സാഗറിൽ നിന്ന് കാരന്തൂരിലേക്കുള്ള സൈക്കിൾ സഞ്ചരിക്കുന്നത് ഈമാനെന്ന ഇന്ധനത്തിലൂടെയാണ്
ചൂട് സഹിക്കാൻ കഴിയാതെ ഫാനിന്റെ അടിയിലേക്ക് മാറിയിരുന്ന് മുബാറക് കഫേയിൽ നിന്ന് തണുത്ത മുന്തിരി ജ്യൂസ് അകത്താക്കുന്നതിനിടയിലാണ് വിയർത്തൊലിക്കുന്ന ശരീരവുമായി സൈക്കിളോടിച്ച് വരുന്ന ആ വൃദ്ധനെ ഞാൻ കാണുന്നത്.പതിനാറുകാരന്റെ പ്രസരിപ്പോടെ സൈക്കിളോടിച്ചിരുന്ന അദേഹം സഅദിയ്യയുടെ മെയിൻ ഗെയിറ്റിലൂടെ അകത്തേക് ചെന്നപ്പോൾ ഞാനയാളെ അനുഗമിച്ചു.സൈക്കിളിന്റെ മുമ്പിൽ സമസ്തയുടെ പതാകയും അതിന്റെ മറുഭാഗത്ത് ഭദ്രമായി തുന്നികൂട്ടി SSF ന്റെ പതാകയും കണ്ടപ്പോൾ എന്റെ നടത്തതിനു ഇത്തിരി വേഗത കൂടി.സൈക്കിളിന്റെ മുൻ ഭാഗത്തുള്ള ബോർഡിൽ "SAGAR T0 CALICUT, CYCLE J0URNEY" എന്ന് കണ്ടപ്പോൾ കീശയിലുണ്ടായിരുന്ന ഫോണെടുത്ത് ഗൂഗിൾ മാപ്പിൽ കയറി സാഗറിൽ നിന്ന് സഅദിയ്യയിലേക്കുള്ള ദൂരം അളന്നു നോക്കി.മൂന്നുറിലധികം കീലോമീറ്ററെന്ന് സ്ക്രീനിൽ തെളിഞ്ഞു കണ്ടപ്പോൾ എനിക്ക് തലകറക്കം അനുഭവപ്പെട്ടു. അതിനിടയിൽ അദേഹം അനേകം മഖ്ബറകളും കയറിയിറങ്ങുന്നുണ്ടെത്ര. ഇനിയും അയാൾക്ക് ഏറെ സഞ്ചരിക്കാനുണ്ടെന്ന് ഓർക്കുമ്പോൾ തലകറക്കം വർദ്ധിച്ചു.
വിയർത്തൊലിക്കുന്ന അദേഹത്തിനു നേരെ സ്ഥാപന മേധാവികൾ മധുരപാനിയം വെച്ചുനീട്ടിയപ്പോഴാണ് അയാൾക്ക് നോമ്പുണ്ടെന്ന കാര്യം അധികമാളുകളും അറിയുന്നത്.നഗരത്തിലുള്ള ആശുപത്രിയിലേക്ക് വഴിയില്ലാത്ത കാരണത്താൽ സ്വന്തം ഭാര്യയെ ആശുപത്രിയിലെത്തിക്കാൻ സാധിക്കാതെ പകുതി വഴിയിൽ ഭാര്യ മരണപ്പെട്ട സമയത്ത് ഇനിയൊരാളും ഇതുപോലെ മരിക്കരുതെന്ന് കരുതി പർവതങ്ങൾക്കിടയിലൂടെ കീലോമീറ്ററുകളോളം നീളുന്ന റോഡുണ്ടാക്കിയ ദശറത് മാഞ്ചിയുടെ വീഡിയോ കണ്ട അതേ ആത്ഭുതത്തോടെ നോമ്പ് നോക്കി സാഗറിൽ നിന്ന് സൈക്കിളിൽ വന്ന ആ എൺപതിനാലുകാരനെ ഞാൻ ഏറെ നേരം നോക്കി നിന്നു.
സഅദിയ്യയിൽ നൽകിയ ചെറിയ സ്വീകരണത്തിൽ ലതീഫ് ഉസ്താദ് അയാളുടെ ആത്മാർത്ഥതയെ പുകഴ്ത്തി ഏറെ നേരം സംസാരിച്ചു കഴിഞ് നിങ്ങൾ വിദ്യാർത്ഥികളോട് എന്തെങ്കിലും പറയണമെന്ന് അഭ്യർത്ഥിച്ചപ്പോൾ വിറങ്ങലിക്കുന്ന ശരീരത്തോടെ അയാൾ പറഞ്ഞത് നാം ചെയുന്ന ഓരോ പ്രവർത്തനവും അള്ളാഹു കാണാൻ വേണ്ടി മാത്രമാവണമെന്നാണ്.സമ്മേളനത്തിന്റെ ഫ്ളക്സ് കെട്ടി അതിന്റെ അടുത്ത് നിന്ന് സെൽഫിയെടുത്ത് സമ്മേളനത്തിന്റെ പ്രചരണത്തെക്കാൾ സ്വന്തം പ്രചരണത്തിനു പ്രധാന്യം നൽകാറുളള നമുക്ക് അദേഹത്തിൽ നിന്ന് ഏറെ പഠിക്കാനുണ്ട്. മോട്ടിവേഷൻ ക്ലാസ് പകുതിയിൽ നിർത്തി തന്റെ ക്ലാസിൽ പങ്കെടുത്ത മുഴുവൻ വിദ്യാർത്ഥികളെയും ഉൾകൊള്ളിച്ച് സെൽഫിയെടുത്ത് പോസ്റ്റുന്ന സ്വാർത്ഥ തൽപര കക്ഷികൾ ജീവിക്കുന്ന ഇക്കാലത്ത് ഇദേഹത്തെ പോലെയുള്ളവർ വളരെ വിരളം.
