പിന്നണി ഗായകൻ മുഹമ്മദ് റാഫിയെ ആദരിച്ച് ഗൂഗ്ൾ. മുഹമ്മദ് റാഫിയുടെ 93ാം ജന്മദിനത്തോട് അനുബന്ധിച്ചാണ് ഗൂഗ്ൾ ഡൂഡിൾ പുറത്തിറക്കിയത്. 1924 ഡിസംബർ 24ന് അമൃതസർ ജില്ലയിലെ കോട്ട്ല സുൽത്താൻ സിങ് എന്ന ഗ്രാമത്തിലാണ് മുഹമ്മദ് റാഫി ജനിച്ചത്.
പഞ്ചാബിലെ പരമ്പരാഗത കുടുംബത്തിൽ ജനിച്ച് ഇന്ത്യൻ സംഗീതത്തിെൻറ അതികായനായി മുഹമ്മദ് റാഫി മാറുകയായിരുന്നു. 40 വർഷത്തെ സംഗീത ജീവിതിത്തിനിടയിൽ ഹിന്ദി, ഇംഗ്ലീഷ്, അറബിക്, പേർഷ്യൻ, ഡച്ച് തുടങ്ങി നിരവധി ഭാഷകളിലായി 5000ത്തോളം ഗാനങ്ങൾ അദ്ദേഹം പാടിയിട്ടുണ്ട്.
1941ലാണ് ആദ്യമായി പിന്നണി ഗായകനായി രംഗപ്രവേശം ചെയ്യുന്നത്. എസ്.ഡി ബർമൻ, ശങ്കർ-ജയകൃഷ്ണൻ, മദൻ മോഹൻ, ഒ.പി നയ്യാൻ എന്നിവർക്കൊപ്പമെല്ലാം റാഫി പ്രവർത്തിച്ചിട്ടുണ്ട്.
No comments:
Write comments