Braking News


SSLC റിസള്‍ട്ട് 5/5/2019 ഉച്ചയ്ക്ക് രണ്ട് മണിമുതല്‍ ലഭ്യമാണ്.. ....





SSLC Result


Dec 28, 2017

എന്‍െറ സ്നേഹമുള്ള ശൈഖുനയുടെ കൂടെ



വെട്ടിച്ചിറ മജ്‌മഇന്‌ തറക്കല്ലിട്ടത്‌ ഉസ്‌താദുല്‍ അസാതീദ്‌ ഒ.കെ.ഉസ്‌താദും ഖമറുല്‍ ഉലമ എ.പി.ഉസ്‌താദുമായിരുന്നു. ആ ചടങ്ങിന്‌ ഉസ്‌താദിന്‍െറ കൂടെ ഞാനും പോയിരുന്നു.
മര്‍കസിലെ പഠന കാലത്തായിരുന്നു വളാഞ്ചേരിക്കടുത്ത വെട്ടിച്ചിറയില്‍ സംഘടനാ പ്രവര്‍ ത്തകരുടെ നേതൃത്വത്തില്‍ വലിയൊരു വിദ്യാഭ്യസ സ്ഥാപനം തുടങ്ങാന്‍ തീരുമാനിച്ചത്‌. 

സ്ഥാനത്തിന്‌ തറക്കല്ലിടാന്‍ ഉസ്‌താദിനെ കൂട്ടിവരാനായി എന്നെയായിരുന്നു സംഘാടകര്‍ നിയോഗിച്ചത്‌. സമീപ പ്രദേശത്ത്‌ നിന്നു മര്‍കസില്‍ പഠിക്കുന്ന കുട്ടിയെന്ന പരിഗണനയും സംഘാടകരുമായുള്ള അടുത്ത  ബന്ധവുമാണ്‌ ആ ഉത്തരവാദിത്തം എന്നെ ഏല്‍പ്പിക്കാന്‍ സംഘാടകരെ പ്രേരിപ്പിച്ചത്‌.

സഖാഫി ബിരുദത്തിന്‌ ചേരുന്നതിനും ഏഴ്‌ വര്‍ഷത്തോളം മുമ്പായിരുന്നു ഞങ്ങള്‍ ഗൂഡല്ലൂരി നടുത്തുള്ള സീഫോര്‍ത്തില്‍ നിന്നും മലപ്പുറത്തേക്ക്‌ കുടിയേറിയത്‌.  ഉസ്‌താദുല്‍ അസാതീദ്‌ ഒ.കെ.ഉസ്‌താദിനേയും ക്ഷണിച്ചിരുന്നു.

രാവിലെ 11 മണിക്കായിരുന്നു മര്‍കസില്‍ നിന്ന്‌ പുറപ്പടേണ്ടിയിരുന്നത്‌. ഉസ്‌താദിനെ പ്രസ്‌തുത പരിപാടിയിലേക്ക്‌ കൊണ്ട്‌ പോകാന്‍ റൂമിലേക്ക്‌ ചെന്നു.  അപ്പോൾ  ഗസ്റ്റു കളായി വന്ന ഒരു കൂട്ടം അറബികളുമായി ഉസ്‌താദ്‌ എന്തോ ഗൗരവമായ ചര്‍ച്ചയിലായിരുന്നു. യാത്ര വൈകുമെന്ന്‌ അതോടെ എനിക്ക്‌ ഉറപ്പായി. ഉസ്‌താദിന്‌ വരാന്‍ സാധിക്കുമോയെന്ന ആശങ്കയും എന്നില്‍ ഉടലെടുത്തു. ഉസ്‌താദിന്‍െറ ഉസ്‌താദ്‌ പങ്കെടുക്കുന്ന ചടങ്ങായതിനാല്‍ കുറച്ച്‌ വൈകിയാലും വരുമെന്ന്‌ മനസ്‌ പറഞ്ഞു.

അറബികളുമായുള്ള ചര്‍ച്ച അവസാനിപ്പിച്ച്‌ തറക്കല്ലിടല്‍ പരിപാടിക്കായി പുറപ്പെ ടുമ്പോഴേക്കും ഒന്നര മണിക്കൂറോളം വൈകിയിരുന്നു. കാറില്‍ ഡൈവര്‍ ഉള്‍പടെ ഞങ്ങള്‍ മൂന്ന്‌ പേര്‍. ഏറെ വൈകിയതിനാല്‍ അതിവേഗത്തിലാണ്‌ വാഹനം ഓടുന്നത്‌. അതിനി ടയിലാണ്‌ ഓര്‍മ്മ ശരിയാണങ്കില്‍ ചാലിയത്തേക്ക്‌ വണ്ടിവിടാന്‍ ഉസ്‌താദ്‌ ആവശ്യപ്പെട്ടത്‌. ഞങ്ങള്‍ അന്ധാളിച്ചു. എനിയും വൈകുമെന്ന്‌ സാരം.
വെട്ടിച്ചിറയിലേക്കല്ലേ പോകേണ്ടതെന്ന്‌ ഡൈവര്‍ സംശയം പ്രകടിപ്പിച്ചു. ''നീ വേഗം ചാലിയ ത്തേക്ക്‌ വിട്ടോ''  ഉസ്‌താദ്‌ ആവര്‍ത്തിച്ചു.