ഗൾഫിൽ നിന്ന് മർക്കസ് സമ്മേളനത്തിനു വരുന്നവർക്ക് മാത്രമായി ഒരു വിമാനമുണ്ടെന്ന വാർത്ത വാട്സ്അപ്പിൽ വായിചിരുന്നു.മൂന്ന് ദിവസത്തെ ജോലിയും ഉപേക്ഷിച്ച് വിമാന ടിക്കറ്റിനായി പതിനായിരങ്ങൾ ചെലവഴിച്ച് മർക്കസ് സമ്മേളനത്തിനു വരുന്നുവെന്ന വാർത്തെയെക്കാൾ എന്നെ അത്ഭുതപ്പെടുത്തിയത് ഈ വൃദ്ധനായിരുന്നു.കർണാകയിലെ സാഗറിൽ നിന്ന് കേരളത്തിലെ കോഴിക്കോട് ജില്ലയിലേക്ക് സൈക്കിളോടിച്ച് പോവുന്ന വയോവൃദ്ധൻ.മസ്ജിദ് യൂസുഫ് നസ്റുള്ളാഹിയുടെ ചാരത്ത് നിർത്തിട്ടിയിരുന്ന സൈക്കിൾ നോക്കി അകത്ത് കയറിയ പലരും അത്ഭുതപ്പെട്ടത് കണ്ടാൽ നടക്കാൻ പോലും കഴിയുമെന്ന് തോന്നാത്ത ഇദ്ദേഹമാണോ ഇത്രയും ദൂരം സൈക്കിളോടിച്ചു വന്നത് എന്ന കാര്യത്തിലാണ്.
യാത്രയുടെ ഒരു ക്ഷീണവും വകവെക്കാതെ അനേകം റകഅത്തുകൾ സുന്നത്ത് നിസ്ക്കരിച്ചിരുന്ന അദേഹത്തോട് നേരിട്ട് കണ്ടിട്ട് ഒന്ന് സംസാരിക്കണമെന്ന അതിയായ ആഗ്രഹത്തോടെ ഞാൻ അദേഹത്തിന്റെ അടുത്ത് പോയിരുന്നു. ഇത്രയും വയസായിട്ടും സൈക്കിൾ ചവിട്ടി സമ്മേളനത്തിനു പോവാനുള്ള കാരണമെന്തെന്ന് അന്വേഷിച്ചപ്പോൾ എന്നെ കൊണ്ടാവുന്ന പ്രവർത്തനങ്ങളും പ്രചരണങ്ങളുമാണ് ഞാൻ ഇത് കൊണ്ട് ഉദ്ധേശിക്കുന്നെതെന്ന് അയാൾ മറുപടി പറഞ്ഞു.
നിന്റെ ടിക്കറ്റ് ഞാനെടുക്കാം, നീ എന്തായാലും മർക്കസ് സമ്മേളനത്തിനു വരണമെന്ന് പറഞ്ഞ സുഹൃത്തിനോട് യാത്ര ചെയാനുള്ള ശാരിരീക പ്രയാസം കാരണം ഞാൻ വരുമെന്ന് ഉറപ്പിലെന്ന് പറഞ്ഞ എനിക്ക് ഇദേഹം ഒരു പാഠമായിരുന്നു.എന്ത് പ്രയാസം സഹിച്ചായാലും ഞാൻ സമ്മേളനത്തിനു പങ്കെടുക്കണമെന്ന് തീരുമാനിക്കാൻ ഇയാളൊരു കാരണക്കാരനായിരുന്നു. എന്നെപ്പോലെ ചെറിയ കാരണങ്ങൾ കൊണ്ട് സമ്മേളനത്തിനു പോകണോ എന്ന് ചിന്തിച്ചുകൊണ്ടിരുന്ന അനേകം മടിയന്മാർക്ക് ഇദേഹത്തെ വഴിയിൽ വെച്ച് കണ്ട്മുട്ടിയിരിക്കാം.ഞാൻ തീരുമാനിച്ചതു പോലെ അവരും തീരുമാനിച്ചിരിക്കാം. സാഗറിൽ നിന്ന് അയാൾ സൈക്കിളിലൂടെ മർക്കസിലേക്ക് പോവുന്നുണ്ടെങ്കിൽ ട്രയിനിലും കാറിലുമായി മർകസിലെത്താൻ നമുക്കെന്ത് പ്രയാസം.ഇൻഷാ അള്ളാ.ഞാനുണ്ടാവും.നിങ്ങളും ഉണ്ടാവണം....... അല്ലാഹുവിന്റെ പ്രീതി മാത്രം കാംക്ഷിച്ച് ഇബ്രാഹിം സാഹിബ് നടത്തുന്ന പ്രചരണ പ്രവർത്തനങ്ങൾക്ക് നീ പൂർണ പ്രതിഫലം നൽകണേ-ആമീൻ എന്ന പ്രാർത്ഥനയോടെ..#Mythoughts
-അനസ് ആലങ്കോൾ

No comments:
Write comments