അല്‍ ഐന്‍: തിരുനബിയുടെ സ്നേഹ പരിസരം എന്ന പ്രമേയത്തില്‍ നടത്തുന്ന മീലാദ് ക്യാമ്പയിണ്റ്റെ ഭാഗമായി ആര്‍. എസ് സി അല്‍ ഐന്‍ സോണ്‍ സംഘടിപ്പിച്ച സ്നേഹ സദസ്സ് വ്യത്യസ്ത ആശയക്കാരുടെ സ്നേഹ സംഗമമായി മാറി. കുവൈത്താത്ത് അലാവുദ്ദീന്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച സ്നേഹസദസ്സ് ആര്‍ എസ് സി അല്‍ ഐന്‍ സോ ചെയര്‍മാന്‍ സുബൈര്‍ ഇര്‍ഫാനിയുടെ അധ്യക്ഷതയില്‍ ഐ സി എഫ് സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡണ്ട് ഉസ്മാന്‍ മുസ്ളിയാര്‍ ടി എന്‍ പുരം ഉദ്ഘാടനം ചെയ്തു. ഐ എസ് ആര്‍ ഒ യിലെ മുന്‍ ശാസ്ത്രജ്ഞന്‍ ഡോ. അബ്ദുസ്സലാം വിഷയാവതരണം നടത്തി. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് നാരയണന്‍ കുട്ടി , ജിമ്മി, ഐ. ആര്‍. മൊയ്തീന്‍ (ഐ എസ് സി), ഡോ. കെ സുധാകരന്‍ (എ കെ എം ജി), അശ്‌റഫ് പള്ളിക്കണ്ടം (കെ എം സി സി) ഹുസൈന്‍ തിരൂറ്‍ (മലയാളി സമാജം), ആലിക്കല്‍ സലാം (ഒ ഐ സി സി), മുഹമ്മദലി തിരൂറ്‍ (ആര്‍ എസ് സി) എന്നിവര്‍ സ്നേഹ ഭാഷണം നടത്തി. അതിഥികള്‍ക്ക് ആര്‍ എസ് സി യു.എ.ഇ നാഷനല്‍ കമ്മിറ്റി മുന്‍ ചെയര്‍മാന്‍ ഹംസ മുസ്ളിയാര്‍? ഇരിങ്ങാവൂറ്‍, ഐ സി എഫ് അല്‍ ഐന്‍ സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി സുല്‍ത്താന്‍ പരവക്കണ്‍ എിവര്‍ സ്നേഹോപഹാരം നല്‍കി. ശറഫുദ്ദീന്‍ പാലാണി സ്വാഗതവും ശിഹാബുദ്ദീന്‍ സഖാഫി നാറാത്ത് നന്ദിയും പാറഞ്ഞു.



No comments:
Write comments