ദുബൈ: ക്ലീന്‍ അപ് ദി വേള്‍ഡ് ക്യാമ്പയിന്റെ ഭാഗമായി ദുബൈ നഗരസഭ സംഘടിപ്പിക്കുന്ന ശുചിത്വ യജ്ഞത്തില്‍ പങ്കു ചേരുന്ന രിസാല സ്റ്റഡി സര്‍ക്കിള്‍ ദുബൈ സോണ്‍ പരിസര ശുചീകരണം വിശദീകരിക്കുന്ന മലയാളം ലഘുലേഖ പുറത്തിറക്കി.
നഗരസഭ കാര്യാലയത്തില്‍ നടന്ന ചടങ്ങില്‍ ക്ലീന്‍ അപ് ദി വേള്‍ഡ് ടീം ചീഫ് കോര്‍ഡിനേറ്ററും ദുബൈ നഗരസഭ അഡ്മിനിസ്‌ട്രേഷന്‍ മേധാവിയുമായ ഹുസൈന്‍ ഗുലാം ഹുസൈന്‍ ലഘുലേഖ പ്രകാശനം ചെയ്തു. മുഹമ്മദ് സഅദി കൊച്ചി, അശ്‌റഫ് പാലക്കോട്, മുസ്തഫ കയ്പമംഗലം, ബശീര്‍ വെള്ളായിക്കോട് സംബന്ധിച്ചു.
മലയാളികള്‍ക്കിടയില്‍ പാരിസ്തിഥിക അവബോധവും ശുചിത്വ ചിന്തയും വളര്‍ത്തുന്നതിനായി ലേബര്‍ ക്യാമ്പുകള്‍ , ഫ്‌ളാറ്റുകള്‍, സ്ഥാപനങ്ങള്‍ സന്ദര്‍ശിച്ച് രിസാല സ്റ്റഡി സര്‍ക്കിള്‍ പ്രവര്‍ത്തകര്‍ ലഘുലേഖകള്‍ വിതരണം ചെയ്യും. ഒക്ടോ. a28ന് നാദ് അല്‍ ശിബയില്‍ നടക്കുന്ന ശുചീകരണത്തില്‍ രണ്ടായിരത്തില്‍പരം ആര്‍ എസ് സി പ്രവര്‍ത്തകര്‍ പങ്കെടുക്കും.



No comments:
Write comments