ചാലിയത്തെ ഒരു മരണ വീടിനടുത്ത്‌ എത്തിയപ്പോഴാണ്‌ കാര്യം ബോധ്യപ്പെട്ടത്‌. ചാലിയത്തെ ഒരു പ്രമുഖന്‍െറ വീടായിരുന്നു അത്‌.

ഉസ്‌താദിനെ കണ്ടതോടെ റോഡരികില്‍ നിന്നവരെല്ലാം അന്ധാളിച്ചു. ചില പിറു പിറുപ്പുകള്‍ ഉയര്‍ന്നു. അപ്പോഴേക്കും ഉസ്‌താദ്‌ വന്ന വിവരം അിറഞ്ഞു മരിച്ച ആളുടെ മകന്‍ കാറിനരി കിലേക്ക്‌ ഓടിയെത്തി. 25 കാരനായ മകന്‌ കാണുന്നതൊന്നും വിശ്വാസിക്കാന്‍ സാധിക്കു ന്നില്ലെന്ന്‌ ആ ഭാവത്തില്‍ നിന്ന്‌ ബോധ്യമായി. അല്‍ഭുതവും അവിശ്വസനീയതയുമാണ്‌ ആ മുഖത്ത്‌ പടര്‍ന്നിരിക്കുന്നത്‌.

ഉസ്‌താദിനെ അതിയായി സ്‌നേഹിക്കുന്ന ആ യുവാവ്‌ ഒരിക്കലും അത്‌ പ്രതീക്ഷിച്ചിരുന്നില്ല. ഉസ്‌താദ്‌ കാറില്‍ നിന്ന്‌ പുറത്തിറങ്ങിയതോടെ അവന്‍ ഉസ്‌താദിനെ കെട്ടിപ്പിടിച്ചു പൊട്ടിക്കരഞ്ഞു.
''ഉസ്‌താദേ.. എന്‍െറ ഉപ്പാക്ക്‌ പെരുത്തപ്പെട്ടു കൊടുക്കണേ..''. അവന്‍ ആവര്‍ത്തിക്കു ന്നുമുണ്ടായിരുന്നു. കരച്ചില്‍ കുറേ നേരം തുടര്‍ന്നു. അവനോടൊപ്പം ഉസ്‌താദ്‌ വീട്ടിനകത്തേക്ക്‌ കയറി, മയ്യിത്തിനരികില്‍ ഇരുന്നു ഫാത്തിഹ ഓതി ദുആ ചെയ്‌തു. അപ്പോ ഴേക്കും അല്‍ഭുതത്തോടെ ആളുകള്‍ ഉസ്‌താദിന്‌ ചുറ്റും കൂടിയിരുന്നു. അവിടെ കൂടിയ മിക്കവര്‍ക്കും കാണുന്നത്‌ സത്യമാണോയെന്ന സംശയമായി. 

മരിച്ച പ്രമാണിയുടെ മകനും ഉസ്‌താദുമായുള്ള ഹൃദയ ബന്ധം ബന്ധുക്കളെയും സുഹൃ ത്തുക്കളെയും അയല്‍വാസികളെയുമെല്ലാം അല്‍ഭുതപ്പെടുത്തി.
അവന്‍െറ ഉപ്പ ഉസ്‌താദിന്‍െറ കഠിന വിരോധിയും ശത്രുവുമായിരുന്നു. ഉസ്‌താദിനെ മോശ മാക്കി ചിത്രീകരിച്ച്‌ ഉപ്പ പലതും പറഞ്ഞു പോയിട്ടുണ്ട്‌.'' ഉസ്‌താദ്‌ എന്‍െറ ഉപ്പയോടു പൊറു ക്കണം''.. അവന്‍ ആവര്‍ത്തിച്ചുകൊണ്ടേയിരുന്നു.

''എനിക്കൊരു വിഷമവുമില്ല. ഉണ്ടായിരുന്നെങ്കില്‍ ഓടിക്കിതച്ച്‌ വരുമായിരുന്നോ?.
എന്നെക്കുറിച്ച്‌ ആര്‌ എന്ത്‌ പറഞ്ഞാലും ഞാന്‍ കാര്യമാക്കാറില്ല. മനുഷ്യരുടെ അറിവില്ലായ്‌മ യായേ അതെല്ലാം കണക്കാക്കാറുള്ളു. വിശമിക്കരുത്‌. തിരക്കുള്ളതിനാല്‍ ഉടന്‍ പോകണം''  ഉസ്‌താദ്‌ വിശദീകരിച്ചു.

