഡോ. മുഹമ്മദ് ഫാറൂഖ് നഈമി കൊല്ലം പ്രഭാഷണം നടത്തി. സയ്യിദ് അഷ്‌റഫ് തങ്ങള്‍ മഞ്ഞംപാറ, അബ്ദുല്ലത്വീഫ് സഅദി പഴശ്ശി, ആര്‍ പി ഹുസൈന്‍ മാസ്റ്റര്‍, അബ്ദുല്‍ റഷീദ് നരിക്കോട്, മുഹ്‌യിദ്ദീന്‍ സഖാഫി, ഇബ്രാഹിം മാസ്റ്റര്‍, ഹാരിസ് അബ്ദുല്‍ ഖാദിര്‍, ഹനീഫ ഹാജി ഉള്ളാള്‍, സിറാജ് ഇരിവേരി, മദനി ഹമീദ് തുടങ്ങിയവര്‍ സംബന്ധിച്ചു. പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി സ്വാഗതവും എം ടി പി ഇസ്മാഈല്‍ നന്ദിയും പറഞ്ഞു. 

ബുധനാഴ്ച വൈകിട്ട് അഞ്ചിന് സാംസ്‌കാരിക സമ്മേളനം കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന വൈസ്പ്രസിഡന്റ് പട്ടുവം കെ പി അബൂബക്കര്‍ മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ കണ്ണൂര്‍ ഡി വൈ എസ് പി. കെ വി വേണുഗോപാല്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് അബ്ദുര്‍റഹ്മാന്‍ ശഹീര്‍ അല്‍ബുഖാരി പ്രാര്‍ഥന നടത്തും. രാഷ്ട്രീയ-സാംസ്‌കാരിക രംഗത്തെ പ്രമുഖ വ്യകതിത്വങ്ങള്‍ സംബന്ധിക്കും. ഏഴുമണിക്ക് സയ്യിദ് ചെറുകുഞ്ഞി തങ്ങള്‍ അല്‍ബുഖാരിയുടെ പ്രാര്‍ഥനയോടെ ആരംഭിക്കുന്ന പ്രഭാഷണ പരിപാടിയില്‍ എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി പ്രഭാഷണം നടത്തും. 
സമാപന ദിവസമായ വ്യാഴാഴ്ച രാവിലെ 11ന് നടക്കുന്ന മൗലീദ് ശാദുലി റാത്തീബിന് കോയ കാപ്പാട് നേതൃത്വം നല്‍കും. സയ്യിദ് അത്വാവുളള തങ്ങള്‍ പ്രാര്‍ഥന നടത്തും. ഉച്ചക്ക് ഒരുമണിക്ക് എമിനന്‍സ് കോണ്‍ഫറന്‍സ്. സയ്യിദ് ഇമ്പിച്ചി തങ്ങള്‍ അല്‍ബുഖാരിയുടെ അ്ധ്യക്ഷതയില്‍ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറാ പ്രാര്‍ഥന നടത്തും. 
വൈകിട്ട് മൂന്നുമണിക്ക് സയ്യിദ് സുഹൈല്‍ അസ്സഖാഫ് മടക്കരയുടെ പ്രാര്‍ഥനയോടെ ആരംഭിക്കുന്ന ബുര്‍ദാ മജ്‌ലിസിന് അബ്ദുസ്സമദ് അമാനി പട്ടുവം നേതൃത്വം നല്‍കും. വൈകിട്ട് അഞ്ചിന് സമാപന ദുആ സംഗമത്തിന് സയ്യിദ് അലി ബാഫഖി തങ്ങള്‍ നേതൃത്വം നല്‍കും. 

സമസ്ത കേന്ദ്ര മുശാവറ അംഗം സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോലിന്റെ അധ്യക്ഷതയില്‍ സമസ്ത പ്രസിഡന്റ് റഈസുല്‍ ഉലമ ഇ സുലൈമാന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം നിര്‍വഹിക്കും. അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി ഖമറുല്‍ ഉലമ കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണവും സയ്യിദ് ഇബ്‌റാഹിമുല്‍ ഖലീലുല്‍ ബുഖാരി അനുസ്മരണ പ്രഭാഷണവും നടത്തും. 

 പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, ബേക്കല്‍ ഇബ്‌റാഹിം മുസ്‌ലിയാര്‍, മഞ്ഞനാടി അബ്ബാസ് മുസ്‌ലിയാര്‍, കെ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പട്ടുവം, എ പി അബ്ദുല്ല മുസ്‌ലിയാര്‍ മാണിക്കോത്ത്, അഹ്മദ് ബാവ മുസ്‌ലിയാര്‍ ഉള്ളാള്‍, അബ്ദുല്‍ ഹമീദ് മുസ്‌ലിയാര്‍ മാണി, അബ്ദുല്‍ ഖാദിര്‍ മദനി കല്‍ത്തറ, വൈ അബ്ദുല്ലക്കുഞ്ഞി ഹാജി യേനപ്പോയ, സി.എം. ഇബ്‌റാഹിം, മന്ത്രി യു.ടി. ഖാദര്‍, എ.പി. അബ്ദുല്‍ കരീം ഹാജി ചാലിയം തുടങ്ങി പ്രമുഖ സാദാത്തുക്കളും പണ്ഡിതരും നേതാക്കളും സംബന്ധിക്കും. കൂറ്റമ്പാറ അബ്ദുര്‍റഹ്മാന്‍ ദാരിമി പ്രഭാഷണം നടത്തും. സമാപനപ്രാര്‍ഥനക്ക് സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ അല്‍ബുഖാരി കുറ നേതൃത്വം നല്‍കും

No comments:
Write comments