ഫാത്തിഹയും യാസീനും ഓതിയ ശേഷം ഉസ്‌താദ്‌ ദുആ ഇരന്നു . ഉസ്‌താദ്‌ ഫാതിഹ ഓതി തീര്‍ത്ത്‌ യാസീന്‍ തുടങ്ങിയപ്പോഴേക്കും ഉസ്‌താദിനെ ശത്രുവായി കണ്ടിരുന്ന പലരുടെയും മനസ്സലിഞ്ഞു. അവരില്‍ പലരും ഉസ്‌താദിനെ തെറ്റിദ്ധരിച്ചതിനാല്‍ ഖേദിച്ചു. പാശ്‌ചാ താപത്താല്‍ കണ്ണുകള്‍ നിറഞ്ഞൊഴുകി. ചിലര്‍ നിയന്ത്രണം വിട്ട്‌ പൊട്ടിക്കരയുന്നതിനും ഞാന്‍ സാക്ഷിയായി.

പ്രാര്‍ത്ഥന അവസാനിച്ചതോടെ ചുറ്റും കൂടിയവര്‍ക്ക്‌ ഉസ്‌താദിന്‍െറ കൈ പിടിച്ചു മുത്തണം. ചിലര്‍ക്ക്‌ അവര്‍ ചെയ്‌ത അബദ്ധങ്ങള്‍ ഏറ്റു പറഞ്ഞു മാപ്പിരക്കണം. ഞങ്ങളെല്ലാം ഉസ്‌താദിനെ തെറ്റിദ്ധരിച്ച വരാണെന്ന്‌ കരഞ്ഞു കൊണ്ടവര്‍ പറഞ്ഞു.

ആളുകള്‍ക്കിടയില്‍ നിന്ന്‌ ഉസ്‌താദ്‌ കാറിനരികിലേക്ക്‌ വന്നു. മകന്‍ ഉസ്‌താദിനെ അനുഗ മിക്കുന്നുണ്ടായിരുന്നു. ആ മകന്‍െറ സന്തോഷത്തിന്‌ അതിരില്ലായിരുന്നു. ഉസ്‌താദിന്‍െറ വാഹനം കണ്ണില്‍ നിന്ന്‌ മറയുവോളം അവന്‍്‌ നിശ്‌ചലനായി ഞങ്ങളെ നോക്കികൊണ്ടേയിരുന്നു. വാഹനം കുറച്ച്‌ നീങ്ങിയപ്പോഴാണ്‌ ഉസ്‌താദ്‌ കാര്യങ്ങള്‍ വിശദീകരിച്ചത്‌.

ആ മനുഷ്യന്‍ എന്നെ ചീത്ത പറയാറുണ്ടായിരുന്നു. പല നിലക്കും എന്നെ ഒരുപാട്‌ ബുദ്ധിമുട്ടിപ്പിച്ചിട്ടുണ്ട്‌ . പക്ഷെ എനിക്ക്‌ അയാളോട്‌ സഹതാപം മാത്രമേയുള്ളു.അയാള്‍ക്ക്‌ അറിവില്ലാത്തതിനാലാണല്ലോ അങ്ങിനെയെല്ലാം പ്രവര്‍ത്തിച്ചത്‌.
ആ വീട്ടില്‍ സന്ദര്‍ശനം നടത്തിയതിനാല്‍ പലരുടെയും തെറ്റിദ്ധാരണകള്‍ മാറ്റാന്‍ സാധിച്ചു. നമ്മെ ആരു ചീത്ത പറഞ്ഞാലും ആക്ഷേപിച്ചാലും നാം തിരുനബി(സ) ചെയ്‌ത രീതിയില്‍ അവര്‍ക്കായി മാപ്പിന്‌ അപേക്ഷിക്കണം. അതിലൂടെ പലരുടെയും മനസിനെ നമുക്ക്‌ മാറ്റിയെടുക്കാന്‍ സാധിക്കും. നമുക്ക്‌ ജീവിതത്തില്‍ വിജയമല്ലാതെ യാതൊരു നഷ്‌ടവും സംഭവിക്കില്ല. കുറച്ച്‌ സമയം വൈകിയെങ്കിലും വലിയൊരു കാര്യമാണ്‌ നമുക്ക്‌ ചെയ്യാന്‍ സാധിച്ചത്‌:.

ഉസ്‌താദിന്‍െറ വാക്കുകളില്‍ സന്തോഷം പ്രകടമായിരുന്നു. മര്‍കസില്‍ നിന്ന്‌ ഇറങ്ങുന്നതിന്‌ മുമ്പ്‌ ആരോ ഉസ്‌താദിനെ വിളിച്ചറിയിച്ചതായിരിക്കണം ആ മനുഷ്യന്‍െറ മരണം.

                                                       ഹംസ സഖാഫി സീഫോര്‍ത്ത്‌

No comments:
Write comments